മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം മത്സരിക്കാന്‍ ദുല്‍ഖറില്ല! കുഞ്ഞിക്കയെ ഇനിയും കാത്തിരിക്കണം?

Recommended Video

ഒരു യമണ്ടന്‍ പ്രേമകഥയാണ് റിലീസ് നീളും | filmibeat Malayalam

കഴിഞ്ഞ വര്‍ഷം ബോളിവുഡ്, തെലുങ്ക് ഭാഷ ചിത്രങ്ങളിലായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ അരങ്ങേറ്റം നടത്തിയത്. രണ്ട് ചിത്രങ്ങള്‍ മാത്രമായിരുന്നു ദുല്‍ഖറിന്റേതായി വന്നത്. 2017 ലെത്തിയ സോളോ യ്ക്ക് ശേഷം മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു സിനിമ റിലീസ് ചെയ്തിരുന്നില്ല. ഇതോടെ മലയാളത്തില്‍ ആരാധകരും നിരാശയിലായിരുന്നു. ഇനി ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ഒരു യമണ്ടന്‍ പ്രേമകഥയാണ്.

ചെറിയൊരു ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ മലയാളത്തിലേക്ക് എത്തുന്ന സിനിമ ഏപ്രിലില്‍ റിലീസ് തീരുമാനിച്ചിരുന്നു. എന്നാല്‍ ലേശം കൂടി വൈകിയിട്ടേ ചിത്രം എത്തുകയുള്ളുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. വിദേശത്ത് നിന്ന് ഒരു ഗാനരംഗം കൂടി ചിത്രീകരിക്കാന്‍ പ്ലാന്‍ ഉണ്ടെന്നും അത് മാര്‍ച്ചിലായിരിക്കും ഷൂട്ട് ചെയ്യുന്നതെന്നുമാണ് ഔദ്യോഗികമല്ലാത്ത റിപ്പോര്‍ട്ട്.

dulquer

വിഷ്ണു ഉണ്ണികൃഷ്ണന്‍-ബിബിന്‍ ജോര്‍ജ് കൂട്ടുകെട്ടില്‍ തിരക്കഥ ഒരുക്കുന്ന ചിത്രം നവാഗതനായ ബിസി നൗഫലാണ് സംവിധാനം ചെയ്യുന്നത്. വിഷുവിന് മുന്നോടിയായി താരരാജാക്കന്മാരുടെ മധുരരാജ, ലൂസിഫര്‍ സിനിമകളുടെ റിലീസ് ഉണ്ട്. അത് കൂടി പരിഗണിച്ച് ഈദ് റിലീസിനായി ജൂണില്‍ ഒരു യമണ്ടന്‍ പ്രേമകഥ റിലീസ് ചെയ്യാനാണ് ആലോചന.

കോമഡിയ്ക്ക് പ്രധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തില്‍ ലോക്കല്‍ പെയിന്ററുടെ വേഷത്തിലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. സൗബിന്‍ ഷാഹിര്‍, രമേഷ് പിഷാരടി, ഗ്രിഗറി, സലിം കുമാര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X