പ്രണവിനോട് സ്വകാര്യം പറഞ്ഞ് ദുൽഖർ, എല്ലാം പറഞ്ഞത് പോലെയെന്ന് അപ്പു, താരപുത്രന്മാരുടെ ചിത്രം വൈറൽ

ഏറ്റവും കൂടുതൽ ആരാധകരുളള താരപുത്രന്മാരാണ് ദുൽഖർ സൽമാനും പ്രണവ് മോഹൻലാലും. താരപുത്രന്മാർ എന്നതിൽ ഉപരി മലയാളത്തിലെ യുവതാരങ്ങളിൽ പ്രധാനി കൂടിയാണിവർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിലും ആരാധകരുടെ ഹൃദയത്തിലും സ്വന്തമായി ഒരു സ്ഥാനം നേടി എടുക്കാൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ദുൽഖറിന്റേയും പ്രണവിന്റേയും ബാല്യകാല ചിത്രങ്ങളാണ്. വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്ത് അമ്മ സംഘടിപ്പിച്ച മീറ്റിംഗിൽ അച്ഛൻമാർക്കൊപ്പം എത്തിയതായിരുന്നു ഇരുവരും. താരങ്ങളുടെ അധികം ആരും കാണാത്ത കുട്ടിക്കാല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങാവുകയാണ്.

  കുഞ്ഞ് ദുൽഖറും പ്രണവും

സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം കുഞ്ഞ് ദുൽഖറിനേയും പ്രിയപ്പെട്ട അപ്പുവിനേയു പഴയ ചിത്രത്തെ കുറിച്ചാണ്. പ്രണവിനോട് എന്തോ സീരിയസായി പറയുന്ന ദുൽഖറിനെയാണ് ചിത്രത്തിൽ കാണുന്നത്. ഇത് ശ്രദ്ധയോടെ കേട്ടിരിക്കുകയാണ് അപ്പു. മുതിർന്നതിന് ശേഷം അധികം കാണാത്ത ഒരു കാഴ്ചയാണിത്. പൊതുപരിപാടികളിൽ ഇരുവരും ഒന്നിച്ചെത്തുന്നത് വളരെ വിരളമാണ്. താരപുത്രന്മാരുടെ ഈ അപൂർവ ചിത്രം ആരാധകർക്ക് സന്തോഷം പകർന്നിട്ടുണ്ട്. അച്ഛന്മാരെ പോലെ മക്കളും സ്ക്രീനിൽ ഒന്നിച്ചെത്തുന്നത് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Recommended Video

Stars including Dileep, Prithviraj and Biju Menon attended Director Sachy's funeral
 ഇന്ത്യൻ സിനിമയിൽ

2012-ൽ പുറത്തിറങ്ങിയ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ വെളളിത്തിരയിൽ എത്തുന്നത്. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേ വർഷം പുറത്തിറങ്ങിയ അഞ്ജലി മേനോന്റെ തിരക്കഥയിൽ അൻവർ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടൽ ദുൽഖറിന്റെ കരിയറിൽ തന്നെ വലിയ ബ്രേക്ക് കൊടുക്കുകയായിരുന്നു. പിന്നീട് പുറത്തിറങ്ങിയ ചാർലി എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. "വായ് മൂടി പേസലാം" ആണ് ദുൽഖർ അഭിനയിച്ച ആദ്യ തമിഴ് സിനിമ. നസ്രിയ ആയിരുന്നു ചിത്രത്തിലെ നായിക. മണിരത്നം സംവിധാനം ചെയ്ത ഓകെ കൺമണി ഡിക്യൂവിനെ കോളിവുഡിൽ ആരാധകരെ നേടിക്കൊടുത്തു.തെലുങ്കിലും ബോളിവുഡിലുമൊല്ലാം ദുൽഖർ തന്റേതയ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്.

 കുറുപ്പ്

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന അടുത്ത ദുൽഖർ സൽമാൻ ചിത്രമാണ് കുറുപ്പ്. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിൻറ്റ ജീവിതകഥ പറയുന്ന ചിത്രത്തിൽ കുറുപ്പായിട്ടാണ് ദുൽ ഖർ എത്തുന്നത്. വേഫാറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ തന്നെ ഈ ചിത്രം നിർമ്മിക്കുന്നമത്. സെക്കന്റ് ഷോയ്ക്ക് ശേഷം
ശ്രീനാഥ് രാജേന്ദ്രൻ - ദുൽഖർ ഒന്നിക്കുന്ന ചിത്രമാണ് കുറുപ്പ്. ചിതരത്തിൽ വിവിധ ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ഇതിനോടകം തന്നെ കുറുപ്പിലെ താരത്തിന്റെ ഗെറ്റപ്പുകൾ വൈറലായിരുന്നു.

 ബാലതാരമായി

അച്ഛൻ മോഹൻലാലിന്റെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ടാണ് പ്രണവ് സിനിമയിൽ എത്തുന്നത്. ഒന്നാമനായിരുന്നു ആദ്യ ചിത്രം. പിന്നീട് മേജർ രവി സംവിധനം ചെയ്ത പുനർജ്ജിനിയിലും പ്രണവ് അഭിനയിച്ചിരുന്നു. ഈ ചിത്രത്തിന് സംസ്കാര സർക്കാരിന്റെ മികച്ച ബാലതാരത്തിനുള്ള സംസ്‌ഥാന അവാർഡ് ലഭിക്കുകയുണ്ടായി. അഭിനേതാവ് മാത്രമല്ല സഹസംവിധായകനായും പ്രണവ് പ്രവർത്തിച്ചിട്ടുണ്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി എന്ന ചിത്രത്തിലൂടെയായിരുന്നു നായകനായി പ്രണവ് അരങ്ങേറ്റം കുറിച്ചത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ് പുറത്തിറങ്ങിയ പ്രണവിന്റെ മറ്റൊരു ചിത്രം. പ്രിയദർശന്റെ മരയ്ക്കാർ അറബി കടലിന്റെ സിംഹ , ഹൃദയം എന്നീ ചിത്രങ്ങളാണ് റിലീസിന് കാത്തിരിക്കുന്ന ചിത്രങ്ങൾ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X