Just In
- 36 min ago
ആറാട്ടിൽ മോഹൻലാലിന്റെ അച്ഛനാകുന്നത് എവർഗ്രീൻ നായകൻ, 39 വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നു
- 45 min ago
'ലവ് യൂ മെെ ബ്യൂട്ടിഫുള്‍ ലേഡി', പ്രിയക്കൊപ്പമുളള മനോഹര ചിത്രവുമായി കുഞ്ചാക്കോ ബോബന്
- 3 hrs ago
ഇംഗ്ലീഷിൽ ഒരു ക്യാപ്ഷൻ ആലോചിച്ചതാ, പിന്നീട് വേണ്ടെന്ന് വെച്ചു, പൃഥ്വിരാജിനൊപ്പം ജിമ്മില്‍ ടൊവിനോ
- 3 hrs ago
അമ്മ കള്ളം പറഞ്ഞതാണോ? തങ്കക്കൊലുസിന്റെ ചോദ്യത്തെക്കുറിച്ച് സാന്ദ്ര തോമസ്, കുറിപ്പ് വൈറല്‍
Don't Miss!
- Automobiles
കോമ്പസ് ഫെയ്സ്ലിഫ്റ്റിന്റെ ഡെലിവറിയും, ടെസ്റ്റ് ഡ്രൈവും ആരംഭിക്കാനൊരുങ്ങി ജീപ്പ്
- News
കെസിയെ വിളിച്ചിട്ടുണ്ട്; വിവാദത്തിന് മറുപടിയുമായി മന്ത്രി സുധാകരന്
- Sports
സ്മിത്ത് പോലും പതറി, സ്ലോ ബാറ്റിങിന്റെ യഥാര്‍ഥ കാരണം പുജാര വെളിപ്പെടുത്തി
- Lifestyle
മിഥുനം രാശി: സാമ്പത്തികം ശ്രദ്ധിക്കേണ്ട വര്‍ഷം മുന്നില്‍
- Finance
കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു; അറിയാം ഇന്നത്തെ പവന്, ഗ്രാം നിരക്കുകള്‍
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അഞ്ച് സിനിമകളുടെ നിര്‍മ്മാണവുമായി ദുല്‍ഖര്‍ സല്മാന്! കുഞ്ഞിക്ക നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ കാണാം
യമണ്ടന്‍ പ്രേമകഥ എന്ന ചിത്രത്തിലൂടെ ഇക്കൊല്ലം മലയാളത്തില്‍ തിരിച്ചെത്തിയ താരമാണ് ദുല്‍ഖര്‍ സല്മാന്. തമിഴ്, തെലുങ്ക്,ഹിന്ദി ഭാഷകളില്‍ അഭിനയിച്ചതിന് പിന്നാലെ ഒന്നരവര്‍ഷത്തിന് ശേഷമാണ് ഒരു ദുല്‍ഖര്‍ ചിത്രം മോളിവുഡില്‍ പുറത്തിറങ്ങിയത്. യമണ്ടന്‍ പ്രേമകഥയ്ക്ക് പിന്നാലെ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് ദുല്‍ഖര്‍ സല്മാന് മുന്നേറികൊണ്ടിരിക്കുന്നത്. മലയാളത്തില്‍ മാത്രം രണ്ട് സിനിമകള്‍ ദുല്‍ഖറിന്റെതായി നിലവില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.
കുഞ്ഞിക്കയുടെ എല്ലാ ചിത്രങ്ങള്ക്കുമായും വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്. അടുത്തിടെ അഭിനേതാവില്‍ നിന്നും നിര്‍മ്മാതാവായും ദുല്‍ഖര്‍ അരങ്ങേറ്റം കുറിച്ചിരുന്നു. സ്വന്തമായി ഒരു പ്രൊഡക്ഷന്‍ കമ്പനി തുടങ്ങിയാണ് സൂപ്പര്‍താരം മുന്നേറികൊണ്ടിരിക്കുന്നത്. നിലവില്‍ സ്വന്തം പ്രൊഡക്ഷനായ വേ ഫാറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്മാന് ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നു. ദുല്‍ഖറിന്റെ നിര്‍മ്മാണത്തില്‍ വരാനിരിക്കുന്ന അഞ്ച് സിനിമകളെക്കുറിച്ചറിയാം, തുടര്‍ന്ന് വായിക്കൂ...

സെക്കന്റ് ഷോ എന്ന ആദ്യ ചിത്രത്തിന് ശേഷം ദുല്‍ഖറും സംവിധായകന് ശ്രീനാഥ് രാജേന്ദ്രനും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് കുറുപ്പ്. ആദ്യ ചിത്രം പുറത്തിറങ്ങി നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ചീത്രീകരണം പുരോഗമിക്കുന്ന സിനിമയില്‍ വേറിട്ട ഗെറ്റപ്പുകളിലാണ് ദുല്‍ഖര്‍ സല്മാന് എത്തുന്നത്. കുപ്രസിദ്ധ പിടികിട്ടാപ്പുളളി സുകുമാര കുറുപ്പിന്റെ ജീവിതം ആസ്പദമാക്കികൊണ്ടാണ് സിനിമ അണിയിച്ചൊരുക്കുന്നത്. ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന ചിത്രം അടുത്ത വര്‍ഷം സമ്മര്‍ സീസണില്‍ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്.

കുറുപ്പിന് പിന്നാലെ അനൂപ് സത്യന് സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ സല്മാന് ചിത്രവും അണിയറയില്‍ ഒരുങ്ങുകയാണ്. സുരേഷ് ഗോപിയും ദുല്‍ഖറുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ഒപ്പം ശോഭന, ഉര്‍വ്വശി. കല്യാണി പ്രിയദര്ശന് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ എത്തുന്നു. അനൂപ് സത്യന് തന്നെ തിരക്കഥയെഴുതിയ ചിത്രം കുടുംബ പശ്ചാത്തലത്തിലാണ് അണിയിച്ചൊരുക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണത്തില്‍ സുഹൃത്ത് ജേക്കബ് ഗ്രിഗറി നായകനാവുന്ന ചിത്രമാണ് മണിയറയിലെ അശോകന്. അനു സിത്താര, നിഖില വിമല്‍, അനുപമ പരമേശ്വരന് തുടങ്ങി മൂന്ന് നായികമാരാണ് ചിത്രത്തിലുളളത്. നവാഗതനായ ഷംസു സൈബയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രീകരണം പൂര്‍ത്തിയായ സിനിമ നിലവില്‍ അവസാന ഘട്ട ജോലികളിലാണുളളത്. വിനീത് കൃഷ്ണന് തിരക്കഥയെഴുതിയ ചിത്രത്തിന് സജാദ് കാക്കും ഛായാഗ്രഹണവും ശ്രീഹരി കെ നായര്‍ സംഗീതവും ഒരുക്കുന്നു.

ദുല്‍ഖറിനെ നായകനാക്കി ജോയ് മാത്യൂ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ അടുത്തിടെയായിരുന്നു പുറത്തുവന്നത്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമായി ഒരുങ്ങുന്ന സിനിമയില്‍ കരിയറില്‍ ഇതുവരെ ചെയ്യാത്തൊരു തരം കഥാപാത്രമായിട്ടാണ് നടന് എത്തുന്നത്. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന സിനിമ അടുത്ത വര്‍ഷമാണ് ഷൂട്ടിംഗ് ആരംഭിക്കുക. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ നടന്നിട്ടില്ല.
ഹൃദയത്തിലെ പ്രണവിനെക്കുറിച്ച് വിനീത് ശ്രീനിവാസന്! സംവിധായകന് പറഞ്ഞത് കാണാം

ജോയ് മാത്യൂ ചിത്രത്തിന് പിന്നാലെയാണ് ദുല്‍ഖര്‍ സല്‍മാന്റെ റോഷന് ആന്‍ഡ്രൂസ് ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നത്. ചിത്രത്തില്‍ പോലീസുകാരനായിട്ടാണ് ദുല്‍ഖര്‍ എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബോബി സഞ്ജയാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയൊരുക്കുന്നത്. അടുത്ത വര്‍ഷമായിരിക്കും ദുല്‍ഖര്‍ റോഷന് ആന്‍ഡ്രൂസ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനവും ഇതുവരെയുണ്ടായിട്ടില്ല.
യുവനടന്മാരില് ചിലരുടെ കാരവനില്‍ കയറിയാല്‍ ലഹരിവസ്തുക്കളുടെ മണം! വെളിപ്പെടുത്തലുമായി മഹേഷ്