വിവാഹ ശേഷം കാജള്‍ ആദ്യം അഭിനയിക്കുന്നത് ദുല്‍ഖറിനൊപ്പം, പുതിയ ഗെറ്റപ്പുമായി താരപുത്രന്‍ മടങ്ങിയെത്തി
കോവിഡ് കാലഭീതികളെല്ലാം അകന്ന് ലൊക്കേഷനുകള്‍ വീണ്ടും സജീവമാകുകയാണ്. കോവിഡ് പ്രോട്ടോക്കോളുകളും സുരക്ഷയും പാലിച്ചാണ് സിനിമാ ചിത്രീകരണങ്ങള്‍ നടന്നുകൊണ്ടിരിയ്ക്കുന്നത്. ഫഹദ് ഫാസില്‍, നിവിന്‍ പോളി, മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, പൃഥ്വിരാജ് തുടങ്ങിയ താരങ്ങളെല്ലാം ഇതിനോടകം തങ്ങളുടെ പുതിയ ചിത്രത്തിന്റെ തിരക്കുകളിലേക്ക് ഇറങ്ങിക്കഴിഞ്ഞു. ഇപ്പോഴിതാ ദുല്‍ഖര്‍ സല്‍മാനും.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ സിനിമകളില്‍ നിന്ന് അകന്ന് നില്‍ക്കുന്ന ദുല്‍ഖര്‍ ചെയ്തു നിര്‍ത്തിയിടത്ത് നിന്ന് വീണ്ടും തുടങ്ങുന്നു. പ്രശസ്ത തെന്നിന്ത്യന്‍ കൊറിയോഗ്രാഫറായ ബൃന്ദ മാസ്റ്റര്‍ സംവിധാനം ചെയ്യുന്ന ഹേ സിനിമാമികയുടെ രണ്ടാം ഘട്ട ഷൂട്ടിങിലേക്ക് ദുല്‍ഖര്‍ പ്രവേശിച്ചു. മുടിയൊക്കെ നീട്ടി വളര്‍ത്തി പുതിയ ഗെറ്റപ്പിലാണ് താരം ലൊക്കേഷനിലേക്ക് മടങ്ങിയെത്തിയത്. ചെന്നൈയില്‍ വച്ചാണ് ചിത്രീകരണം നടക്കുന്നത്.

ദുല്‍ഖറിന്റെ നായികമാരായി കാജള്‍ അഗര്‍വാളും അദിതി റാവു ഹൈദാരിയുമാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ദുല്‍ഖറും കുടുംബവുമായി നേരത്തെ തന്ന നല്ല സൗഹൃദമുണ്ട് എന്ന് നേരത്തെ അദിതി പറഞ്ഞിരുന്നു. കാജളും ദുല്‍ഖറും ആദ്യമായിട്ടാണ് ഒന്നിച്ച് അഭിനയിക്കുന്നത്. വിവാഹ ശേഷം കാജള്‍ ആദ്യം അഭിനയിക്കുന്നത് ഹേ സിനിമാകയില്‍ ആയിരിയ്ക്കും എന്നാണ് വിവരം. ഗൗതം കിച്ചലുമായുള്ള വിവാഹ ശേഷവും തനിയ്ക്ക് ഇഷ്ടമുള്ള അഭിനയമെന്ന തൊഴില്‍ തുടരുമന്നെ് കാജള്‍ ആദ്യമേ പറഞ്ഞതാണ്.
ദക്ഷിണേന്ത്യന്‍ സിനിമകളിലെ പ്രശസ്ത ഡാന്‍സ് കൊറിയോഗ്രാഫറണാണ് ബൃന്ദ മാസ്റ്റര്‍. വാരണം ആയിരം, കാക്ക കാക്ക, കടല്‍, പികെ, തെറി തുടങ്ങിയ ചിത്രങ്ങളുടെയെല്ലാം കൊറിയോഗ്രാഫര്‍ ബൃന്ദയായിരുന്നു. മലയാളത്തില്‍ സമീപകാലത്ത് ഹിറ്റായ ബിഗ് ബ്രദര്‍, മധുരരാജ, അതിരന്‍, ആദ്യരാത്രി തുടങ്ങിയ ചിത്രങ്ങള്‍ക്കും നൃത്തച്ചുവടുകള്‍ സംവിധാനം ചെയ്തത് ബൃന്ദ മാസ്റ്റര്‍ തന്നെ.
Recommended Video
ദുല്‍ഖര്‍ സല്‍മാനെയും നിത്യ മേനോനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി മണിരത്‌നം സംവിധാനം ചെയ്ത ഓ കാതല്‍ കണ്മണി എന്ന ചിത്രത്തിലെ ഹേ സിനാമിക എന്ന പാട്ടിന്റെ വരിയാണ് ബൃന്ദ തന്റെ സിനിമയുടെ പേരായി കണ്ടെത്തിയത്. റിലയന്‍സ് എന്റര്‍ടൈന്‍മെന്റ് നിര്‍മിയ്ക്കുന്ന ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്നത് ഗോവിന്ദ് വസന്താണ്. പ്രീത ജയരാജാണ് ക്യാമറ ചലിപ്പിയ്ക്കുന്നത്. കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ദുല്‍ഖര്‍ അഭിനയിക്കുന്ന തമിഴ് ചിത്രമാണ് ഹേ സിനാമിക.


Click it and Unblock the Notifications