ഉമ്മച്ചിയുടെ വിഷമം അതായിരുന്നു! അനൂപുമായി വഴക്കിട്ടതിനെക്കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞത്!

മമ്മൂട്ടിയും സത്യന്‍ അന്തിക്കാടും ഒരുമിച്ചപ്പോള്‍ മികച്ച സിനിമകളായിരുന്നു ലഭിച്ചത്. പ്രേക്ഷകര്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന തരത്തിലുള്ള ചിത്രങ്ങളുമായാണ് ഇരുവരും എത്തിയത്. നീണ്ട നാളത്തെ ഇടവേള അവസാനിപ്പിച്ച് വീണ്ടും ഒരുമിക്കുകയാണ് ഇവര്‍. ഇവര്‍ക്ക് പിന്നാലെയായി സിനിമയിലേക്കെത്തിയവരായ ദുല്‍ഖര്‍ സല്‍മാനും അനൂപ് സത്യനും ഒരുമിച്ചെത്തുകയാണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ. അനൂപ് സത്യന്റെ ആദ്യസംവിധാന സംരംഭം കൂടിയാണ് ഈ സിനിമ. അസോസിയേറ്റായി പ്രവര്‍ത്തിക്കുമ്പോള്‍ മുതല്‍ തനിക്ക് അനുവിനെ അറിയാമെന്ന് ദുല്‍ഖര്‍ പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ദുല്‍ഖറും അനൂപും കല്യാണിയും വിശേഷങ്ങള്‍ പങ്കുവെച്ചത്.

നായകനായി മാത്രമല്ല നിര്‍മ്മാതാവായും എത്തുന്നുണ്ട് ദുല്‍ഖര്‍ സല്‍മാന്‍. വേ ഫെയറര്‍ ഫിലിംസും എം സ്റ്റാര്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശോഭന, സുരേഷ് ഗോപി, ഉര്‍വശി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കല്യാണി പ്രിയദര്‍ശന്റെ ആദ്യ മലയാള സിനിമ കൂടിയാണിത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ട്രെയിലര്‍ ഇതിനകം തന്നെ തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. അനൂപുമായുള്ള ബന്ധത്തെക്കുറിച്ചും ഷൂട്ടിങ്ങിനിടയിലെ സംഭവങ്ങളെക്കുറിച്ചുമൊക്കെ കല്യാണിയും ദുല്‍ഖറും തുറന്നുപറഞ്ഞിരുന്നു.

അന്നേ തോന്നിയിരുന്നു

അന്നേ തോന്നിയിരുന്നു

വിക്രമാദിത്യനില്‍ അഭിനയിക്കുന്നതിനിടയില്‍ത്തന്നെ തനിക്ക് അനുവിലെ സിനിമാക്കാരനെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നുവെന്ന് ദുല്‍ഖര്‍ പറയുന്നു. ലാല്‍ ജോസിനൊപ്പം സഹസംവിധായകനായി അനൂപ് സത്യനുമുണ്ടായിരുന്നു. സ്വന്തമായി സിനിമ ചെയ്യുമ്പോള്‍ അതിന്റെ കഥ തന്നോട് കൂടി പറയണമെന്ന് അന്ന് താന്‍ പറഞ്ഞിരുന്നതായി ദുല്‍ഖര്‍ പറയുന്നു. ഇടയ്ക്ക് ഒരുമിച്ച് ചില വിഷയങ്ങളെക്കുറിച്ചൊക്കെ ആലോചിച്ചിരുന്നു. പിന്നീടാണ് അനു ഈ കഥയെക്കുറിച്ച് പറഞ്ഞത്. കഥയും കഥാപാത്രവും ഇഷ്ടമായപ്പോള്‍ ഇത് താന്‍ നിര്‍മ്മിക്കട്ടെയെന്ന് കൂടി ചോദിച്ചുവെന്ന് ദുല്‍ഖര്‍ പറയുന്നു.

എന്താണ് പറയാതിരുന്നത്

എന്താണ് പറയാതിരുന്നത്

വിക്രമാദിത്യനില്‍ ക്ലാപ് ബോയ് ഇല്ലായിരുന്നു, താനായിരുന്നു ക്ലാപ്‌ബോയ് എന്ന് അനൂപ് പറയുന്നു. ആരുടെ മകനാണ് താനെന്ന് ആര്‍ക്കും അറിയുമായിരുന്നില്ല. ഇടയ്ക്ക് ഏതോ സജഷന്‍ പറഞ്ഞപ്പോള്‍ അത് ദുല്‍ഖറിന് ഇഷ്ടമായിരുന്നു. പിന്നീട് ഇടയ്ക്കിടയ്ക്ക് സീനുകളെക്കുറിച്ച് സംസാരിക്കുമായിരുന്നു. അതിനിടയില്‍ നല്ല സുഹൃത്തുക്കളായി. രണ്ടാഴ്ച കഴിഞ്ഞതിന് ശേഷമാണ് നീ സത്യനങ്കിളിന്റെ മകനാണല്ലേ, എന്താണ് അത് പറയാതിരുന്നത് എന്ന് ചോദിച്ചതെന്നും അനൂപ് പറയുന്നു.

ഇടയ്ക്ക് വഴക്കിടാറുണ്ട്

ഇടയ്ക്ക് വഴക്കിടാറുണ്ട്

സിനിമയുടെ ചിത്രീകരണത്തിനിടയില്‍ നിരവധി തവണ താനും അനുവും ഉടക്കിയിരുന്നുവെന്ന് ദുല്‍ഖര്‍ പറയുന്നു. ചില സമയത്ത് സംസാരിക്കാതിരുന്നിട്ടുണ്ട്. വീട്ടില്‍ വെച്ച് ഫോണിലൂടെ വഴക്കിടുമ്പോള്‍ എന്താണ് പ്രശ്‌നമെന്ന് ചോദിച്ച് ഉമ്മച്ചിയും വരാറുണ്ടായിരുന്നു. വഴക്കുണ്ടാക്കാതെ പോയി സോറി പറയാന്‍ ഉമ്മച്ചി നിര്‍ബന്ധിക്കാറുണ്ടായിരുന്നു. അതിന് തന്നെക്കിട്ടില്ലെന്നാണ് മറുപടി കൊടുത്തത്. അനുവുമായി താന്‍ ഉടക്കുന്നത് ഉമ്മച്ചിക്ക് വലിയ പ്രയാസമായിരുന്നു.

മറിയത്തിന് നല്‍കിയ ചിത്രം

മറിയത്തിന് നല്‍കിയ ചിത്രം

കുടുംബത്തില്‍ വളരെ വേണ്ടപ്പെട്ടൊരാളുടെ സ്ഥാനമാണ് അനൂപിനുള്ളത്. എല്ലാവര്‍ക്കും അവനെ വലിയ കാര്യമാണ്. ഇടയ്ക്ക് വീട്ടില്‍ വരുമ്പോള്‍ കിട്ടുന്ന കടലാസില്‍ അവന്‍ ചിത്രം വരച്ച് മറിയത്തിന് നല്‍കാറുണ്ട്. അതൊക്കെ മറിയം സൂക്ഷിച്ചുവെച്ചിട്ടുണ്ട്. വീട്ടില്‍ പോകുന്ന അതേ സന്തോഷത്തോടെയായിരുന്നു ഈ സെറ്റിലേക്ക് പോയതെന്നും ദുല്‍ഖര്‍ പറയുന്നു. വീട്ടിലെ സീനല്ലെ ഇതെന്ന് ഇടയ്ക്ക് തോന്നിയിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ദുല്‍ഖര്‍ ഇല്ലാതെ ചെയ്യാന്‍ തീരുമാനിച്ചു

ദുല്‍ഖര്‍ ഇല്ലാതെ ചെയ്യാന്‍ തീരുമാനിച്ചു

ദുല്‍ഖറിന് വേണ്ടി കഥകള്‍ അന്വേഷിച്ച് ഒന്നര വര്‍ഷത്തോളം അലഞ്ഞിരുന്നു. പിന്നീട് അദ്ദേഹത്തെ ഒഴിവാക്കി സിനിമ ചെയ്യാനായി തീരുമാനിക്കുകയായിരുന്നു. കഥ കേട്ടതോടെ ഈ വേഷം ചെയ്യാന്‍ താന്‍ വാരമെന്ന് പറഞ്ഞു. അപ്രതീക്ഷിതമായിരുന്നു ആ സംഭവം. താരപുത്രനോ അഭിനേതാവോ എന്നല്ലാതെ ദുല്‍ഖറായാണ് അദ്ദേഹം ഈ ചിത്രത്തിലേക്ക് എത്തിയത്. അത് തന്നെയായിരുന്നു ഈ സിനിമയുടെ മാജിക്ക് മൊമന്റെന്നും അനൂപ് പറയുന്നു.

ദുല്‍ഖര്‍ കാണിച്ച അത്ഭുതം

ദുല്‍ഖര്‍ കാണിച്ച അത്ഭുതം

അടുപ്പമുള്ളവര്‍ സീന്‍ പറഞ്ഞ് തരുമ്പോള്‍ അത് മനസ്സില്‍ നില്‍ക്കുമെന്ന് ദുല്‍ഖര്‍ പറഞ്ഞിരുന്നു. ഈ സിനിമയുടെ ഷൂട്ടിങ്ങിനിടെ ക്യാമറാമാന്‍ കണ്ണ് തുടക്കുന്നത് താന്‍ കണ്ടിരുന്നുവെന്നും സംവിധായകന്‍ പറയുന്നു. ദുല്‍ഖറും കല്യാണിയും ടെറസില്‍ നിന്ന് സംസാരിക്കുന്ന രംഗമായിരുന്നു ആ സമയത്ത് ചിത്രീകരിച്ചത്. മുന്‍പൊരിക്കലും കാണാത്ത തരത്തിലുള്ള ദുല്‍ഖറിനെയാണ് താന്‍ അപ്പോള്‍ കണ്ടെന്നും അദ്ദേഹം പറയുന്നു.

 ഫ്‌ളാറ്റ് ജീവിതത്തോട് താല്‍പര്യം

ഫ്‌ളാറ്റ് ജീവിതത്തോട് താല്‍പര്യം

ഈ സിനിമയുടെ ഷൂട്ട് കഴിഞ്ഞതിന് പിന്നാലെയായാണ് ദുല്‍ഖര്‍ ഫ്‌ളാറ്റില്‍ താമസിക്കാന്‍ തോന്നുന്നുവെന്ന് പറഞ്ഞത്. അത്രയേറെ അടുപ്പവും സ്‌നേഹമുള്ളൊരു മാജിക്കുമായിരുന്നു എല്ലാവര്‍ക്കും അത്ഭുതപ്പെട്ടത്. ശോഭനയ്ക്കും സുരേഷ് ഗോപിക്കുമെല്ലാം അതില്‍ പങ്കുണ്ട്. പോകുന്നതിനിടയില്‍ കെട്ടിപ്പിടിച്ച് തോളില്‍ തട്ടിയിരുന്നു സുരേഷ് ചേട്ടന്‍. അദ്ദേഹത്തിനേയും ഈ ഫീല്‍ ബാധിച്ചിരുന്നുവെന്ന് അപ്പോഴാണ് മനസ്സിലായത്.

അമ്മയെപ്പോലെ തോന്നി

അമ്മയെപ്പോലെ തോന്നി

നസ്രിയയുടെ പകരക്കാരിയായാണ് കല്യാണി ഈ ചിത്രത്തിലേക്ക് എത്തിയത്. സത്യനങ്കിളിന്റെ സിനിമയിലൂടെ മലയാളത്തിലേക്ക് വരണമെന്നായിരുന്നു അച്ഛന്‍ ആഗ്രഹിച്ചത്. അദ്ദേഹം നല്ലൊരു ഗുരുവായിരിക്കും എന്ന് പറഞ്ഞിരുന്നു അച്ഛനെന്ന് കല്യാണി പറയുന്നു. ഞങ്ങളുടെ വീട്ടിലെ സിനിമയായാണ് അമ്മ ഈ ചിത്രത്തെ കാണുന്നത്. ശോഭന മാമിനൊപ്പം നില്‍ക്കുമ്പോള്‍ അമ്മയെപ്പോലെയായാണ് തനിക്ക് തോന്നിയതെന്നും കല്യാണി പറയുന്നു.

തേടിയെത്തിയ സിനിമ

തേടിയെത്തിയ സിനിമ

അവസാനനിമിഷമായിരുന്നു ചിത്രത്തിലേക്ക് കല്യാണി എത്തിയത്. അത് വലിയൊരു നിമിത്തമായാണ് താന്‍ കാണുന്നതെന്ന് താരപുത്രി പറയുന്നു. തിങ്കളാഴ്ചയായിരുന്നു കല്യാണിയെക്കുറിച്ച് ആലോചിച്ചത്. തെലുങ്കിലെ വലിയ നടിയായ കല്യാണി വരുമോയെന്നായിരുന്നു ആശങ്ക. ബുധനാഴ്ചയായപ്പോഴാണ് കല്യാണിയെക്കുറിച്ച് തീരുമാനമായതെന്നും അനൂപ് സത്യന്‍ പറയുന്നു. ഇത് തന്നെത്തേടിയെത്തിയ അവസരമായാണ് കാണുന്നതെന്നായിരുന്നു കല്യാണി പറഞ്ഞത്.

കല്യാണിയെക്കുറിച്ച് ദുല്‍ഖര്‍

കല്യാണിയെക്കുറിച്ച് ദുല്‍ഖര്‍

കുട്ടിക്കാലത്ത് കണ്ടതല്ലാതെ പിന്നീട് കല്യാണിയുമായി ബന്ധമില്ലായിരുന്നു. ഭാര്യയ്ക്ക് കല്യാണിയെ അറിയാം. അപ്പുവിനേയും മായയേയും നന്നായി അറിയാം. അവസാനം നമ്മള്‍ കണ്ടു എന്ന് പറഞ്ഞ് ദുല്‍ഖര്‍ അടുത്തെത്തിയപ്പോഴാണ് അടുത്ത് കാണുന്നത്. സിനിമയ്ക്കിടയില്‍ ടെന്‍ഷന്‍ അടിച്ചിരുന്ന കല്യാണിയെ കണ്ടപ്പോള്‍ നന്നായി ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് താന്‍ ആശ്വസിപ്പിച്ചിരുന്നതായും താരം പറയുന്നു. അനൂപും ദുല്‍ഖറും ഉള്ളതിനാലാണ് തനിക്ക് ഈ സിനിമ പൂര്‍ത്തിയാക്കാനായതെന്നാണ് കല്യാണി പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X