വളരെ സങ്കടകരമാണ് അവരുടെ കാര്യം! പൃഥ്വിരാജിനെക്കുറിച്ച് ദുല്‍ഖര്‍! മിക്കപ്പോഴും സംസാരിക്കാറുണ്ട്

യുവതാരനിരയിലെ പ്രധാനികളെല്ലാം അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. സ്വന്തം സിനിമയെക്കുറിച്ച് മാത്രമല്ല മറ്റ് താരങ്ങളുടെ സിനിമകളെക്കുറിച്ച് പറഞ്ഞും ഇവരെത്താറുണ്ട്. പൃഥ്വിരാജും ദുല്‍ഖര്‍ സല്‍മാനും അടുത്ത സുഹൃത്തുക്കളാണ്. പൃഥ്വിരാജ് നാട്ടിലെത്താത്തതില്‍ വലിയ സങ്കടമാണ് ദുല്‍ഖറിനുള്ളത്. സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകളിലെല്ലാം അദ്ദേഹം ഇതേക്കുറിച്ച് പറയാറുമുണ്ട്. ആടുജീവിതത്തിനായി പോവുകയാണ് താനെന്നറിയിച്ച പൃഥ്വിക്ക് ആശംസ അറിയിച്ചായിരുന്നു നേരത്തെ ദുല്‍ഖര്‍ എത്തിയത്. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ചിത്രീകരണം നിര്‍ത്തുകയായിരുന്നു. വിമാന സര്‍വീസില്ലാത്തതിനാല്‍ ഷൂട്ടിംഗ് സംഘത്തിന് നാട്ടിലേക്ക് മടങ്ങാനും കഴിഞ്ഞിരുന്നില്ല.

പൃഥ്വിരാജും സംഘവും സുരക്ഷിതരാണെന്ന് വ്യക്തമാക്കിയായിരുന്നു നേരത്തെ സുപ്രിയയും മല്ലിക സുകുമാരനും എത്തിയത്. തികച്ചും ഒറ്റപ്പെട്ട നിലയിലാണ് തങ്ങള്‍ കഴിയുന്നതെന്ന് വ്യക്തമാക്കി ബ്ലസിയും എത്തിയിരുന്നു. 9 ദിവസമായിരുന്നു ഷൂട്ടിംഗ് നടന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. പൃഥ്വിരാജുമായുള്ള ബോണ്ടിനെക്കുറിച്ച് വാചാലനായിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ഇതേക്കുറിച്ച് അറിയിച്ചത്.

പൃഥ്വിരാജിനോട് സംസാരിക്കുന്നുണ്ട്

പൃഥ്വിരാജിനോട് സംസാരിക്കുന്നുണ്ട്

മുന്‍പില്ലാത്ത തരത്തിലുള്ള ബോണ്ടാണ് താനും പൃഥ്വിയും തമ്മില്‍ ഇപ്പോഴുള്ളതെന്ന് ദുല്‍ഖര്‍ പറയുന്നുയ എന്തുകൊണ്ട് ഇത്രയും കാലം ഇതിന് കഴിഞ്ഞില്ലെന്ന് അറിയില്ല. ഇപ്പോള്‍ ഇത് സംഭവിച്ചതില്‍ സന്തോഷമുണ്ടെന്നും താരം പറയുന്നു. കഥാപാത്രത്തിന് വേണ്ട ശാരീരികമായ തയ്യാറെടുപ്പുകള്‍ നടത്തിയതിന് ശേഷം ചിത്രീകരണം നടത്താന്‍ കഴിയാതെ പോവുന്നത് വിഷമമുള്ള കാര്യമാണ്. പതിവിലും ഏറെയായി പൃഥ്വിയോട് സംസാരിക്കുന്നുണ്ട്.

ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്

ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്

വളരെ സങ്കടകരമാണ് അവരുടെ അവസ്ഥ. ഷൂട്ടിംഗ് മുടങ്ങി അവര്‍ അവിടെ ശരിക്കും പെട്ടിരിക്കുകയാണ്. തിരിച്ചുവന്നതിനെക്കുറിച്ച് ആര്‍ക്കും ധാരണയില്ല. കൂട്ടത്തിലാര്‍ക്കും അസുഖമൊന്നുമില്ല. ഈ സിനിമയ്ക്കായി പൃഥ്വി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. മെലിയുന്നതിനായി പട്ടിണി കിടന്നിട്ടുണ്ട്. മാസങ്ങളെടുത്താണ് ശാരീരികമായ തയ്യാറെടുപ്പുകള്‍ നടത്തിയത്. എന്നിട്ടും ഷൂട്ടിംഗ് നടത്താനാവാതെ വരുന്നത് നിര്‍ഭാഗ്യകരമായ അവസ്ഥയാണ്.

പൃഥ്വിയെ സന്തോഷിപ്പിക്കാന്‍

പൃഥ്വിയെ സന്തോഷിപ്പിക്കാന്‍

ഇടയ്ക്കിടയ്ക്ക് വിളിക്കാറുണ്ട്. ഞാന്‍ പൃഥ്വിയുടെയും പൃഥ്വി എന്റെയും സിനിമകള്‍ കണ്ടു അഭിപ്രായം പറയുന്നുണ്ട്. ഇത്രയും കാലം ഇങ്ങനെ ബോണ്ട് ചെയ്യാന്‍ സാധിക്കാതെ പോയത് എന്ത് കൊണ്ട് എന്നറിയില്ല. പക്ഷേ ഇപ്പോള്‍ അത് സംഭവിച്ചതില്‍ സന്തോഷമുണ്ട്. രണ്ടു ദിവസം കൂടുമ്പോഴൊക്കെ വെറുതെ വിളിക്കും, അല്ലെങ്കില്‍ ഒരു മെസ്സേജ് അയയ്ക്കും.ഒരു കാര്‍ വാങ്ങി എന്നൊക്കെ പറഞ്ഞാവും ചിലപ്പോള്‍ ഞാന്‍ മെസ്സേജ് അയയ്ക്കുക. വെറുതെ പൃഥ്വിയെ സന്തോഷിപ്പിക്കാന്‍ എന്തെങ്കിലും പറയാന്‍ ശ്രമിക്കുമെന്നുും ദുല്‍ഖര്‍ പറയുന്നു

കൊച്ചിയിലെ വീട്ടിലാണ്‌

കൊച്ചിയിലെ വീട്ടിലാണ്‌

ബൃന്ദ മാസ്റ്റര്‍ സംവിധാനം ചെയ്യുന്ന തമിഴ് സിനിമയില്‍ അഭിനയിക്കുകയായിരുന്നു ദുല്‍ഖര്‍. അതിനിടയിലായിരുന്നു ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതിന് ശേഷമായി കൊച്ചിയിലേക്ക് തിരിച്ചെത്തുകയായിരുന്നു താരം. സഹോദരിയായ സുറുമിയും കുടുംബവും വീട്ടിലുണ്ട്. വാപ്പച്ചിക്കും ഉമ്മയ്ക്കുമൊപ്പം മക്കളും കുടുംബവുമൊക്കെയായി വീട് ആകെ സജീവമാണ്. ഇടയ്ക്ക് പാചക പരീക്ഷണവുമായും ദുല്‍ഖര്‍ എത്തിയിരുന്നു. മറിയത്തിനൊപ്പമുള്ള കളികളിലും സജീവമാണ് താരം. പതിവ് പോലെ തന്നെ വര്‍ക്കൗട്ടുകളും നടത്തുന്നുണ്ട്.

Read more about: prithviraj dulquer salmaan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X