മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിട്ടില്ലാത്തതിനാല്‍ അക്കാര്യത്തില്‍ നിന്നും രക്ഷപ്പെട്ടുവെന്ന് ദുല്‍ഖര്‍
മമ്മൂട്ടിക്ക് പിന്നാലെയായാണ് ദുല്‍ഖര്‍ സല്‍മാനും സിനിമയിലേക്ക് എത്തിയത്. അരങ്ങേറിയപ്പോള്‍ താരപുത്രന്‍ എന്ന് വിശേഷിപ്പിച്ചിരുന്നുവെങ്കിലും സ്വന്തമായ ഇടം നേടിയെടുത്ത് മുന്നേറുകയായിരുന്നു ദുല്‍ഖര്‍. മമ്മൂട്ടി ആഗ്രഹിച്ചതും അത്തരത്തിലൊരു യാത്രയായിരുന്നു. ഇതേക്കുറിച്ച് മകനും കൃത്യമായി മനസ്സിലാക്കിയിരുന്നു. തെന്നിന്ത്യയിലും ബോളിവുഡിലുമൊക്കെയായി സജീവമാണ് താരം. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും ചുവടുവെച്ചിരുന്നു അദ്ദേഹം. അനൂപ് സത്യന്‍ സംവിധാനം ചെയ്ത ആദ്യ സിനിമയായ വരനെ ആവശ്യമുണ്ട് നിര്‍മ്മിച്ചത് ദുല്‍ഖര്‍ സല്‍മാനായിരുന്നു. അഭിനേതാവും നിര്‍മ്മാതാവുമായി ഒരേ സമയം എത്തിയ താരത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.
വരനെ ആവശ്യമുണ്ട് എന്ന ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖങ്ങളിലെല്ലാം താന്‍ കൂടുതല്‍ കേട്ട കാര്യങ്ങളെക്കുറിച്ച് ദുല്‍ഖര്‍ തുറന്നുപറഞ്ഞിരുന്നു. സത്യന്‍ അന്തിക്കാടിനേയും അനൂപിനേയും താരതമ്യം ചെയ്തുള്ള ചോദ്യമായിരുന്നു കൂടുതലും കേട്ടത്. നിരവധി സിനിമകള്‍ ചെയ്ത് മുന്നേറുന്ന സത്യന്‍ അന്തിക്കാടിനേയും ആദ്യ സിനിമ ചെയ്ത അനൂപിനേയും എങ്ങനെയാണ് താരതമ്യം ചെയ്യുകയെന്നും ദുല്‍ഖര്‍ ചോദിക്കുന്നു. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം മനസ്സുതുറന്നത്. വാപ്പച്ചിക്കൊപ്പം അഭിനയിക്കാത്തതിനാല്‍ തനിക്ക് ഇതുവരെ അത്തരത്തിലുള്ള താരതമ്യപ്പെടുത്തല്‍ നേരിടേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

താരങ്ങളുടെ മക്കള്‍ എന്ന നിലയില്‍ നേരത്തെ തന്നെ പ്രേക്ഷകര്‍ക്ക് തങ്ങളെ അറിയുന്നത് ഗുണകരമാണ്. മറ്റ് പുതുമുഖങ്ങളേക്കാള്‍ വേഗത്തില്‍ എല്ലാവരും തങ്ങളെ തിരിച്ചറിയും. താരങ്ങളുടെ മക്കളെന്ന നിലയില്‍ പേരും രൂപവുമൊക്കെ പ്രേക്ഷക മനസ്സില്‍ പതിയാറുണ്ട്. താരപുത്രന്‍ എന്ന നിലയില്‍ സിനിമയിലേക്ക് പ്രവേശിക്കുന്നതിനെ ആരും നെഗറ്റീവായി കാണുന്നില്ല. അത് മലയാളിയുടെ ഗുണമാണ്. മലയാള സിനിമയിലെ ഇപ്പോഴത്തെ മാറ്റം ഒരു തലമുറയ്ക്ക് മാത്രമായി അവകാശപ്പെട്ടതല്ല. പുതിയ തലമുറയും പഴയ തലമുറയും ഒരുമിച്ച് നിന്നത് കൊണ്ടാണ് ഈ വലിയ മാറ്റം സാധ്യമായതെന്നും ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു.


Click it and Unblock the Notifications