മലയാളം ഒകെ കണ്‍മണി ആര് ചെയ്താല്‍ നന്നായിരിക്കും! രസകരമായ മറുപടിയുമായി ദുല്‍ഖര്‍

By Midhun Raj

ദുല്‍ഖര്‍ സല്‍മാനും നിത്യാ മേനോനും ഒന്നിച്ച ഒകെ കണ്‍മണി സിനിമാ പ്രേമികളുടെ ഇഷ്ട ചിത്രങ്ങളിലൊന്നാണ്. മണിരത്‌നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമ തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയമാണ് നേടിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് എല്ലായിടത്തുനിന്നും ലഭിച്ചിരുന്നത്. ആദി, താര തുടങ്ങിയവരുടെ ലിവിംഗ് റിലേഷന്‍ഷിപ്പിന്റെ കഥയാണ് ചിത്രത്തില്‍ കാണിച്ചത്. സിനിമയില്‍ മികച്ച പ്രകടനമാണ് ദുല്‍ഖര്‍ സല്‍മാനും നിത്യാ മേനോനും കാഴ്ചവെച്ചത്.

രണ്ടുപേരുടെയും കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു ഒകെ കണ്‍മണി. ദുല്‍ഖര്‍ സല്‍മാന്‍ തമിഴില്‍ രണ്ടാമതായി അഭിനയിച്ച ചിത്രം കൂടിയായിരുന്നു ഒകെ കണ്‍മണി. ചിത്രത്തിലൂടെ നിരവധി ആരാധകരെയും ദുല്‍ഖറിന് ലഭിച്ചിരുന്നു. 2015ലാണ് നടന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്.

അടുത്തിടെ നടന്നൊരു

അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ഒകെ കണ്‍മണി മലയാളത്തില്‍ ആര് ചെയ്താല്‍ നന്നായിരിക്കുമെന്ന് നടന്‍ വെളിപ്പെടുത്തിയിരുന്നു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ ഇക്കാര്യം പറഞ്ഞത്. ഒകെ കണ്‍മണിക്ക് പിന്നാലെയാണ് ദുല്‍ഖര്‍ സല്‍മാന്റെ കണ്ണും കണ്ണും കൊളളയടിത്താല്‍ എന്ന ചിത്രം അടുത്തിടെ തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്.

ദേസിംഗ് പെരിയസാമി

ദേസിംഗ് പെരിയസാമി സംവിധാനം ചെയ്ത ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചു. തമിഴില്‍ വായ് മൂടി പേസവും എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍ ആദ്യം അഭിനയിച്ചിരുന്നത്. വായ് മൂടി പേസവും എന്ന ചിത്രത്തിന് ശേഷമാണ് ഒകെ കണ്‍മണിയില്‍ നടന്‍ അഭിനയിച്ചത്.

മലയാളത്തില്‍ ഒകെ കണ്‍മണി

മലയാളത്തില്‍ ഒകെ കണ്‍മണി ചെയ്യുകയാണെങ്കില്‍ ഫഹദ് നസ്രിയ ആയിരിക്കും കൂടുതല്‍ നന്നായിരിക്കുക എന്നാണ് അഭിമുഖത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞത്. നസ്രിയ കുറച്ചും കൂടി ക്യൂട്ട് ആണെന്നും സിനിമയിലെ കഥാപാത്രം അല്‍പം കൂടി ബോള്‍ഡ് ആണെങ്കിലും നസ്രിയ-ഫഹദ് തന്നെയായിരിക്കും മികച്ചുനില്‍ക്കുക എന്നും ദുല്‍ഖര്‍ പറഞ്ഞു.

തമിഴില്‍ ഇതേപോലെ

തമിഴില്‍ ഇതേപോലെ ഒകെ കണ്‍മണി ആര് ചെയ്താല്‍ നന്നായിരിക്കും എന്ന ചോദ്യത്തിന് ദുല്‍ഖര്‍ സല്‍മാന്‍ നല്‍കിയ മറുപടിയും ശ്രദ്ധേയമായി മാറിയിരുന്നു. ധനുഷ്-ശ്രുതി ഹാസന്‍ ജോഡി ആയിരിക്കും ആദിത്യ താര എന്നീ കഥാപാത്രങ്ങള്‍ മികച്ചതാക്കുക എന്നാണ് ദുല്‍ഖര്‍ പറഞ്ഞത്.

അതേസമയം

അതേസമയം വരനെ ആവശ്യമുണ്ട് എന്ന ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്റെതായി ഇക്കൊല്ലം ആദ്യം പുറത്തിറങ്ങിയിരുന്നത്. സിനിമ തിയ്യേറ്ററുകളില്‍ വിജയമായി മാറിയിരുന്നു. വേ ഫാറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. പിന്നാലെയാണ് തമിഴില്‍ കണ്ണും കണ്ണും കൊളളയടിത്താല്‍ എന്ന ചിത്രം നടന്റെതായി പുറത്തിറങ്ങിയത്.

Read more about: dulquer salmaan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X