For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യയ്ക്കും മകള്‍ക്കുമൊപ്പമാണ് താൻ! കല്യാണ ശേഷം ഇത്രയും കാലം വീട്ടില്‍ നിന്നിട്ടില്ലെന്ന് ദുല്‍ഖര്‍

  |

  മമ്മൂട്ടിയുടെ മകന്‍ എന്നതിലുപരി മികച്ചൊരു യുവനടന്‍ എന്ന പേര് സ്വന്തമാക്കി വിജയകൊടുമുടി കയറി കൊണ്ടിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. സിനിമയിലെത്തി 8 വര്‍ഷങ്ങള്‍ക്കുള്ളില്‍ ബോളിവുഡില്‍ രണ്ട് സിനിമയടക്കം ചെയ്താണ് ദുല്‍ഖര്‍ ജനപ്രിയനായത്. ജൂലൈ 28 ന് മുപ്പത്തിനാലം ജന്മദിനം ആഘോഷിച്ചിരിക്കുകയാണ് താരം. പിറന്നാള്‍ ദിനത്തില്‍ രസകരമായ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് ദുല്‍ഖറിപ്പോള്‍.

  ലോക്ഡൗണ്‍ കാരണം വീട്ടില്‍ നില്‍ക്കാന്‍ തുടങ്ങിയതോടെ മകള്‍ മറിയവുമായി അടുപ്പത്തിലായി. പിറന്നാളിന് മകള്‍ തന്ന സമ്മാനത്തെ കുറിച്ചും ബര്‍ഗര്‍ ഷെഫ് എ്‌ന പേര് വന്നതിന്റെ പിന്നിലെ കാരണം മുതല്‍ വാപ്പച്ചിയുടെ ഡ്രസ് പോലെ ധരിച്ച് തുടങ്ങിയ നാളുകളെ കുറിച്ചുമൊക്കെയാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരപുത്രന്‍ പറഞ്ഞത്.

  എന്റെ ലോക്ഡൗണ്‍ ഹോബിയായിരുന്നു ബര്‍ഗര്‍ മേക്കിങ്. നല്ല ബര്‍ഗര്‍ മിസ് ചെയതപ്പോള്‍ വീട്ടില്‍ എങ്ങനെ ഉണ്ടാക്കാം എന്ന് അന്വേഷിച്ചതാണ്. യൂട്യൂബ് വീഡിയോ കണ്ട് വീട്ടില്‍ ഉണ്ടാക്കി നോക്കി. അങ്ങനെ ഒരുവിധം പഠിച്ചെടുത്തു. എല്ലാവരും ടേസ്റ്റ് ചെയ്തു. അവര്‍ക്ക് നല്ല ഇഷ്ടായി. ഇപ്പോള്‍ എല്ലാവരും എന്നെ ബര്‍ഗര്‍ഷെഫ് എന്നാണ് വിളിക്കുന്നത്. എന്റെ ഈ വര്‍ഷത്തെ ബെര്‍ത്ത്‌ഡേ കേക്ക് പോലും ബര്‍ഗര്‍ ഷേപ്പിലുള്ളതായിരുന്നു.

  പൃഥ്വിയും സുപ്രിയയും കൊണ്ട് വന്നതായിരുന്നു അത്. പിന്നെ ആരുടെ ജന്മദിനമായാലും മറിയത്തിന മെഴുകിതിരി ഊതാനും കേക്ക് കട്ട് ചെയ്യാനുമൊക്കെ ഇഷ്ടമാണ്. എന്റെ പിറന്നാള്‍ മറിയം കാത്തിരിക്കുകയായിരുന്നു. രാവിലെ ബ്യൂട്ട് ആന്റ് ബീസ്റ്റ് ഉടുപ്പൊക്കെ ഇട്ട് വന്ന് എനിക്ക് കാര്‍ഡ് തന്നു. അവള്‍ ഉണ്ടാക്കിയ കാര്‍ഡ് ആയിരുന്നു. നിറയെ അവളുടെ ക്രാഫ്റ്റ്‌സും ഗ്ലിറ്ററുമൊക്കെയായി...

  Prithviraj's Special Burger Cake To Dulquer Salman

  വാപ്പച്ചി എന്നെ എല്ലാ തരത്തിലും സ്വാധീനിച്ചിട്ടുണ്ട്. വാപ്പച്ചിക്ക് എല്ലാ കാര്യങ്ങളെ കുറിച്ചും നല്ല അറിവുണ്ട്. ഫാഷന്‍, ഫോട്ടോഗ്രാഫി, ട്രാവല്‍, രാഷ്ട്രീയം, ടെക്‌നോളജി, സിനിമ അങ്ങനെ എന്ത് കൊടുത്താലും അതെല്ലാം അറിയാം. വളരെ ചെറുപ്പം മുതല്‍ ഇത് കണ്ട് കണ്ട് എന്റെ വലിയ ഹീറോ ആയിരുന്നു വാപ്പച്ചി. ഓഫ് സ്‌ക്രീനിനും അങ്ങനെ തന്നെ. വേറെ ആര്‍ക്കും ഇല്ലാത്ത ഒരു പ്രിവിലേജ് എനിക്ക് ഉണ്ടല്ലോ. ചെറുപ്പത്തിലെ എനിക്ക് മുതിര്‍ന്നവരെ പോലെ ഡ്രസ് ചെയ്യാനായിരുന്നു ഇഷ്ടം.

  കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുള്ള ഡ്രസ് ഉമ്മച്ചി വാങ്ങി തരുമ്പോള്‍ ഞാന്‍ പറയും എനിക്ക് ജീന്‍സും ഷര്‍ട്ടും മതിയെന്ന്. കാരണം എന്റെ മനസില്‍ എനിക്ക് വാപ്പച്ചിയെ പോലെ ഡ്രസ് ചെയ്യണമെന്നാണ്. എന്റെ കണ്ണ് എപ്പോഴും വാപ്പച്ചിയില്‍ ആയിരുന്നു. ഓരോ ചെറിയ കാര്യം പോലും ശ്രദ്ധിക്കും. കോളേജില്‍ പഠിക്കന്ന സമയത്ത് ഞാന്‍ വാപ്പച്ചിയുടെ കൂടെ ഷോപ്പിങ്ങിന് പോകാന്‍ തുടങ്ങി. ഡ്രസുകളുടെ കാര്യത്തില്‍ അങ്ങനെയാണ് എനിക്ക് എക്‌സ്പീരിയന്‍സ് ഉണ്ടാകുന്നത്. ഞാന്‍ അഭിനയിച്ച് തുടങ്ങിയപ്പോള്‍ ഇക്കാര്യങ്ങളെല്ലാം എനിക്ക് ആദ്യമേ പരിചിതമായതിനാല്‍ എളുപ്പമായിരുന്നു.

  അറിയാവുന്ന ഏരിയ ആയിട്ട് തോന്നി. ട്രാവല്‍ ചെയ്യുമ്പോള്‍ ഞാന്‍ വാപ്പച്ചിക്ക് വേണ്ടി ഡ്രസും ആക്‌സസറീസും വാങ്ങാറുണ്ട്. കഴിഞ്ഞ 9-10 വര്‍ഷങ്ങളായി നോണ്‍സ്‌റ്റോപ്പ് എന്തെങ്കിലുമൊക്കെ ഷൂട്ടിലായിരിക്കും ഞാന്‍. അതുവെച്ച് നോക്കുമ്പോള്‍ ഇപ്പോള്‍ മടിയാണ്. കാരണം അത് എപ്പോഴാണ് ഞാന്‍ കമ്മിറ്റ് ചെയ്തത്.. എപ്പോള്‍ ഷൂട്ട് ചെയ്യാനാണ് എന്നൊക്കെ തോന്നും. ചെയ്യാമെന്ന് സമ്മതിച്ച ഒരുപാട് സിനിമകളുണ്ട്. ആ നെഗറ്റിവിറ്റിയും ടെന്‍ഷനും ആശങ്കകളും ഉണ്ട്. എങ്കിലും ഏറ്റവും പോസിറ്റീവ് ആയ കാര്യം എനിക്ക് ഒരുപാട് സമയം കുടുംബത്തോടൊപ്പം കിട്ടി എന്നതാണ്.

  പ്രത്യേകിച്ച് അമാല്‍, മറിയം എന്നിവര്‍ക്കൊപ്പം. എന്റെ കല്യാണത്തിന് ശേഷം ഞാന്‍ ഇത്രയും കാലം വീട്ടിലുണ്ടായിട്ടില്ല. എന്റെ മകള്‍ എന്നെ ഇത്രയും അടുത്തറിയുന്നത് ഇപ്പോഴാണ്. കളിക്കാനും കഥ പറയാനും കുളിപ്പിക്കാനുമെല്ലാം ഇപ്പോള്‍ അവള്‍ എന്നെ അന്വേഷിക്കും. അത് വലിയൊരു ബ്ലെസിങ് ആണ്. എന്റെ പഴയ ഷെഡ്യൂള്‍ ആയിരുന്നെങ്കില്‍ അവളുമായി ഒരു ബന്ധം വളര്‍ത്തി എടുക്കാന്‍ എനിക്കിനിയും വര്‍ഷങ്ങള്‍ വേണ്ടി വന്നേനെ. ഇപ്പോള്‍ ഒരു പിതാവ് എന്ന നിലയില്‍ അവളുടെ ജീവിതത്തില്‍ എനിക്ക് കൂടുതല്‍ റോളുകള്‍ വന്നത് പോലെ ഫീല്‍ ചെയ്യുന്നു എന്നും ദുല്‍ഖര്‍ പറയുന്നു.

  English summary
  Dulquer Salmaan Reveals Corona Help Him To Stay With Daughter and Wife Amal Sufiya
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X