വാപ്പച്ചിയോ ഞാനോ ഇല്ലാത്ത സിനിമകള്‍ നിര്‍മ്മിക്കണമെന്നായിരുന്നു ആദ്യം മുതലുളള ആഗ്രഹം, വെളിപ്പെടുത്തി ദുല്‍ഖര്‍

By Midhun Raj

മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ഒന്നിക്കുന്ന ഒരു ചിത്രത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സിനിമയിലെത്തി ഒമ്പത് വര്‍ഷങ്ങളായെങ്കിലും ഇതുവരെയും വാപ്പച്ചിക്ക് ഒപ്പം അഭിനയിക്കാന്‍ ദുല്‍ഖറിന് സാധിച്ചിട്ടില്ല. വലിയ ആഘോഷങ്ങളോ ആര്‍പ്പുവിളികളോ ഇല്ലാതെയാണ് ദുല്‍ഖറിന്റെ ആദ്യ ചിത്രം തിയ്യേറ്ററുകളില്‍ എത്തിയത്. പിന്നീടങ്ങോട്ട് ശ്രദ്ധേയ സിനിമകള്‍ ചെയ്ത താരം മലയാള സിനിമയുടെ അവിഭാജ്യഘടകമായി മാറി.

ഗ്ലാമറസ് ലുക്കില്‍ ധനുഷിന്‌റെ നായിക, പുത്തന്‍ ചിത്രങ്ങള്‍ കാണാം

സെലക്ടീവായി മാത്രം സിനിമകള്‍ ചെയ്യുന്ന ദുല്‍ഖറിന്‌റെതായി വ്യത്യസ്തമാര്‍ന്ന സിനിമകളും കഥാപാത്രങ്ങളുമാണ് ഇതുവരെയായി വന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും തിളങ്ങി നടന്‍. ഇനി വരാനിരിക്കുന്ന ദുല്‍ഖര്‍ സിനിമകളെല്ലാം പാന്‍ ഇന്ത്യന്‍ ലെവലില്‍ റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രങ്ങളാണ്. മറ്റ് ഇന്‍ഡസ്ട്രികളിലും ശ്രദ്ധിക്കപ്പെട്ടത് നടന്‌റെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു.

അഭിനയത്തിന് പുറമെ നിര്‍മ്മാണ രംഗത്തും

അഭിനയത്തിന് പുറമെ നിര്‍മ്മാണ രംഗത്തും ചുവടുറപ്പിച്ചിരുന്നു ദുല്‍ഖര്‍. ഇതുവരെയായി അഞ്ച് സിനിമകളാണ് നടന്‌റെ നിര്‍മ്മാണത്തില്‍ ഒരുങ്ങിയത്. മറ്റു താരങ്ങള്‍ക്കൊപ്പം എല്ലാം സിനിമകള്‍ ചെയ്‌തെങ്കിലും ഇന്നും മമ്മൂക്കയ്‌ക്കൊപ്പമുളള ദുല്‍ഖറിന്‌റെ സിനിമയ്ക്കായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. നിലവില്‍ വേ ഫറര്‍ ഫിലിംസിന്‌റെ ബാനറിലാണ് നടന്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നത്.

സഞ്ചാരി എന്നാണ് ഈ വാക്കിന്‌റെ അര്‍ത്ഥം

സഞ്ചാരി എന്നാണ് ഈ വാക്കിന്‌റെ അര്‍ത്ഥം. അതേസമയം വേഫറര്‍ ഫിലിംസ് തുടങ്ങിയപ്പോള്‍ മുതലുളള തന്‌റെ ആഗ്രഹം കൗമുദി ഫ്‌ളാഷ് മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ വെളിപ്പെടുത്തിയിരുന്നു. പ്രൊഡക്ഷന്‍ ബാനര്‍ ആരംഭിച്ചതുമുതലുളള തന്‌റെ ആഗ്രഹം താനോ വാപ്പച്ചിയോ ഇല്ലാത്ത സിനിമകള്‍ ചെയ്യണമെന്നും പുതിയ പ്രതിഭകളെ പ്രോല്‍സാഹിപ്പിക്കണമെന്നും നല്ല സിനിമകളുടെയും ചെറിയ സിനിമകളുടെയും ഭാഗമാകണം എന്നുളളതുമായിരുന്നു എന്ന് ദുല്‍ഖര്‍ പറയുന്നു.

അത്രയും ടാലന്റുളള

അത്രയും ടാലന്റുളള ഫിലിം മേക്കേഴ്‌സും ആക്ടേഴ്‌സുമുണ്ട്. എന്തെങ്കിലും രീതിയില്‍ പ്രൊമോട്ട് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അഭിമുഖത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു. അതേസമയം കുറുപ്പ്, സല്യൂട്ട് തുടങ്ങിയവയാണ് ദുല്‍ഖറിന്‌റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ സിനിമകള്‍. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പ് അഞ്ച് ഭാഷകളിലാണ് റിലീസിങ്ങിനൊരുങ്ങുന്നത്.

ചിത്രത്തിന്‌റെതായി നേരത്തെ

ചിത്രത്തിന്‌റെതായി നേരത്തെ പുറത്തിറങ്ങിയ ടീസറുകളും പോസ്റ്ററുകളുമെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. കുറുപ്പിന് പിന്നാലെയാണ് ദുല്‍ഖര്‍ പോലീസ് വേഷത്തിലെത്തുന്ന സല്യൂട്ട് എത്തുന്നത്. ദുല്‍ഖറും റോഷനും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്‌റെ ടീസര്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. കുഞ്ഞിക്കയുടെ ആരാധകര്‍ ഒന്നടങ്കം വലിയ ആകാംക്ഷകളോടെയാണ് ഈ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്നത്.

മണിയറയിലെ അശോകനാണ്

മണിയറയിലെ അശോകനാണ് ദുല്‍ഖറിന്‌റെ നിര്‍മ്മാണത്തില്‍ ഒടുവില്‍ റിലീസ് ചെയ്ത സിനിമ. നിര്‍മ്മാണത്തിനൊപ്പം സിനിമയില്‍ അതിഥി വേഷത്തിലും ദുല്‍ഖര്‍ എത്തിയിരുന്നു. നവാഗതനായ ഷംസു സെയ്ബ സംവിധാനം ചെയ്ത സിനിമയില്‍ ജേക്കബ് ഗ്രിഗറിയാണ് നായകവേഷത്തില്‍ എത്തിയത്. തമിഴില്‍ കണ്ണും കണ്ണും കൊളളയടിത്താല്‍ എന്ന ചിത്രം കഴിഞ്ഞ വര്‍ഷം നടന്‌റെതായി തമിഴില്‍ പുറത്തിറങ്ങി. കഴിഞ്ഞ വര്‍ഷം ആദ്യം വരനെ ആവശ്യമുണ്ട് ആണ് ദുല്‍ഖര്‍ സല്‍മാന്റെതായി തിയ്യേറ്ററുകളില്‍ എത്തിയ മറ്റൊരു ചിത്രം.

Read more about: mammootty dulquer salmaan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X