വാപ്പച്ചിയില്‍ നിന്ന് ഞങ്ങള്‍ക്ക് ഉണ്ടാകരുതെന്ന് ആഗ്രഹിച്ച സ്വഭാവം, വെളിപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍

By Midhun Raj

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ദുല്‍ഖര്‍ പിന്നീട് നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ ചെയ്ത് മോളിവുഡില്‍ സജീവമായി. മലയാള സിനിമയിലെ താരമൂല്യം കൂടിയ നടന്മാരില്‍ ഒരാള്‍ കൂടിയാണ് ഇന്ന് ദുല്‍ഖര്‍. മോളിവുഡിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും അഭിനയിച്ച താരത്തിന് അവിടെയും ആരാധകര്‍ ഏറെയാണ്. ദുല്‍ഖര്‍ സല്‍മാന്‌റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍ക്കായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ഗ്ലാമറസായി റായ് ലക്ഷ്മി,മമ്മൂട്ടിയുടെ നായികയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

അതേസമയം മമ്മൂട്ടിയുടെ മകന്‍ എന്നതിലുപരി സ്വന്തം കഴിവ് കൊണ്ട് കൂടി സിനിമയില്‍ പിടിച്ചുനിന്ന താരമാണ് ദുല്‍ഖര്‍. മലയാളത്തില്‍ തന്‌റെതായ ഒരു ഇടം സ്വന്തമാക്കാന്‍ ദുല്‍ഖറിന് സാധിച്ചിരുന്നു. മമ്മൂട്ടിയുമായി ബന്ധപ്പെട്ടുളള ചോദ്യങ്ങള്‍ക്ക് ഒരഭിമുഖത്തില്‍ ദുല്‍ഖര്‍ നല്‍കിയ മറുപടി ശ്രദ്ധേയമായി മാറിയിരുന്നു.

ഈ കാലത്തും തന്നേക്കാള്‍

ഈ കാലത്തും തന്നേക്കാള്‍ ലേഡീ ഫാന്‍സ് കൂടുതലുളള നായക നടനാണ് വാപ്പിച്ചിയെന്ന് ദുല്‍ഖര്‍ പറയുന്നു. അദ്ദേഹത്തേക്കാള്‍ എനിക്കാണ് ലേഡീ ഫാന്‍സ് കൂടുതലെന്നാണ് ചിലര്‍ കരുതുന്നത്. എന്നാല്‍ അത് തെറ്റാണെന്നും ദുല്‍ഖര്‍ പറഞ്ഞു. സിനിമ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ തനിക്ക് ആണ് വാപ്പച്ചിയേക്കാള്‍ സ്‌പേസ് കൂടുതലെന്നും ദുല്‍ഖര്‍ പറഞ്ഞു.

അവര്‍ ഒരു സമയങ്ങളി

അവര്‍ ഒരു സമയങ്ങളില്‍ നിരന്തരം സിനിമ ചെയ്തിരുന്നത് കൊണ്ട് അവര്‍ക്ക് ഒരിക്കലും സിനിമ ഇല്ലാത്ത ഒരു സമയത്തെ കുറിച്ച് ചിന്തിക്കാന്‍ കഴിയില്ല. അപ്പോള്‍ മാക്‌സിമം സിനിമ ചെയ്യും. പക്ഷേ എന്റെ കാര്യത്തില്‍ വരുമ്പോള്‍ അതിന് മാറ്റമുണ്ട്. എപ്പോഴും സിനിമ ചെയ്യുക എന്നതിനപ്പുറം കൂടുതല്‍ സെലക്ടീവ് ആകാന്‍ സാധിക്കും. വാപ്പച്ചിയില്‍ നിന്ന് ഞങ്ങള്‍ക്ക് ഉണ്ടാകരുതെന്ന് ആഗ്രഹിച്ച സ്വഭാവം എന്താണെന്നും അഭിമുഖത്തില്‍ ദുല്‍ഖര്‍ വെളിപ്പെടുത്തി.

അദ്ദേഹത്തില്‍ നിന്ന് ഞങ്ങള്‍ക്ക്

അദ്ദേഹത്തില്‍ നിന്ന് ഞങ്ങള്‍ക്ക് ഉണ്ടാകരുതെന്ന് ആഗ്രഹിച്ച സ്വഭാവം പെട്ടെന്ന് ദേഷ്യപ്പെടുന്നത് ആയിരുന്നു. ഞാനും സഹോദരിയും വാപ്പച്ചിയുടെ ചൂടന്‍ രീതി കണ്ടുവളര്‍ന്നത് കൊണ്ട് ഞങ്ങള്‍ അതില്‍ നിന്ന് മാറി കുറച്ചൂടി ശാന്തമായ പ്രകൃതത്തിലൂടെ കാര്യങ്ങള്‍ കണ്ടവരാണ്. പിന്നെ ചിലര്‍ കരുതുന്നത് ദുല്‍ഖര്‍ സല്‍മാനാണ് മമ്മൂട്ടിയെക്കാള്‍ ലേഡീ ഫാന്‍സ് കൂടുതലെന്നാണ്.

Recommended Video

ദുല്‍ഖറിന്റെ പുതിയ സിനിമ 'ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍
അത് തെറ്റാണ്, ഇപ്പോഴത്തെ

അത് തെറ്റാണ്, ഇപ്പോഴത്തെ ജനറേഷനിലെ പെണ്‍കുട്ടികള്‍ക്ക് പോലും വാപ്പച്ചിയോടാണ് കൂടുതല്‍ ആരാധന. അത് എന്റെ മുഖത്ത് നോക്കി പറഞ്ഞവരുണ്ട്. അഭിമുഖത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ വ്യക്തമാക്കി. അതേസമയം മമ്മൂട്ടിയും ദുല്‍ഖറും ഒരുമിക്കുന്ന ഒരു ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മുന്‍പ് ഇരുവരും ഒന്നിക്കുന്ന സിനിമ വരുന്നുവെന്ന് അഭ്യൂഹങ്ങളുണ്ടായെങ്കിലും പിന്നീട് അതേകുറിച്ച് സ്ഥിരീകരണമൊന്നും ഉണ്ടായില്ല. കൈനിറയെ ചിത്രങ്ങളാണ് മമ്മൂക്കയുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. മാസ് ആക്ഷന്‍ ചിത്രങ്ങള്‍ ഉള്‍പ്പെടെ സൂപ്പര്‍ താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നു.

Read more about: mammootty dulquer salmaan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X