»   » മലയാളികളുടെ അഹങ്കാരമായ ഡിക്യൂ; തിരക്കുകള്‍ മാറ്റി വെച്ച് ആശംസകളുമായി സിനിമാ സുഹൃത്തുക്കള്‍!

മലയാളികളുടെ അഹങ്കാരമായ ഡിക്യൂ; തിരക്കുകള്‍ മാറ്റി വെച്ച് ആശംസകളുമായി സിനിമാ സുഹൃത്തുക്കള്‍!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

മലയാളികളുടെ പ്രിയങ്കരനായ യുവനടന്‍ ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാളായിരുന്നു വെള്ളിയാഴ്ച. കുടുംബാംഗങ്ങളും ആരാധകരും സിനിമാ സുഹൃത്തുക്കളുമെല്ലാം ദുല്‍ഖറിന് പിറന്നാള്‍ ആശംകളുമായി എത്തിയിരുന്നു. ചിത്രീകരണവുമായി തിരക്കിലായിരുന്നു മിക്കവരും. എന്നാല്‍ ആ തിരക്കുകളെല്ലാം മാറ്റി വെച്ചാണ് ദുല്‍ഖറിന് പിറന്നാള്‍ ആശംസകളുമായി എത്തിയത്.

തെന്നിന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പടെയുള്ള സുഹൃത്തുക്കളാണ് ദുല്‍ഖറിന് പിറന്നാള്‍ ആശംസകളുമായി എത്തിയത്. തെന്നിന്ത്യന്‍ താരങ്ങളായ റാണ ദഗ്ഗുപതിയും പ്രഭുദേവയുമെല്ലാം നേരിട്ടത്തിയാണ് ദുല്‍ഖറിന് പിറന്നാള്‍ ആശംസിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം ദുല്‍ഖറിനെ കാണാന്‍ എത്തിയ റാണയുടെയും പ്രഭുദേവയുടെ ഫോട്ടോ ദുല്‍ഖര്‍ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്.

ദുല്‍ഖറിന് പിറന്നാള്‍ ആശംസകളുമായി എത്തിയവര്‍.. തുടര്‍ന്ന് വായിക്കാം....

സണ്ണി വെയിന്‍

യുവനടന്‍ സണ്ണി വെയിനും ദുല്‍ഖറിന് ആശംസകളുമായി എത്തിയിരുന്നു. സിനിമാ തിരക്കുകളിലായിരുന്ന സണ്ണി വെയിന്‍ വെള്ളിയാഴ്ച വൈകിട്ടാണ് ദുല്‍ഖറിന് പിറന്നാള്‍ ആശംസകള്‍ അറിച്ചത്. മലയാളികളുടെ പ്രിയനടനും തന്റെ പ്രിയസുഹൃത്തുമായ ഡിക്യുവിന് ഹാപ്പി ബേഡേ... ഫേസ്ബുക്ക് ലൈവിലൂടെയാണ് സണ്ണി വെയിന്‍ പിറന്നാള്‍ ആശംസ അറിയിച്ചത്.

ജേക്കബ് ഗ്രിഗറി

സണ്ണി വെയിനൊപ്പം ജേക്കബ് ഗ്രിഗറിയും ദുല്‍ഖറിന് പിറന്നാള്‍ ആശംസ അറിയിച്ചു. മലയാളികളുടെ അഹങ്കാരമായ ദുല്‍ഖറിന് പിറന്നാള്‍ ആശംസകള്‍.. പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയിലെ ഇടവേളയിലാണ് ജേക്കബ് ഗ്രിഗറി ദുല്‍ഖറിനെ പിറന്നാള്‍ വിഷ് ചെയ്തത്.

ഷമ്മി തിലകന്‍

സിനിമാ ലൊക്കേഷനില്‍ നിന്ന് നടന്‍ ഷമ്മി തിലകനും ദുല്‍ഖറിന് പിറന്നാള്‍ ആശംസ അറിയിച്ച. ലൊക്കേഷനിലുണ്ടായിരുന്ന സ്റ്റണ്ട് മാസ്റ്ററുള്‍പ്പടെയുള്ളവര്‍ ദുല്‍ഖറിനെ പിറന്നാള്‍ വിഷ് ചെയ്തിരുന്നു. സണ്ണി വെയ്‌നാണ് ഫേസ്ബുക്കിലൂടെ ഈ വീഡിയോ പുറത്ത് വിട്ടത്.

വീഡിയോ കാണാം

ലൊക്കേഷനില്‍ നിന്ന് സിനിമാ സുഹൃത്തുക്കള്‍ ദുല്‍ഖറിന് പിറന്നാള്‍ ആശംസ അറിയിച്ചപ്പോള്‍... വീഡിയോ കാണൂ...

റാണാ ദഗ്ഗുപതിയും വിക്രം പ്രഭുവും

തെന്നിന്ത്യന്‍ താരങ്ങളായ റാണാ ദഗ്ഗുപതിയും വിക്രം പ്രഭുവും നേരിട്ടെത്തിയാണ് ദുല്‍ഖറിനെ പിറന്നാള്‍ വിഷ് ചെയ്തത്. മൂന്ന് പേരും ചേര്‍ത്തെടുത്ത ഫോട്ടോയും ഫേസ്ബുക്കില്‍ വൈറലായി കഴിഞ്ഞു.

English summary
Dulquer Salmaan’s Birthday: Here Is How Rana Daggubati, Vikram Prabhu & Sunny Wayne Wished Him!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam