ചാര്‍ളി ലൊക്കേഷനില്‍ നിലത്തു തുണി മാത്രം വിരിച്ചുറങ്ങി ദുല്‍ഖര്‍! ചിത്രങ്ങള്‍ വൈറല്‍! കാണൂ
ദുല്‍ഖര്‍ സല്‍മാന്റെ കരിയറില്‍ ഇറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ചാര്‍ളി. ചാര്‍ളി എന്ന ടൈറ്റില്‍ കഥാപാത്രമായി ദുല്‍ഖര്‍ എത്തിയ ചിത്രത്തെ പ്രേക്ഷകര്‍ ഒന്നടങ്കം സ്വീകരിച്ചിരുന്നു. പുതുമയുളള ഒരു പ്രമേയം ആയിരുന്നു സിനിമയുടെ വിജയത്തില്‍ നിര്‍ണായകമായി മാറിയിരുന്നത്. ദുല്‍ഖറിന്റെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്ന ഒരു കഥാപാത്രം കൂടിയായിരുന്നു ചിത്രത്തിലേത്.
സിനിമയിലെ പ്രകടനത്തിലൂടെ ദുല്‍ഖറിന് മികച്ച നടനുളള സംസ്ഥാന പുരസ്‌കാരവും ലഭിച്ചിരുന്നു. റിലീസ് ചെയ്ത സമയം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം ചര്‍ച്ചയായി മാറിയ സിനിമ കൂടിയായിരുന്നു ചാര്‍ളി. സിനിമയുടെതായി പുറത്തിറങ്ങിയൊരു ലൊക്കേഷന്‍ ചിത്രം സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

ദുല്‍ഖറിന്റെ ചാര്‍ളി
മാര്‍ട്ടിന്‍ പ്രകാട്ടിന്റെ സംവിധാനത്തില്‍ 2015ല്‍ പുറത്തിറങ്ങിയ റൊമാന്റിക്ക് ഡ്രാമ ആയിരുന്നു ചാര്‍ളി. പുതുമയുളള ഒരു പ്രമേയം പറഞ്ഞുകൊണ്ടായിരുന്നു സംവിധായകന്‍ സിനിമ അണിയിച്ചൊരുക്കിയിരുന്നത്. മാസും ക്ലാസും ചേര്‍ന്നുളള ഒരു സിനിമ കൂടിയായിരുന്നു ചാര്‍ളി. ഒരു ഫീല്‍ഗുഡ് എന്റര്‍ടെയ്‌നറെന്നാണ് സിനിമ കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം വിലയിരുത്തിയിരുന്നത്. ചിത്രം മൊത്തമായി ഒരു പോസിറ്റീവ് ഫീല്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിരുന്നു.

മാര്‍ട്ടിന്‍ പ്രകാട്ടിന്റെ സിനിമ
എബിസിഡി എന്ന ചിത്രമായിരുന്നു ദുല്‍ഖറിനെ നായകനാക്കി മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്തിരുന്നത്. എബിസിഡിക്ക് ശേഷമാണ് ദുല്‍ഖറിന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയ ചാര്‍ളി മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്തിരുന്നത്. ചിത്രത്തിലെ ദുല്‍ഖറിന്റെ പുതിയ ഗെറ്റപ്പിനും മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

ഉണ്ണി ആറിന്‌റെ കഥ
ഉണ്ണി ആറിന്റെ തിരക്കഥയിലായിരുന്നു സംവിധായകന്‍ ഈ സിനിമ അണിയിച്ചൊരുക്കിയിരുന്നത്. തീര്‍ച്ചയായും ഉണ്ണി ആറിന്റെ തിരക്കഥ തന്നെയായിരുന്നു സിനിമയുടെ നട്ടെല്ലായി മാറിയത്. ദുല്‍ഖറിന് മികച്ചൊരു കഥാപാത്രത്തെ സമ്മാനിക്കാന്‍ ഉണ്ണി ആറിന് സാധിച്ചു. മലയാളി പ്രേക്ഷകര്‍ക്ക് ഉണ്ണി ആര്‍ സമ്മാനിച്ച മികച്ചൊരു കഥാ ചിത്രം കൂടിയായിരുന്നു ചാര്‍ളി.

താരനിര
ദുല്‍ഖറിനൊപ്പം തന്നെ പാര്‍വ്വതിയും അപര്‍ണ ഗോപിനാഥും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. നെടുമുടി വേണു,സൗബിന്‍ ഷാഹിര്‍,ചെമ്പന്‍ വിനോദ് ജോസ്,കല്‍പ്പന,നീരജ് മാധവ് തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ജോമോണ്‍ ടി ജോണ്‍ ആയിരുന്നു ചാര്‍ളിയുടെ ഛായാഗ്രഹണം. ഷെബിന്‍ ബക്കര്‍,ജോജു ജോര്‍ജ്ജ്,മാര്‍ട്ടിന്‍ പ്രകാട്ട് തുടങ്ങിയവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിച്ചു.

ലൊക്കേഷന്‍ ചിത്രം
ചാര്‍ളിയുടെ ഷൂട്ടിംഗിനിടെ എടുത്ത ഒരു ലൊക്കേഷന്‍ ചിത്രമായിരുന്നു സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നത്. ഷൂട്ടിംഗിന്റെ ദുല്‍ഖര്‍ വിശ്രമിക്കുന്നതായിരുന്നു ഫോട്ടോയില്‍ ഉണ്ടായിരുന്നത്. ചാര്‍ളിയുടെ ലൊക്കേഷനില്‍ വെറും നിലത്തു തുണി വിരിച്ചു കിടന്നുറങ്ങുന്ന ദുല്‍ഖര്‍ സല്‍മാന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നത്.ചാര്‍ളിയുടെ രചയിതാവായ ഉണ്ണി ആറാണ് ഈ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നത്.


Click it and Unblock the Notifications











