For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മറിയമുള്ളപ്പോള്‍ പുറത്തിറങ്ങാന്‍ വാപ്പച്ചിക്ക് മടിയാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍!

  |
  My Daughter Made Mammookka Lazy Says Dulquer | FilmiBeat Malayalam

  യുവതാരങ്ങളില്‍ പ്രധാനികളിലൊരാളായ ദുല്‍ഖര്‍ സല്‍മാന് ശക്തമായ ആരാധകപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പിതാവിന് പിന്നാലെയായി സിനിമയിലേക്കെത്തിയ താരപുത്രന്‍ സ്വന്തമായ ഇടം നേടിയെടുത്ത് കഴിവ് തെളിയിച്ചാണ് മുന്നേറുന്നത്. ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെയാണ് അദ്ദേഹം നീങ്ങുന്നത്. തെന്നിന്ത്യന്‍ ഭാഷകളില്‍ മാത്രമല്ല ബോളിവുഡിലും ദുല്‍ഖര്‍ വരവറിയിച്ചിരുന്നു. കര്‍വാന് പിന്നാലെയായി സോയ ഫാക്ടറുമായി എത്താനുള്ള തയ്യാറെടുപ്പിലാണ് ദുല്‍ഖര്‍. പ്രമോഷന്‍ പരിപാടികളുമായി ബന്ധപ്പെട്ട തിരക്കിനിടയില്‍ മകളെ മിസ്സ് ചെയ്യുന്നുവെന്ന് പറഞ്ഞ് താരം എത്തിയിരുന്നു.

  കുഞ്ഞുമറിയത്തിനരികിലേക്ക് ഓടിയെത്താനാണ് എപ്പോഴും ചിന്തിക്കാറുള്ളതെന്ന് നേരത്തെ താരപുത്രന്‍ പറഞ്ഞിരുന്നു. മകള്‍ വന്നതിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മറിയമെന്ന ഗ്രഹത്തിന് ചുറ്റുമായാണ് മമ്മൂട്ടിയുടെ കുടുംബം ഇപ്പോള്‍ ചലിക്കുന്നത്. അവളുടെ സമയത്തിനനുസരിച്ച് തന്റെ കാര്യങ്ങള്‍ സെറ്റ് ചെയ്തുവെന്ന് നേരത്തെ താരം പറഞ്ഞിരുന്നു. രണ്ടര വയസ്സകാരിയായ മകളുടെ വിശേഷത്തെക്കുറിച്ചും സോയ ഫാക്ടറിനെക്കുറിച്ചുമൊക്കെയുള്ള വിശേഷം പങ്കുവെച്ചാണ് ദുല്‍ഖര്‍ ഇപ്പോള്‍ എത്തിയിട്ടുള്ളത്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

  മകള്‍ ജനിച്ചതിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് ദുല്‍ഖര്‍ എത്തിയിരുന്നു. രണ്ടര വയസ്സുകാരിയായ മറിയം ഇപ്പോള്‍ താനുമായി കംഫര്‍ട്ട് ആയെന്ന് അദ്ദേഹം പറയുന്നു. ഇത്രയും സമയമെടുത്താണ് താന്‍ അവളുടെ ജീവിതത്തില്‍ ഒരു റോള്‍ ഉണ്ടാക്കിയെടുത്തത്. മുന്‍പ് ഉറക്കമെഴുന്നേറ്റാല്‍ അവള്‍ക്ക് അമ്മയെ മുറിയില്‍ കാണണമായിരുന്നു. താന്‍ അവിടെയുണ്ടെങ്കില്‍ക്കൂടിയും അവള്‍ തിരയുന്നത് അമാലിനെയായിരുന്നു. അവള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ തുടങ്ങിയതോടെ അത് മാറുകയായിരുന്നു. താനുമായി അവള്‍ കൂട്ടായെന്നും താരപുത്രന്‍ പറയുന്നു.

  മറിയം വന്നതോടെ താന്‍ മാത്രമല്ല വാപ്പച്ചിയും മടിയനായി മാറിയെന്നും ദുല്‍ഖര്‍ പറയുന്നു. പുറത്തേക്ക് പോവാന്‍ മടിയാണ് വാപ്പച്ചിക്ക്. വീട്ടിലേക്ക് തിരിച്ചെത്താവുന്ന തരത്തിലാണ് പല ഷൂട്ടുകളും അദ്ദേഹം സെറ്റ് ചെയ്യുന്നത്. കുട്ടികളുടെ വരവോടെ ജീവിതത്തില്‍ പല മാറ്റങ്ങളും സംഭവിക്കും. അച്ഛനാവുകയെന്ന അനുഭവം വളരെ മനോഹരമാണ്. പെണ്‍കുട്ടിയുടെ അച്ഛനാവുകയെന്നത് അതിമനോഹരമായ കാര്യമാണ്. ഷൂട്ടിംഗിന് പോയാല്‍ എങ്ങനെ വീട്ടിലേക്ക് മടങ്ങാമെന്നാണ് തങ്ങള്‍ ചിന്തിക്കാറുള്ളതെന്നും അദ്ദേഹം പറയുന്നു.

  താരത്തിന്റെ മക്കള്‍ എന്നറിയിക്കാതെയാണ് തങ്ങളെ വാപ്പച്ചി വളര്‍ത്തിയതെന്ന് ദുല്‍ഖര്‍ പറയുന്നു. സിനിമാലോകത്തുനിന്നും പരമാവധി അകറ്റി സാധാരണക്കാരെപ്പോലെയാണ് തങ്ങളെ വളര്‍ത്തിയത്. തനിക്ക് 12 വയസ്സാവുന്നത് വരെയുള്ള സമയത്തൊക്കെ വാപ്പച്ചിക്ക് നല്ല തിരക്കായിരുന്നു. വൈകി വീട്ടിലെത്തുന്ന അദ്ദേഹം അതിരാവിലെ പോവുമായിരുന്നു. അദ്ദേഹം ഞങ്ങളെ കാണുമായിരുന്നുവെങ്കിലും ഞങ്ങള്‍ക്ക് അദ്ദേഹക്കെ കാണാന്‍ കിട്ടിയിരുന്നില്ല.

  കാവ്യ മാധവനൊപ്പം ദിലീപെത്തി! വിവാഹവേദിയെ ധന്യമാക്കിയ വരവ്! ചിത്രങ്ങളും വീഡിയോയും വൈറല്‍!

  മുതിര്‍ന്നപ്പോള്‍ അദ്ദേഹം തങ്ങളെ ചെന്നൈയിലേക്ക് അയയ്ക്കുകയായിരുന്നു. അവിടെ അദ്ദേഹത്തെ അധികമാര്‍ക്കു അറിയാത്തതിനാല്‍ സാധാരണ ജീവിതം ലഭിക്കുമല്ലോയെന്നായിരുന്നു വാപ്പച്ചി ചിന്തിച്ചത്. എത്ര വലിയ തിരക്കിലായാലും കുടുംബത്തോടൊപ്പം ചെലവഴിക്കാനായി അദ്ദേഹം സമയം നീക്കിവെക്കുമായിരുന്നു. അദ്ദേഹത്തിന്റെ ഈ സ്വഭാവത്തെ പല താരങ്ങളും മാതൃകയാക്കുന്നുണ്ട്. യുവതാരങ്ങളില്‍ പലര്‍ക്കും അദ്ദേഹം നല്‍കിയ ഉപദേശവും ഇതായിരുന്നു.

  ഞങ്ങൾ അത്ര മണ്ടന്മാരല്ല! കുടുക്കുപൊട്ടിയ കുപ്പായം... സത്യാവസ്ഥ ഇതാണ്, വെളിപ്പെടുത്തി ഷാൻ റഹ്മാൻ

  ദുല്‍ഖറിന്റെ പിതാവ് അറിയപ്പെടുന്ന നടനാണെന്നത് സഹപാഠികള്‍ക്ക് പോലും അറിയാത്ത കാര്യമായിരുന്നു. സിനിമയിലേക്ക് എത്തിയപ്പോള്‍ മമ്മൂട്ടിയുടെ മകന്‍, താരപുത്രന്‍ തുടങ്ങിയ പ്രയോഗങ്ങള്‍ തന്നെ അലട്ടിയിരുന്നുവെന്ന് അദ്ദേഹം പറയുന്നു. വാപ്പച്ചിയുടെ സല്‍പ്പേര് കളയരുതെന്നും അദ്ദേഹത്തിന്റെ ആരാധകരെ നിരാശപ്പെടുത്തരുത് എന്നുമൊക്കെയുണ്ടായിരുന്നു. അതേക്കുറിച്ച് അധികം ചിന്തിക്കേണ്ട എന്ന് കരുതി വിടാറാണ് പതിവെങ്കിലും ഇടയ്ക്ക് താന്‍ നേര്‍വെസ് ആയിപ്പോവാറുണ്ടെന്നും ദുല്‍ഖര്‍ പറയുന്നു.

  ജോജു ജോര്‍ജിന്റെ മാസ് അവസാനിക്കുന്നില്ല! തമിഴില്‍ ധനുഷിനൊപ്പം അഭിനയിക്കാന്‍ ജോജുവും ഐശ്വര്യയും

  തുടക്കം മുതലേ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായ സോയ ഫാക്ടര്‍ തിയേറ്ററുകളിലേക്ക് എത്തുകയാണ്. സ്‌പെറ്റംബര്‍ 20നാണ് സിനിമ എത്തുന്നത്. ഈ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സോനം കപൂര്‍ നായികയായി എത്തുന്ന സിനിമയുടെ ട്രയിലറും ഗാനങ്ങളുമൊക്കെ നേരത്തെ തന്നെ തരംഗമായി മാറിയിരുന്നു.

  English summary
  Dulquer Salmaan's comment about life changes after Mariyam's entry
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X