ദുല്‍ഖര്‍ വാപ്പച്ചിയെ കടത്തിവെട്ടുമോ? ഡാന്‍സ് കളിക്കാന്‍ താരപുത്രന്മാരാണ് കേമന്മാർ!!
Recommended Video

മറ്റുള്ള ഭാഷകളെ വെച്ച് നോക്കുമ്പോള്‍ മലയാള സിനിമയില്‍ ഡാന്‍സ് വളരെ കുറവാണ്. മമ്മൂട്ടിയുടെ ഡാന്‍സുകള്‍ പലപ്പോഴും ട്രോളന്മാര്‍ക്ക് ആഘോഷിക്കാനുള്ള സംഗതി തരുന്നവയാണ്. അക്കാര്യത്തില്‍ മോഹന്‍ലാല്‍ മിടുക്കനാണ്. നല്ല രീതിയില്‍ തന്നെ ഡാന്‍സ് കളിക്കാന്‍ മോഹന്‍ലാലിന് കഴിയുമെന്ന് അദ്ദേഹം പലപ്പോഴും തെളിയിച്ചിരുന്നു.
ഡാന്‍സ് കളിക്കാന്‍ പറഞ്ഞാല്‍ മലയാളത്തിന്റെ യുവതാരങ്ങള്‍ പിന്നോട്ട് പോവില്ല. താരപുത്രന്മാരടക്കമുള്ള യുവതാരങ്ങള്‍ നാഫ പുരസ്‌കാര വേദിയില്‍ അക്കാര്യം തെളിയിച്ചിരിക്കുകയാണ്. ഷാരുഖ് ഖാന്റെ സൂപ്പര്‍ ഹിറ്റ് പാട്ടായ ലുങ്കി ഡാന്‍സിനാണ് ദുല്‍ഖര്‍ സല്‍മാന്‍, കാളിദാസ് ജയറാം തുടങ്ങിയവര്‍ ചുവട് വെച്ചിരിക്കുന്നത്. വീഡിയോ സോഷ്യല്‍ മീഡിയ വഴി വൈറലായിരിക്കുകയാണ്.

നാഫ പുരസ്‌കാരം നേടി യുവതാരങ്ങള്‍..
2018 ലെ നാഫ പുരസ്‌കാരത്തില്‍ മലയാളത്തില്‍ നിന്നും നിരവധി താരങ്ങള്‍ക്ക് അംഗീകാരം ലഭിച്ചിരുന്നു. അവരെല്ലാം യുവതാരങ്ങളായിരുന്നു എന്നതാണ് പ്രത്യേകത. ജൂലൈ 1, 2 ദിവസങ്ങളിലായി നടത്തിയ നാഫയുടെ മൂന്നാമത്തെ എഡിഷനിലാണ് മലയാളത്തിലെ താരങ്ങള്‍ പങ്കെടുത്തത്. ദുല്‍ഖര്‍ സല്‍മാന്‍, മഞ്ജു വാര്യര്‍, പാര്‍വ്വതി, ടൊവിനോ തോമസ്, പൂര്‍ണിമ, വിജയ് യേശുദാസ്, മന്യ എന്നിവരുടെ ഫോട്ടോ അടുത്തിടെ സോഷ്യല്‍ മീഡിയ വഴി പുറത്ത് വന്നിരുന്നു.

യുവതാരങ്ങളുടെ ഡാന്‍സ്
നാഫ വേദിയില്‍ നിന്നും മലയാളത്തിലെ യുവതാരങ്ങളുടെ കിടിലന്‍ ഡാന്‍സാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, കാളിദാസ് ജയറാം, രമേശ് പിഷാരടി, സുരാജ് വെഞ്ഞാറമൂട്, നീരജ് മാധവ് എന്നിവര്‍ ഡാന്‍സ് കളിച്ചപ്പോള്‍ വിജയ് യേശുദാസ് ആയിരുന്നു പാട്ട് പാടിയിരുന്നത്. അവതാരകന്‍ മിഥുന്‍ രമേഷും വേദിയിലുണ്ടായിരുന്നു. ബോളിവുഡ് കിംഗ് ഖാന്റെ ചെന്നൈ എക്‌സ്പ്രസിലെ ലുങ്കി ഡാന്‍സ് ഒരുകാലത്ത് സൂപ്പര്‍ ഹിറ്റായിരുന്നു.
ജനപ്രിയ നടന്‍
ഇത്തവണ മികച്ച ജനപ്രിയ യുവതാരം എന്ന അംഗീകാരമാണ് ദുല്‍ഖറിന് നാഫ യിലൂടെ ലഭിച്ചിരുന്നത്. താന്‍ നാഫയില്‍ നിന്നും പുരസ്‌കാരം വാങ്ങുന്നതിനായി ന്യൂയോര്‍ക്കിലും ടോര്‍നോട്ടോയിലും ഉണ്ടെന്ന് താരം തന്നെ ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു. ഈ വര്‍ഷത്തെ മികച്ച പ്രകടനം കാഴ്ച വെച്ച താരമെന്ന ബഹുമതി നേടി യൂത്ത് ഐക്കന്‍ ആയിട്ടാണ് ടൊവിനോയെ നാഫ ആദരിച്ചത്. എന്നാല്‍ യുവതാരങ്ങളുടെ വീഡിയോയില്‍ ടൊവിനോ മാത്രം ഇല്ലായിരുന്നു.

ഡാന്‍സിന്റെ കാര്യം
ഡാന്‍സ് കളിക്കുന്ന കാര്യത്തില്‍ ഏറ്റവുമധികം ട്രോളുകള്‍ കിട്ടുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്കാണ്. അടുത്തിടെ അമ്മ മഴവില്ല് ഷോ യ്ക്ക് വേണ്ടി മമ്മൂട്ടി ഡാന്‍സ് പ്രാക്ടീസ് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു. ഡാന്‍സ് കളിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് അദ്ദേഹത്തെ പലരും കളിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആളുകള്‍ പറയുന്നതൊന്നും മമ്മൂട്ടിയെ ബാധിക്കാറില്ല. അതിനാല്‍ തനിക്ക് അറിയുന്നത് പോലെ ഡാന്‍സ് കളിക്കാന്‍ മമ്മൂക്കയ്ക്ക് ഒരു മടിയുമില്ല. ഡാന്‍സിന്റെ കാര്യത്തില്‍ ദുല്‍ഖര്‍ വാപ്പച്ചിയെ കടത്തിവെട്ടും.


Click it and Unblock the Notifications