കുഞ്ഞുമറിയത്തിനൊപ്പം ദുല്‍ഖര്‍ സല്‍മാന്‍! സോഷ്യല്‍ മീഡിയയില്‍ തരംഗമായി ലേറ്റസ്റ്റ് ചിത്രം! കാണൂ!

മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും മാത്രമല്ല കുടുംബത്തിലെ കുഞ്ഞതിഥിയായ മറിയം അമീറ സല്‍മാനും താരമാണ്. ഈ താരപുത്രിയെക്കുറിച്ചുള്ള വിശേഷങ്ങളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലാവുന്നത്. എന്ന് മാത്രമല്ല ഇതിനകം തന്നെ ഫാന്‍സ് ക്ലബുകളും സജീവമാണ്. സ്വീകാര്യതയുടെ കാര്യത്തില്‍ വാപ്പച്ചിയേയും ഉപ്പൂപ്പയേയുമൊക്കെ കടത്തിവെട്ടിയിരിക്കുകയാണ് ഈ മിടുക്കി. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം മുഖ്യശ്രദ്ധാകേന്ദ്രമായി മാറാറുണ്ട് കുഞ്ഞുമറിയം. ദുല്‍ഖറിനൊപ്പമുള്ള കുഞ്ഞുമറിയത്തിന്റെ ലേറ്റസ്റ്റ് ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഫാന്‍സ് പേജുകളിലൂടെയാണ് ചിത്രം പ്രചരിക്കുന്നത്. ഏത് പരിപാടിയാണെന്നറിയില്ലെങ്കിലും താരം കുഞ്ഞുമറിയം തന്നെയാണെന്ന് വ്യക്തമാക്കുന്ന ഫോട്ടോയാണ് പുറത്തുവന്നിട്ടുള്ളത്. മകളുടെ വരവിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് ദുല്‍ഖര്‍ നേരത്തെ തുറന്നുപറഞ്ഞിരുന്നു. പല ശീലങ്ങളും താന്‍ മറ്റിയെന്നും സമയം കിട്ടുമ്പോഴെല്ലാം അവള്‍ക്കരികിലേക്ക് ഓടിവരുമെന്നുമായിരുന്നു താരം പറഞ്ഞത്. കുഞ്ഞുമറിയത്തിന്റെ ചിത്രത്തെ ഏറ്റെടുത്തിരിക്കുകയാണ്. നേരത്തെ മമ്മൂട്ടിയുടെ മടിയിരിക്കുന്ന മറിയത്തിന്റെ ഫോട്ടോയും വൈറലായിരുന്നു.

കുഞ്ഞുമറിയത്തിന്‍റെ ലേറ്റസ്റ്റ് ചിത്രം

കുഞ്ഞുമറിയത്തിന്‍റെ ലേറ്റസ്റ്റ് ചിത്രം

ജനനം മുതല്‍ത്തന്നെ സെലിബ്രിറ്റികളായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. നിമിഷനേരം കൊണ്ടാണ് താരങ്ങളുടെ മക്കളുടെ ചിത്രങ്ങള്‍ വൈറലാവുന്നത്. സിനിമയിലെത്തുന്നതിന് മുന്‍പ് ദുല്‍ഖര്‍ അമാല്‍ സൂഫിയയെ ജീവിതസഖിയാക്കിയിരുന്നു. ഇവരുടെ ജീവിതത്തിലേക്കെത്തിയ കുഞ്ഞതിഥി മറിയം അമീറ സല്‍മാനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. താരപുത്രിയുടെ ലേറ്റസ്റ്റ് ചിത്രം ഇതിനോടകം തന്നെ വൈറലായി മാറിയിരുന്നു. ഫാന്‍സ് പേജുകളിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് ചിത്രം. ദുല്‍ഖറിനേയും പിടിച്ച് നില്‍ക്കുന്ന മറിയത്തെയാണ് ചിത്രത്തില്‍ കാണുന്നത്.

വാഹനപ്രേമിയാണ്

വാഹനപ്രേമിയാണ്

കുഞ്ഞു കാറില്‍ സഞ്ചരിക്കുന്ന മറിയത്തിന്റെ ചിത്രം നേരത്തെ ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. വെളുത്ത ബെന്‍സ് കാറില്‍ വീട്ടിനകത്ത് സഞ്ചരിക്കുന്ന താരപുത്രിയുടെ ചിത്രം ക്ഷണനേരം കൊണ്ടാണ് വൈറലായത്. ഇത് കണ്ടതോടെയാണ് ആരാധകര്‍ കുഞ്ഞുമറിയത്തിന്റെ വാഹനപ്രേമത്തെക്കുറിച്ച് മനസ്സിലാക്കിയത്. വാപ്പച്ചിയെപ്പോലെ തന്നെ ഒന്നാന്തരം വാഹനപ്രേമിയാണ് താനെന്ന് ദുല്‍ഖര്‍ പറഞ്ഞിരുന്നു. അതിന് പിന്നാലെയായാണ് തങ്ങളുടെ കൂട്ടത്തിലെ പുതിയ അംഗത്തേയും പരിചയപ്പെടുത്തിയത്.

പിറന്നാള്‍ ദിനത്തിലെ ചിത്രം

പിറന്നാള്‍ ദിനത്തിലെ ചിത്രം

ദുല്‍ഖര്‍ സല്‍മാന്റെയും അമാല്‍ സൂഫിയയുടെയും മാലാഖക്കുഞ്ഞായ മറിയം അമീറ സല്‍മാന്റെ പിറന്നാളായിരുന്നു മെയ് അഞ്ചിന്. ദുല്‍ഖര്‍ ആരാധകര്‍ ഒരുപാട് നാളായി കാത്തിരുന്ന കാര്യത്തിന് കൂടിയായിരുന്നു അന്നത്തെ ദിവസം സാക്ഷ്യം വഹിച്ചത്. ഭാര്യയ്ക്കും മകള്‍ക്കും നില്‍ക്കുന്ന ഫോട്ടോ താരം തന്നെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. താരപുത്രിയുടെ ഫോട്ടോ കാണുന്നതിനായി ആരാധകര്‍ നേരത്തെ നിരവധി തവണ കാത്തിരുന്നുവെങ്കിലും ദുല്‍ഖര്‍ ചിത്രങ്ങളൊന്നും പോസ്റ്റ് ചെയ്തിരുന്നില്ല. ഇതാദ്യമായാണ് വ്യക്തമായൊരു ചിത്രം താരം പോസ്റ്റ് ചെയ്തത്.

മറിയം വന്നതിന് ശേഷമുള്ള മാറ്റങ്ങള്‍

മറിയം വന്നതിന് ശേഷമുള്ള മാറ്റങ്ങള്‍

മകള്‍ ജനിച്ചതിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് ദുല്‍ഖര്‍ നേരത്തെ തുറന്നുപറഞ്ഞിരുന്നു. ഷൂട്ടിങ്ങിനായി പോവുമ്പോള്‍ എത്രയും പെട്ടെന്ന് ജോലി പൂര്‍ത്തിയാക്കി വീട്ടിലേക്ക് തിരിച്ചുവരാനാണ് തോന്നാറുളളത്. മകള്‍ ജനിച്ചതിന് ശേഷം അമാലിനോട് ബഹുമാനം കൂടിയെന്നും താരം പറഞ്ഞിരുന്നു. സി ഐഎയുടെ റിലീസിന്റെ സമയത്തായിരുന്നു മകള്‍ ജനിച്ചത്. കുഞ്ഞുമറിയം വന്നതോടെ വീട്ടില്‍ നിന്നും എങ്ങനെ വൈകിയിറങ്ങാമെന്ന കാര്യത്തെക്കുറിച്ചാണ് വാപ്പച്ചി ചിന്തിക്കാറുള്ളതെന്നും താരം പറഞ്ഞിരുന്നു.

വൈറലായ ചിത്രങ്ങള്‍

വൈറലായ ചിത്രങ്ങള്‍

മകളെയും എടുത്ത് നീങ്ങുന്ന ദുല്‍ഖറിന്റെ ചിത്രം ഇടയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.യാത്രയ്ക്കിടയില്‍ മകളെയും എടുത്ത് നീങ്ങുന്ന താരത്തിന്റെ ചിത്രമായിരുന്നു പുറത്തുവന്നത്. മമ്മൂട്ടിയുടെ സഹോദരിയുടെ മകളുടെ വിവാഹത്തിനിടയിലെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. മകളെയും എടുത്ത് നില്‍ക്കുന്ന അമാലും ദുല്‍ഖറും ചിത്രങ്ങളിലുണ്ടായിരുന്നു. ഫോട്ടോയെടുക്കുന്നതിനിടയില്‍ കരഞ്ഞ മകളെ ആശ്വസിപ്പിക്കാവുന്ന താരപുത്രന്റെ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

ഇന്‍സ്റ്റഗ്രാമിലൂടെ ദുല്‍ഖര്‍ പങ്കുവെച്ച ചിത്രങ്ങള്‍

ഇന്‍സ്റ്റഗ്രാമിലൂടെ ദുല്‍ഖര്‍ പങ്കുവെച്ച ചിത്രങ്ങള്‍

മകളുടെ കൈയ്യുടെയും ഷൂസിന്റയും കളിപ്പാട്ടങ്ങളുടെയും ചിത്രം ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമിലൂടെ ദുല്‍ഖര്‍ പങ്കുവെച്ചിരുന്നു. മുഖം വ്യക്തമാവുന്ന തരത്തിലുള്ള ചിത്രങ്ങളൊന്നും തുടക്കത്തില്‍ പുറത്തുവിട്ടിരുന്നില്ലെങ്കിലും ഒന്നാം പിറന്നാളിന് ശേഷമാണ് അത്തരത്തിലുള്ള ചിത്രങ്ങളുമായി താരപുത്രനെത്തിയത്.

 മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ

മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ

മമ്മൂട്ടിയുടെ മടിയിരിക്കുന്ന കുഞ്ഞുമറിയത്തിന്‍റെ ഫോട്ടോയായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ വൈറലായത്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയായിരുന്നു ചിത്രം പ്രചരിച്ചത്. അതിന് പിന്നാലെയായാണ് അടുത്ത ചിത്രമെത്തിയത്.

സംസാരിക്കാന്‍ തുടങ്ങി

സംസാരിക്കാന്‍ തുടങ്ങി

മറിയത്തിനൊപ്പമുള്ളപ്പോള്‍ മറ്റൊന്നിനേക്കുറിച്ചും ആലോചിക്കാറില്ലെന്നും എത്ര സമയം ചെലവഴിച്ചാലും കൊതി തീരില്ലെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു. പപ്പയെന്നൊക്കെ വിളിച്ച് സംസാരിക്കാറുണ്ടെന്നും താനുമായി നല്ല അടുപ്പത്തിലാണെന്നും താരം പറഞ്ഞിരുന്നു. ലൊക്കേഷന്‍ ദൂരേക്കാവുമ്പോള്‍ ആദ്യം ചിന്തിക്കുന്നത് മകളെക്കുറിച്ചാണ്. ജീവിതത്തില്‍ നേരത്തെ എഴുന്നേല്‍ക്കാന്‍ മടിക്കുന്ന താനിപ്പോള്‍ അതിരാവിലെ തന്നെ ജിമ്മിലൊക്കെ പോയിത്തുടങ്ങിയെന്നും വൈകുന്നേരും മകള്‍ക്കൊപ്പമിരിക്കുന്നതിന് വേണ്ടിയാണ് പുതിയ സമയക്രമമെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X