twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദുല്‍ഖറിന്‍റെ ഡയലോഗ് കേട്ട് ആര്‍ത്തുവിളിച്ച് സദസ്സ്! ലല്ലുവിന്റെ ഡയലോഗ് പൊളിച്ചു! വീഡിയോ കാണാം!

    |

    നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ വീണ്ടുമൊരു സിനിമയുമായെത്തുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. അന്യഭാഷയില്‍ സജീവമായതോട് കൂടി മലയാളത്തിന് ഈ താരപുത്രനെ നഷ്ടമായെന്നായിരുന്നു വിമര്‍ശകര്‍ പറഞ്ഞത്. സോളോയ്ക്ക് ശേഷമുള്ള മലയാള സിനിമ ഏപ്രില്‍ 25ന് തിയേറ്ററുകളിലേക്കെത്തുകയാണ്. പതിവില്‍ നിന്നും വ്യത്യസ്തമായി തനി ലോക്കലായാണ് ഇത്തവണ കുഞ്ഞിക്കയെത്തുന്നത്. സിനിമയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമായിരുന്നു. ദുബായില്‍ വെച്ച് നടത്തിയ ചടങ്ങിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. സംവിധായകനായ ബിസി നൗഫല്‍, നായികയായ സംയുക്ത മേനോന്‍, തിരക്കഥയൊരുക്കിയ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍-ബിബിന്‍ ജോര്‍ജ്, സംഗീത സംവിധായകനായ നാദിര്‍ഷ തുടങ്ങിയവരും ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാനായി എത്തിയിരുന്നു.

    ഓഡിയോ ലോഞ്ചിനിടയിലെ വീഡിയോ പങ്കുവെച്ച് ദുല്‍ഖര്‍ എത്തിയിരുന്നു. വന്‍ജനക്കൂട്ടമായിരുന്നു താരപുത്രനെ കാണാനായി കാത്തിരുന്നിരുന്നു. ദുല്‍ഖര്‍ സംസാരിക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും. സദസ്സിലെ ആരവത്തിനിടയിലാണ് അദ്ദേഹം സംസാരിച്ചത്. ചിത്രത്തിലെ പ്രധാനപ്പെട്ട ഡയലോഗ് പറയാനായാണ് പ്രേക്ഷകര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടത്. താന്‍ ദുബായില്‍ താമസിച്ചിരുന്ന സമയത്ത് ഇതേ മാളിലായിരുന്നു സിനിമ കാണാനായി വരാറുള്ളത്. മൂന്ന് സിനിമയൊക്കെ ഒരു ദിവസം കണ്ടിട്ടുണ്ട്. പടം കാണുക വല്ലതും കഴിച്ച് വീണ്ടും കയറുക ഇതായിരുന്നു ശീലം. താനൊരിക്കലും ഈ നിലയിലെത്തുമെന്ന് അന്ന് പ്രതീക്ഷിച്ചിരുന്നില്ല. അതിന് കാരണം നിങ്ങളാണ്. ഗ്ലോബല്‍ ലോഞ്ച് ഇവിടെ നടത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.

    Dulquer Salmaan

    തനിക്കായി ജയ് വിളിച്ചവര്‍ക്കായി തിരിച്ചും അദ്ദേഹം ജയ് വിളിച്ചിരുന്നു. അതിനിടയിലാണ് സിനിമയിലെ ഡയലോഗ് പറയാനായി ആരാധകര്‍ ആവശ്യപ്പെട്ടത്. തലേ ദിവസത്തെ മീന്‍ കറിയുടെ സ്വാദ് ഏത് ഹോട്ടലിലെ ഫിഷ് മോളിക്ക് കിട്ടുമെന്ന് ലല്ലു പറയുന്നുണ്ട്, ഈ ഡയലോഗായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്. ഡയലോഗ് പറയുന്നതിനിടയിലാണ് സിനിമയൊന്ന് കാണിക്കാന്‍ പറ്റിയിരുന്നെങ്കിലെന്നും അദ്ദേഹം പറഞ്ഞത്. വീഡിയോ കാണാം.

    English summary
    Dulquer Salmaan's dialogue in Oru Yamandan Premakatha audio launch
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X