For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മറിയത്തെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ദുല്‍ഖര്‍ പറയുന്നു, മമ്മൂട്ടിയാണ് ലോകത്തിലെ ഏറ്റവും നല്ല അച്ഛൻ

  |
  ഏറെ പ്രത്യേകതകളുള്ള Father's Day പോസ്റ്റുമായി ദുൽഖർ

  മലയാള സിനിമയുടെ മെഗാസ്റ്റാറും മകന്‍ ദുല്‍ഖര്‍ സല്‍മാനും തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ്. മമ്മൂട്ടിയുടെ മകന്‍ എന്ന ലേബല്‍ ഇല്ലാതെ മലയാളത്തില്‍ നിന്നും ബോളിവുഡിലേക്കും മറ്റ് ഭാഷ ചിത്രങ്ങളിലും ദുല്‍ഖറിപ്പോള്‍ സജീവമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്. കുടുംബത്തിന് ഏറെ പ്രധാന്യം കൊടുക്കുന്ന ആളാണ് മമ്മൂട്ടി.

  സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ട് വേര്‍പിരിഞ്ഞതിന്റെ കാരണം അറിയാമോ? സംവിധായകന്‍ വെളിപ്പെടുത്തുന്നു!

  വാപ്പച്ചിയെ പോലെ തന്നെയാണ് ദുല്‍ഖറും. ഇന്നലെ ഫാദേഴ്‌സ് ഡേ പ്രമാണിച്ച് ഫേസ്ബുക്കിലൂടെ ദുല്‍ഖര്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്. രണ്ട് പോസ്റ്റുകളായിരുന്നു ദുല്‍ഖര്‍ പങ്കുവെച്ചത്. ഒന്ന് മകള്‍ മറിയം അമീറയ്്‌ക്കൊപ്പമുള്ളതും ഒന്ന് മമ്മൂട്ടിയ്‌ക്കൊപ്പമുള്ളതും. ലോകത്തിലെ ഏറ്റവും നല്ല അച്ഛനായതിന് മമ്മൂട്ടിയോട് തന്നെ ഒരു അച്ഛനാക്കിയതിന് മറിയത്തോടും നന്ദി പറഞ്ഞാണ് ദുല്‍ഖറിന്റെ പോസ്റ്റ്.

  സംയുക്ത വര്‍മ്മ ദുരന്തമാണെന്ന് ബിജു മേനോന്‍, പിന്നാലെ ദുരന്തമല്ല മുത്താണെന്നും താരം!

  ദുല്‍ഖറിന്റെ കുടുംബം

  ദുല്‍ഖറിന്റെ കുടുംബം

  താരരാജാവ് മമ്മൂട്ടിയുടെ പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ഇന്ന് ഇന്ത്യയില്‍ അറിയപ്പെടുന്ന പ്രമുഖതാരമായി മാറി. ദുല്‍ഖറിന്റെ വളര്‍ച്ച അതിവേഗമായിരുന്നു. ഇപ്പോള്‍ ബോളിവുഡിലടക്കം സജീവമായി താരം അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. സിനിമയിലെത്തുന്നതിന് മുന്‍പായിരുന്നു ദുല്‍ഖറിന്റെ വിവാഹം നടന്നത്. 2011 ല്‍ അമാല്‍ സൂഫിയ ദുല്‍ഖറിന്റെ ഭാര്യയായി എത്തുകയും 2017 ല്‍ ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് പിറക്കുകയും ചെയ്തിരുന്നു.

  രാജകുമാരിയുടെ വരവ്...

  രാജകുമാരിയുടെ വരവ്...

  2017 മേയ് അഞ്ചിനായിരുന്നു ദുല്‍ഖര്‍ സല്‍മാന്റെ രാജകുമാരി പിറന്നത്. മറിയം അമീറ സല്‍മാന്‍ എന്നായിരുന്നു കുഞ്ഞിന് ദുല്‍ഖര്‍ പേരിട്ടത്. കഴിഞ്ഞ മാസം മറിയം ഒന്നാം പിറന്നാള്‍ ആഘോഷിക്കുകയും ചെയ്തിരുന്നു. ജനിച്ചപ്പോള്‍ മുതല്‍ മറിയവും ഒരു സെലിബ്രിറ്റി ആണ്. ദുല്‍ഖറിന്റെ കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത് വന്നാല്‍ ഉടനനടി സോഷ്യല്‍ മീഡിയ വഴി വൈറലാവുന്നത് പതിവായിരുന്നു. പിറന്നാള്‍ ആശംസകള്‍ അറിയിച്ചതും ആഘോഷങ്ങളുടെ ചിത്രങ്ങളുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു.

   മറിയത്തെ കുറിച്ച് ദുല്‍ഖര്‍ പറയുന്നത്...

  മറിയത്തെ കുറിച്ച് ദുല്‍ഖര്‍ പറയുന്നത്...

  രാത്രി ഒരുപാട് വൈകിയാണ് ഫാദേഴ്‌സ് ഡേ യില്‍ പോസ്റ്റുമായി ദുല്‍ഖര്‍ എത്തിയത്. ഫാദേഴ്‌സ് ഡേ യില്‍ ആശംസിക്കപ്പെടുകയെന്നത് വലിയൊരു അനുഗ്രഹമാണ്. വാക്കുകള്‍ കൊണ്ട് അതിനെ നിര്‍വചിക്കാന്‍ കഴില്ല. നീ ജനിച്ച ദിവസം ഞാന്‍ ഒന്ന് കൂടി ജനിച്ചു എന്ന് വേണമെങ്കില്‍ പറയാം. എല്ലാകാലത്തും ഈ സ്‌നേഹം അങ്ങനെയായിരിക്കും. എത്ര വളര്‍ന്നാലും എവിടേക്ക് പോയാലും നീ എന്നും എന്റെ കൊച്ചു മകള്‍ തന്നെയായിരിക്കും. പ്രതീക്ഷിച്ചതിലുംഒരുപാട് സന്തോഷം നീ കൊണ്ട് വന്നിരുന്നു. ഓരോ ദിവസം കഴിയുംതോറും സ്‌നേഹം വളര്‍ന്ന് കൊണ്ടിരിക്കുകയാണെന്നുമാണ് മറിയത്തെ കുറിച്ച് ദുല്‍ഖര്‍ പറയുന്നത്. യാത്രയ്ക്കിടെ മറിയത്തെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരിക്കുന്ന ചിത്രവും ഇതിനൊപ്പം ദുല്‍ഖര്‍ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിന്റെ ക്രെഡിറ്റ് മറിയത്തിന്റെ സ്‌നേഹനിധിയായ അമ്മയ്ക്കാണ്..

  മമ്മൂട്ടിയെ കുറിച്ച്..

  ലോകത്തിലെ ഏറ്റവും നല്ല അച്ഛന്‍ എന്നാണ് മമ്മൂട്ടിയെ ദുല്‍ഖര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. എന്നും മാതൃകയായിരുന്നു. എന്തൊക്കെ ചെയ്യണം എന്ന് എന്നോട് ഒരിക്കലും പറഞ്ഞിട്ടില്ല. എന്റെ ജീവിതകാലം മുഴുവന്‍ നിങ്ങളെന്റെ സംരക്ഷകനായിരുന്നു. എന്റെ ചെറുപ്പകാലത്ത് അതെനിക്ക് മനസിലായിരുന്നില്ല. എന്നാല്‍ മറിയം വന്നതിന് ശേഷം അതെനിക്ക് മനസിലാകുന്നുണ്ട്. നിങ്ങളിലെ അച്ഛന്റെ മാതൃകയുടെ പകുതിയെങ്കിലും ആകാന്‍ കഴിയണമേ എന്നാണ് ഞാനിപ്പോള്‍ പ്രതീക്ഷിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും. ഹാപ്പി ഫാദേഴ്‌സ് ഡേ!

  English summary
  Dulquer Salmaan's father's day wishes to Mammootty and daughter Mariam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X