കാളിദാസ് അവിടെ സ്ഥിര താമസമാക്കിയോ? ദുല്‍ഖര്‍ സല്‍മാന്റെ രസകരമായ സംശയത്തിന് മറുപടി നല്‍കി താരപുത്രന്‍
മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ജയറാമിന്റെയും മക്കളായ കാളിദാസ് ജയറാമും ദുല്‍ഖര്‍ സല്‍മാനും പ്രണവ് മോഹന്‍ലാലുമെല്ലാം സിനിമയില്‍ സജീവമായി കഴിഞ്ഞു. താരപുത്രന്മാരുടെ നായകനായിട്ടുള്ള അരങ്ങേറ്റം കേരളം ഏറെ ആഘോഷമാക്കുകയും ചെയ്തതാണ്. സിനിമയില്‍ മൂവരും തമ്മില്‍ മത്സരമാണോ എന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. എന്നാല്‍ വ്യക്തിജീവിതത്തില്‍ എല്ലാവരും നല്ല സൗഹൃദം കാത്ത് സൂക്ഷിക്കുന്നവരാണ്.
ഇപ്പോഴിതാ കാളിദാസ് ജയറാമിനോട് കുശലം ചോദിച്ച് എത്തിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഞാന്‍ ഇപ്പോഴും മാലിദ്വീപില്‍ ഇല്ല എന്ന് പറഞ്ഞ് കൊണ്ടൊരു ഫോട്ടോ ആയിരുന്നു കാളിദാസ് ജയറാം ഇന്‍സ്റ്റാഗ്രാം പേജിലൂടെ പോസ്റ്റ് ചെയ്തത്. ഇതിന് താഴെ ആരാധകരും സിനിമാ, ടെലിവിഷന്‍ രംഗത്ത് നിന്നുള്ള താരങ്ങളുമെല്ലാം കമന്റുകളുമായി എത്തിയിരുന്നു.

കൂട്ടത്തില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാനുമുണ്ട്. 'മാലിദ്വീപിലേക്ക് താമസം മാറിയോ എന്ന് ചോദിക്കാന്‍ പോവുകയായിരുന്നു' എന്നാണ് ദുല്‍ഖറിന്റെ കമന്റ്. നടക്കാന്‍ പോവുന്നത് എന്താണെന്ന് എനിക്ക് മുന്‍കൂട്ടി കാണാന്‍ കഴിയുമെന്ന് ദുല്‍ഖറിനുള്ള മറുപടിയായി കാളിദാസും കുറിച്ചു. ഇതോടെ കമന്റുകള്‍ക്കിടയില്‍ അഭിപ്രായം രേഖപ്പെടുത്തി ആരാധകരും എത്തിയിരിക്കുകയാണ്.
Recommended Video
സിനിമാതാരങ്ങള്‍ ഏറ്റവുമധികം അവധി ആഘോഷിക്കാനായി തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് മാലിദ്വീപ്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ അവധിക്കാലം ആഘോഷിക്കാനായി കാളിദാസും മാലിദ്വീപില്‍ പോയിരുന്നു. അന്ന് മുതലിങ്ങോട്ട് അവിടെ നിന്നുള്ള നിരവധി ഫോട്ടോസ് പങ്കുവെക്കുകയും ചെയ്തു. കടലില്‍ നീന്തുന്നും കിടിലന്‍ ഫോട്ടോഷൂട്ട് നടത്തിയും കാളിദാസ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു. ഇതാണ് മാലിദ്വീപില്‍ താമസമാക്കിയോ എന്ന ദുല്‍ഖറിന്റെ കമന്റിന് പിന്നില്‍.


Click it and Unblock the Notifications











