സായ് പല്ലവിയെ പ്രണയിച്ച ദുല്‍ഖര്‍ സല്‍മാന്‍! കലി പിറന്നിട്ട് 3 വര്‍ഷം! ആഘോഷമാക്കി ആരാധകര്‍! കാണൂ!

സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച സിനിമകളിലൊന്നായിരുന്നു കലി. സമീര്‍ താഹിര്‍ സംവിധാനം ചെയ്ത സിനിമയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്ന് ദുല്‍ഖര്‍ സല്‍മാന്‍- സായ് പല്ലവി കോമ്പിനേഷനായിരുന്നു. ഇവര്‍ക്കിടയിലെ കെമിസ്ട്രിക്ക് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. പ്രേമത്തിലൂടെ തുടക്കം കുറിച്ച സായ് പല്ലവിയെ ആദ്യ സിനിമ മുതല്‍ത്തന്നെ മലയാളി നെഞ്ചിലേറ്റിയിരുന്നു. വിനായകന്‍, ചെമ്പന്‍ വിനോദ് തുടങ്ങിയവരുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടതായിരുന്നു. സൗബിന്‍ ഷാഹിര്‍, വികെ പ്രകാശ്, സിദ്ധാര്‍ത്ഥ് ശിവ, വനിത, കുഞ്ചന്‍, അഞ്ജലി, അലന്‍സിയര്‍ തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്.

കോളേജ് പഠനത്തിനിടയില്‍ പ്രണയത്തിലായ സിദ്ധാര്‍ത്ഥും അഞ്ജലിയും രജിസ്റ്റര്‍ വിവാഹം ചെയ്ത് ഒരുമിച്ച് ജീവിക്കാനായി തീരുമാനിക്കുകയും അതിനിടയില്‍ അവര്‍ക്ക് നേരിടേണ്ടി പ്രതിസന്ധികളുമൊക്കെയായിരുന്നു സിനിമയുടെ പ്രമേയം. പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരനായ അര്‍ജുന്‍രെ സ്വഭാവത്തിലൂടെയുണ്ടാവുന്ന പൊല്ലാപ്പുകളും ക്ഷമയോടെ എല്ലാത്തിനേയും നേരിടുന്ന അഞ്ജലിയുമായി മികച്ച പ്രകടനമായിരുന്നു സായ് പല്ലവി പുറത്തെടുത്തത്. ഹൊറര്‍ ത്രില്ലറായെത്തിയ സിനിമ ബോക്‌സോഫീസില്‍ നിന്നും മികച്ച വിജയമാണ് സ്വന്തമാക്കിയത്.

Kali

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിക്ക് ശേഷം ദുല്‍ഖര്‍ സല്‍മാനും സമീര്‍ താഹിറും ഒരുമിച്ചത് ഈ ചിത്രത്തിന് വേണ്ടിയായിരുന്നു. മലയാളത്തിലെ മികച്ച പ്രണയജോഡികളായാണ് സായ് പല്ലവിയേയും ദുല്‍ഖറിനേയും ആരാധകര്‍ വിലയിരുത്തിയത്. സിനിമയെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയവരും താരപുത്രന്റെ അഭിനയം പോരെന്നുമൊക്കെ വിലയിരുത്തിയവരുമുണ്ടായിരുന്നു. റിലീസ് ചെയ്ത് 3 വര്‍ഷത്തിനിപ്പുറവും പ്രേക്ഷകര്‍ ഇതേക്കുറിച്ച് ഓര്‍ത്തിരിക്കുന്നുണ്ട്. കലിയുടെ 3ാം വര്‍ഷത്തെക്കുറിച്ച് സൂചിപ്പിച്ചത് സോഷ്യല്‍ മീഡിയയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X