ദുല്‍ഖര്‍ നായകനാവുന്ന 'കിംഗ് ഓഫ് കൊത്ത', സംവിധാനം ജോഷിയുടെ മകന്‍, ഫസ്റ്റ്‌ലുക്ക് പുറത്ത്
ദുല്‍ഖര്‍ സല്‍മാന്‌റെ ജന്മദിനത്തില്‍ വന്ന പുതിയ സിനിമകളുടെ പ്രഖ്യാപനം ആഘോഷമാക്കുകയാണ് ആരാധകര്‍. ദുല്‍ഖറിനെ നായകനാക്കി ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ഒരു ചിത്രം ഇന്നലെ പ്രഖ്യാപിച്ചു. ദുല്‍ഖര്‍ തന്നെയാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചത്. അഭിലാഷ് ജോഷിയുടെ ആദ്യ സംവിധാന സംരംഭത്തിന്‌റെ ഫസ്റ്റ്‌ലുക്കും ടൈറ്റിലുമാണ് പുറത്തുവന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന ചിത്രത്തിന് കിംഗ് ഓഫ് കൊത്ത എന്നാണ് പേരിട്ടിരിക്കുന്നത്.

ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയായ വേ ഫറര്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസിന്റെ രചന നിര്‍വഹിച്ച അഭിലാഷ് എന്‍. ചന്ദ്രനാണ് കിംഗ് ഓഫ് കൊത്തയുടെ തിരക്കഥ ഒരുക്കുന്നത്. കൈയ്യില്‍ തോക്കേന്തി മാസ് ലുക്കിലുള്ള ദുല്‍ഖറിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. പി.ആര്‍.ഒ. ആതിര ദില്‍ജിത്ത്. സിനിമയെ കുറിച്ചുളള കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ജോഷിയുടെ സിനിമകളില്‍ ഏറ്റവും കൂടുതല്‍ നായകനായിട്ടുള്ളത് മമ്മൂട്ടിയാണ്. ഇപ്പോള്‍ മകന്‍ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ നായകനാകുന്നതിനെ സിനിമാ ലോകം കൗതുകത്തോടെയാണ് നോക്കികാണുന്നത്. ഓതിരം കടകമാണ് ദുല്‍ഖര്‍ സല്‍മാന്‌റെതായി പ്രഖ്യാപിച്ച മറ്റൊരു ചിത്രം. പറവയ്ക്ക് ശേഷം സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്യുന്ന സിനിമയിലാണ് ദുല്‍ഖര്‍ നായകനാവുന്നത്. കൂടാതെ സല്യൂട്ട്, കുറുപ്പ്, യുദ്ധം തോ രസിന പ്രേമകഥ എന്നീ സിനിമകളുടെ പോസ്റ്ററുകളും ദുല്‍ഖര്‍ സല്‍മാന്‌റെ ജന്മദിനത്തില്‍ പുറത്തിറങ്ങി.
സുമയ റെഡ്ഡിയുടെ അടിപൊളി ഫോട്ടോഷൂട്ട് ഇതാ, ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications