TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
തുറന്ന കാറില്‍ ദുല്‍ഖര്‍ സല്‍മാന്റെ സവാരി! പിന്നാലെയെത്തിയ ആരാധകനോട് താരം പറഞ്ഞത്? വീഡിയോ കാണൂ!

താരപുത്രനെന്ന ഇമേജിനും അപ്പുറത്ത് മലയാള സിനിമയില്‍ സ്വന്തമായ ഇടംനേടിയെടുത്ത് മുന്നേറുകയാണ് ദുല്‍ഖര്‍ സല്മാന്. തുടക്കം മുതലേ തന്നെ താരപുത്രന് ഇമേജിനും അപ്പുറത്ത് സഞ്ചരിക്കാനുള്ള ശ്രമം അദ്ദേഹം നടത്തിയിരുന്നു. തുടക്കത്തില്‍ സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങളെയായിരുന്നു ലഭിച്ചിരുന്നതെങ്കിലും പിന്നീട് അത് മാറ്റി മുന്നേറാനും ഈ താരപുത്രന് കഴിഞ്ഞിരുന്നു. ഇന്നിപ്പോള്‍ തെന്നിന്ത്യയുടെ തന്നെ പ്രിയതാരമായി മാറിയിരിക്കുകയാണ് ഡിക്യൂ. തമിഴിലും തെലുങ്കിലും മാത്രമല്ല അങ്ങ് ബോളിവുഡ് സിനിമയില്‍ വരെ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് അദ്ദേഹം.
ശോഭനയോ ഭാനുപ്രിയയോ മതി! മോഹന്‍ലാല്‍ അന്ന് തനിക്ക് വേണ്ടിയല്ല വാദിച്ചതെന്ന് രേവതി!
ഭാഷാഭേദമില്ലാതെ അഭിനയിക്കുകയാണ് താരപുത്രന്. മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമാണ് താരപുത്രന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂട്ടിയുടെ വാഹനപ്രേമത്തെക്കുറിച്ച് എല്ലാവര്ക്കും അറിയാവുന്നതാണ്. വാപ്പച്ചിയുടെ അതേ ക്രേസ് ദുല്‍ഖറിനും കിട്ടിയിട്ടുണ്ട്. വിപണിയില്‍ ഇറങ്ങുന്ന ലേറ്റസ്റ്റ് മോഡല്‍ വാഹനങ്ങള്‍ സ്വന്തമാക്കാനും അവയെക്കുറിച്ച് അറിയാനുമൊക്കെ ഇരുവര്‍ക്കും പ്രത്യേക താല്പര്യമാണ്. മമ്മൂട്ടിയില്‍ നിന്നും ഉപദേശം സ്വീകരിച്ചതിന് ശേഷമാണ് പല താരങ്ങളും വാഹനങ്ങള്‍ സ്വന്തമാക്കിയത്. ദുല്‍ഖറിന്റെ കുഞ്ഞുമകളായ മറിയത്തിനും ഈ ക്രേസ് അതേപോലെ കിട്ടിയിട്ടുണ്ട്. ദുല്‍ഖര്‍ തന്നെയായിരുന്നു ഇതേക്കുറിച്ച് വ്യക്തമാക്കിയത്. തുറന്ന കാറില്‍ സുഹൃത്തിനൊപ്പം സഞ്ചരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.
എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ! വിവാഹ വാര്‍ഷിക ദിനത്തില്‍ ദിവ്യ ഉണ്ണി ഭര്‍ത്താവിനോട് പറഞ്ഞത്? കാണൂ!
ദുല്‍ഖറിന്റെ കാര്‍ യാത്ര
യുവതാരനിരയില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ദുല്‍ഖര്‍ സല്മാന്. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് താരം. കൈനിറയെ സിനിമകളുമായി മുന്നേറുമ്പോഴും ആരാധകര്‍ക്കൊപ്പം സംവദിക്കാന്‍ സമയം കണ്ടെത്താറുണ്ട് അദ്ദേഹം. ഇപ്പോഴിതാ തുറന്ന കാറിലുള്ള താരപുത്രന്റെ സവാരിയാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്.
എങ്ങോട്ടേക്കാണ്?
കണ്‍വെര്‍ട്ടബിള്‍ കാറിലാണ് ദുല്‍ഖറും സുഹൃത്തും യാത്ര ചെയ്തത്. പുറകെയെത്തിയ ആരാധകര്‍ പകര്‍ത്തിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. ബൈക്കിലെത്തിയ ആള്ക്കാര് താരപുത്രനെ കണ്ട് പകച്ചെങ്കിലും എങ്ങോട്ടേക്കാണെന്ന് ചോദിച്ചിരുന്നു. കുമരകം വരെയെന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി.
വാഹനപ്രേമിയാണ്
വിപണിയിലെ പുതുപുത്തന്‍ കാറുകളെക്കുറിച്ചും അവയുടെ പ്രത്യേകതകളെക്കുറിച്ചുമൊക്കെ കൃത്യമായ ധാരണയുള്ളയാളാണ് മമ്മൂട്ടി. പുതുപുത്തന്‍ വാഹനങ്ങള്‍ സ്വന്തമാക്കുന്നതില്‍ പ്രത്യേക ക്രേസാണ് അദ്ദേഹത്തിന്. മകനും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. സിനിമാപ്രേമികള്‍ക്കും ആരാധകര്‍ക്കുമൊക്കെ ഇവരുടെ വാഹനപ്രേമത്തെക്കുറിച്ച് അറിയാവുന്നതുമാണ്.
താരപുത്രനെന്ന ലേബല്‍ പോര
തന്റെ പേരിലൂടെയല്ല മകന് അറിയപ്പേടണ്ടേത് എന്ന കാര്യത്തില്‍ അദ്ദേഹത്തിന് അന്നേ നിര്‍ബന്ധബുദ്ധിയുണ്ടായിരുന്നു. പ്രകടമായ പിന്തുണയില്ലെങ്കിലും ശക്തമായി അദ്ദേഹം ദുല്‍ഖറിനൊപ്പമുണ്ടായിരുന്നു. അഭിനയത്തിന്റെ കാര്യത്തിലായാലും സിനിമ സ്വീകരിക്കുന്നതിന്റെ കാര്യത്തിലായാലും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാറുണ്ട് ഈ താരപിതാവ്. എന്നാല്‍ തന്നിലൂടെയല്ല മകന് അറിയപ്പെടേണ്ടത് എന്ന കാര്യത്തില്‍ അദ്ദേഹം കാര്ക്കശ്യനായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് കൃത്യമായി അറിയാവുന്ന ദുല്‍ഖറാവട്ടെ ഇത് കൃത്യമായി പാലിക്കുകയും ചെയ്തു.
വ്യത്യസ്തരായ രണ്ട് താരങ്ങള്‍
തന്റെ സിനിമയെക്കുറിച്ച് ചോദിക്കുമ്പോള്‍ വ്യത്യസ്തരായ രണ്ട് താരങ്ങളാണ് തങ്ങളെന്ന മറുപടിയായിരിക്കും വാപ്പച്ചി നല്കാന് പോവുന്നത്. അഭിമുഖങ്ങളിലെല്ലാം ദുല്‍ഖറിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നുവരാറുണ്ടെങ്കിലും കൃത്യമായ ഉത്തരം നല്‍കാതെ ഒഴിഞ്ഞു മാറാറുണ്ട് മമ്മൂട്ടി. മകനെക്കുറിച്ചോ മകന്റെ ചിത്രത്തെക്കുറിച്ചോ വാചാലനാവാറില്ല അദ്ദേഹം. വാപ്പച്ചിയുടെ സിനിമകളെക്കുറിച്ച് ദുല്‍കറും വാചാലനാവാറില്ല. ഫേസ്ബുക്കിലൂടെ ടീസറും പ്രമോയും പോസ്റ്ററുമൊക്കെ അന്യോന്യം ഷെയര്‍ ചെയ്യാറുണ്ട് ഇരുവരും. ഇന്‍സ്റ്റഗ്രാമിലായാലും ഫേസ്ബുക്കിലായാലും ആരാധകപിന്തുണയില്‍ ഏറെ മുന്നിലാണ് ഇവരുടെ സ്ഥാനം
സ്വന്തമായ ഇടം കണ്ടെത്താന്‍ കഴിഞ്ഞു
മമ്മൂട്ടിയുടെ മകന് എന്ന ലേബലിലൂടെയാണ് തുടങ്ങിയത്. തുടക്കത്തില്‍ സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങളെയായിരുന്നു ദുല്‍ഖറിന് ലഭിച്ചിരുന്നത്. പിന്നീട് ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമായി അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് ഈ താരപുത്രന് തെളിയിക്കുകയായിരുന്നു. ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ എല്ലായിടത്തും വരവറിയിച്ചിട്ടുണ്ട് ദുല്‍ഖര്‍. സ്വന്തമായ ഇടം കണ്ടെത്തിയാണ് ഈ താരപുത്രന് മുന്നേറുന്നത്.
ബൈക്കിലെ സാഹസിക പ്രകടനത്തോട് താല്പര്യമില്ല
വാഹനപ്രേമിയൊക്കെയാണെങ്കിലും റോഡ് നിയമങ്ങളും മറ്റും പാലിക്കാതെയുള്ള സാഹസികതയോടൊന്നും മമ്മൂട്ടിക്ക് താല്പര്യമില്ല. ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം ദുല്‍ഖറിനും മുന്നറിയിപ്പ് നല്‍കിയിരുന്നു. മകന് ബൈക്ക് നല്കാന് അദ്ദേഹം ഏറെ മടിച്ചിരുന്നു. കാര്‍ വാങ്ങി നല്‍കാമെന്നും ബൈക്കില സാഹസികതയോട് വലിയ താല്പര്യമില്ലെന്നുമായിരുന്നു വാപ്പച്ചിയുടെ നിലപാടെന്ന് നേരത്തെ താരപുത്രന് പറഞ്ഞിരുന്നു.
കുഞ്ഞുമറിയത്തിന്റെ ക്രേസ്
കുഞ്ഞുകാറില്‍ വീടിനുള്ളില്‍ സവാരി നടത്തുന്ന മറിയം അമീറ സല്‍മാന്റെ വീഡിയോ പുറത്തുവിട്ടത് ദുല്‍ഖറായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ലേറ്റസ്റ്റ് വിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്തെത്താറുണ്ട്. വാപ്പച്ചിയും താനും മാത്രമല്ല മറിയവും നല്ലൊരു വാഹനപ്രേമിയാണെന്ന് തെളിയിക്കുകയായിരുന്നു താരം. നിമിഷനേരം കൊണ്ടാണ് കുഞ്ഞുമറിയത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ വൈറലായി മാറുന്നത്.
View this post on InstagramA post shared by mammooka & dq car collection (@dq_carcollection) on
വീഡിയോ കാണാം
ദുല്‍ഖര്‍ സല്‍മാന്റെ സവാരി കാണാം.