For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമാലിന്റെ സര്‍പ്രൈസ് എന്‍ട്രി! ദുല്‍ഖര്‍ സല്‍മാന്‍ ലൈവില്‍ വന്നപ്പോള്‍ സംഭവിച്ചത്? വീഡിയോ വൈറല്‍!

  By Lekhaka
  |

  യുവതാരങ്ങളില്‍ ഏറെ പ്രധാനപ്പെട്ട താരങ്ങളിലൊരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. സിനിമയിലെത്തി ചുരുങ്ങിയ നാളുകള്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ പ്രേക്ഷകരുടെ സ്വന്തം താരമായി മാറിയിരുന്നു ഈ താരപുത്രന്‍. ഇന്നിപ്പോള്‍ ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമായി അവതരിപ്പിക്കാന്‍ കെല്‍പ്പുള്ള താരമാണ് ദുല്‍ഖര്‍. അത് തന്നെയാണ് അദ്ദേഹത്തിന്റെ ജനപ്രീതിക്ക് പിന്നിലും. ലോകമെങ്ങും അറിയപ്പെടുന്ന താരമായി മാറിയിരിക്കുകയാണ് ഡിക്യു.

  മമ്മൂട്ടിക്ക് പിന്നാലെയാണ് ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലേക്ക് എത്തിയത്. പഠനവും ജോലിയുമൊക്കെയായി കഴിയുന്നതിനിടയിലായിരുന്നു താരപുത്രന്‍ വെള്ളിത്തിരയില്‍ തുടക്കം കുറിച്ചത്. ലോകമറിയുന്ന താരപുത്രനായി ദുല്‍ഖര്‍ മാറിയത് വളരെ പെട്ടെന്നായിരുന്നു. തുടക്കത്തില്‍ സ്റ്റീരിയോടൈപ്പ് കഥാപാത്രമായിരുന്നുവെങ്കിലും പിന്നീട് ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് ഈ താരം തെളിയിക്കുകയായിരുന്നു. പിതാവിന്റെ വഴിയേയാണ് സിനിമയിലേക്കെത്തിയതെങ്കിലും സ്വതന്ത്രമായി അറിയപ്പെടാനും മുന്നേറാനുമായിരുന്നു ഈ താരപുത്രന് താല്‍പര്യം.

  തനിക്ക് പിന്നാലെ എത്തിയ മകന്‍ തന്റെ പേരിലൂടെയല്ല അറിയപ്പെടേണ്ടതെന്ന കാര്യത്തില്‍ മമ്മൂട്ടിക്കും നിര്‍ബന്ധബുദ്ധിയുണ്ടായിരുന്നു. നവാഗത സംവിധായകനൊപ്പം മകന്‍ അരങ്ങേറുമ്പോള്‍ ശക്തമായ പിന്തുണ നല്‍കി മമ്മൂട്ടി ഒപ്പമുണ്ടായിരുന്നു. സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ കൃത്യമായ മാര്‍ഗനിര്‍ദേശം അദ്ദേഹം നല്‍കാറുണ്ട്. അദ്ദേഹത്തിന്റെ പിന്തുണയോ നിലപാടുകളോ ഒരിക്കലും പ്രകടമല്ലെന്നതാണ് പ്രധാന വസ്തുത. സ്വന്തം പ്രയത്‌നത്തിലൂടെ മകന്‍ വളര്‍ന്നുവരണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഇതേക്കുറിച്ച് കൃത്യമായി ദുല്‍ഖറിനും അറിയാം. കഴിഞ്ഞ ദിവസമായിരുന്നു ഈ താരപുത്രന്റെ 32ാം പിറന്നാള്‍.

  ദുല്‍ഖര്‍ സല്‍മാന്റെ ഫേസ്ബുക്ക് ലൈവ്

  ദുല്‍ഖര്‍ സല്‍മാന്റെ ഫേസ്ബുക്ക് ലൈവ്

  സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരമാണ് ദുല്‍ഖര്‍. സിനിമാവിശേഷങ്ങളായാലും ജീവിതത്തിലെ പ്രധാനപ്പെട്ട സന്ദര്‍ഭങ്ങളായാലും താരം കൃത്യമായി അറിയിക്കാറുണ്ട്. ക്ഷണനേരം കൊണ്ടാണ് പല കാര്യങ്ങളും വൈറലാവാറുള്ളത്. ഫസ്റ്റ് ലുക്ക് പോസ്റ്ററായാലും പ്രമോയായാലും ട്രെയിലറും ടീസറുമൊക്കെയായാലും നിമിഷനേരം കൊണ്ടാണ് തരംഗമായി മാറാറുള്ളത്. ഭാഷാഭേദമില്ലാതെ എല്ലാ മേഖലയിലും സാന്നിധ്യം അറിയിച്ചാണ് ഈ താരപുത്രന്‍ മുന്നേറുന്നത്.

  അമാലിന്റെ എന്‍ട്രി

  അമാലിന്റെ എന്‍ട്രി

  സിനിമയിലെത്തുന്നതിന് മുന്‍പേ തന്നെ ദുല്‍ഖറിന്റെ ജീവിതത്തിലേക്ക് അമാല്‍ സൂഫിയ എത്തിയിരുന്നു. ഇരുവരുടേയും ചിത്രങ്ങളൊക്കെ വളരെ പെട്ടെന്നാണ് വൈറലാവാറുള്ളത്. ദുല്‍ഖറിന്റെ സിനിമാജീവിതത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കി ഈ താരപത്‌നി കൂടെയുണ്ട്. നായികമാര്‍ക്കൊപ്പം ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്നതില്‍ ഭാര്യയ്ക്ക് പ്രയാസമുണ്ടോയെന്ന തരത്തില്‍ നേരത്തെ ദുല്‍ഖറിനോട് ചോദിച്ചപ്പോള്‍ അത് സ്‌ക്രീന്‍ ജീവിതമാണെന്നും ജോലിയുടെ ഭാഗമായുള്ളതാണെന്നും അറിയാമെന്നായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്.

  വീഡിയോ വൈറലാവുന്നു

  വീഡിയോ വൈറലാവുന്നു

  അടുത്തിടെ ദുല്‍ഖര്‍ ഫേസ്ബുക്ക് ലൈവിലെത്തിയിരുന്നു. താരപുത്രന്റെ വീഡിയോ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്. ഇത്തവണ അമാലും ഒപ്പമുണ്ടായിരുന്നുവെന്നതാണ് പ്രധാന പ്രത്യേകത. ലൈവ് പുരോഗമിക്കുന്നതിനിടയിലാണ് സര്‍പ്രൈസായി ഹലോ പറഞ്ഞ് അമാലെത്തിയത്. പതിവിന് വിപരീതമായി കുഞ്ഞിക്കയോടൊപ്പം അമാലും എത്തിയപ്പോള്‍ ആരാധകര്‍ക്ക് സന്തോഷമായി മാറുകയായിരുന്നു.

  പിറന്നാള്‍ ദിനത്തിലെ സര്‍പ്രൈസുകള്‍

  പിറന്നാള്‍ ദിനത്തിലെ സര്‍പ്രൈസുകള്‍

  കഴിഞ്ഞ ദിവസമായിരുന്നു ദുല്‍ഖറിന്റെ പിറന്നാള്‍. ആരാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് താരത്തിന് ആശംസ നേര്‍ന്ന് രംഗത്തുവന്നത്. പിറന്നാള്‍ ദിനത്തിനിടയിലെ സര്‍പ്രൈസുകള്‍ക്കായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. അതിനിടയിലാണ് കണ്ണും കണ്ണും കൊള്ളൈയടിത്താലിന്റെ പോസ്റ്റര്‍ പുറത്തുവിട്ടത്. മറ്റൊരു സര്‍പ്രൈസുമായി രംഗത്തെത്തിയത് ശ്രീനാഥ് രാജേന്ദ്രനായിരുന്നു. സുകുമാരക്കുറുപ്പിന്റെ ജീവിതകഥയുമായെത്തുന്ന കുറുപ്പിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്.

  സോഷ്യല്‍ മീഡിയയിലൂടെ ആശംസാപ്രവാഹം

  സോഷ്യല്‍ മീഡിയയിലൂടെ ആശംസാപ്രവാഹം

  സോഷ്യല്‍ മീഡിയ ശരിക്കും ആഘോഷമാക്കി മാറ്റുകയായിരുന്നു ഈ താരപുത്രന്റെ പിറന്നാള്‍. ഇത്തവണ താരപുത്രനും കുടുംബവും എങ്ങനെയാണ് പിറന്നാളാഘോഷിച്ചത് എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകലോകം. മലയാളത്തിന് പുറമെ അന്യഭാഷകളിലും സജീവമാവുകയാണ് ഡിക്യു. കീര്‍ത്തി സുരേഷിനൊപ്പം അഭിനയിച്ച മഹാനടിക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

  ?rel=0&wmode=transparent" frameborder="0">

  വീഡിയോ കാണാം

  സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്ന വീഡിയോ കാണാം.

  English summary
  Dulquer Salmaan's fb live viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X