മമ്മൂട്ടിയുടെ കൊച്ചുമകള്‍ ഇത്ര വലുതായോ? ദുല്‍ഖറിന്റെ കുഞ്ഞുരാജകുമാരിയുടെ ചിത്രം വൈറലാവുന്നു!

ജനനം മുതല്‍ത്തന്നെ സെലിബ്രിറ്റികളായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. അടുത്ത തലമുറയിലെ താരങ്ങള്‍ ഇവരായിരിക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. സിനിമയ്ക്കപ്പുറത്ത് താരങ്ങളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചറിയാനും പ്രേക്ഷകര്‍ക്ക് താല്‍പര്യമാണ്. മമ്മൂട്ടിക്ക് പിന്നാലെ സിനിമയിലേക്കെത്തിയ ദുല്‍ഖര്‍ സല്‍മാന്‍ താരപുത്രന്‍ എന്ന ഇമേജിനും അപ്പുറത്ത് സ്വന്തമായ ഇടം നേടിയെടുത്താണ് മുന്നേറുന്നത്. മലയാളത്തിന് പുറമെ അന്യഭാഷയിലേക്കെത്തിയപ്പോഴും താരപുത്രന് മികച്ച സ്വീകാര്യതയായിരുന്നു ഡിക്യുവിന് ലഭിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് കുഞ്ഞിക്കയ്ക്ക് ലഭിക്കുന്നത്. വ്യക്തി ജീവിതത്തിലെയും സിനിമയിലെയും വിശേഷങ്ങളെല്ലാം പങ്കുവെച്ച് താരമെത്താറുമുണ്ട്. നിമിഷനേരം കൊണ്ടാണ് പല പോസ്റ്റുകളും തരംഗമായി മാറുന്നത്.

ദുല്‍ഖറിന്റെയും അമാലിന്റെയും മകളായ മറിയം അമീറ സല്‍മാനും ആരാധകരേറെയാണ്. പങ്കെടുക്കുന് ചടങ്ങുകളിലെല്ലാം മുഖ്യ ശ്രദ്ധാ കേന്ദ്രമായി മാറാറുണ്ട് ഈ മിടുക്കി. മകള്‍ വന്നതിന് ശേഷം ജീവിതത്തിലുണ്ടായ മാറ്റത്തെക്കുറിച്ച് നേരത്തെ ദുല്‍ഖര്‍ വ്യക്തമാക്കിയിരുന്നു. അവളുടെ സൗകര്യത്തിനനുസരിച്ചാണ് വീട്ടിലെല്ലാവരും പല കാര്യങ്ങളും ചെയ്യുന്നത്. കുടുംബത്തില്‍ എല്ലാവരുമായും കൂട്ടാണ് മറിയമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഇപ്പോഴിതാ മറിയത്തിന്റെ ലേറ്റസ്റ്റ് ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

Dq

അമാലിനും ദുല്‍ഖറിനുമൊപ്പം ചിരിച്ച് നില്‍ക്കുന്ന താരപുത്രിയുടെ ചിത്രം ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. ചടങ്ങ് ഏതാണെന്ന് വ്യക്തമല്ലെങ്കിലും താരമായി മാറിയത് മറിയമാണെന്നാണ് ആരാധകരും പറയുന്നത്. പോയവര്‍ഷത്തില്‍ മലയാള സിനിമയുമായി എത്തിയില്ലെങ്കിലും കുഞ്ഞിക്കയോടുള്ള സ്‌നേഹത്തിന് തെല്ലും കുറവില്ലെന്നും ആരാധകര്‍ വ്യക്തമാക്കിയിരുന്നു. ഇത്തവണത്തെ വിഷുവിന് ദുല്‍ഖറിന്റെ ഒരു യമണ്ടന്‍ പ്രേമകഥ തിയേറ്ററുകളിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X