twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാറിലിരുന്ന് ദുല്‍ഖര്‍ സല്‍മാന്‍റെ പോസ്, പുത്തന്‍ ലുക്ക് പൊളിച്ചെന്ന് ആരാധകര്‍, ചിത്രം വൈറലാവുന്നു

    |

    പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിക്ക് പിന്നാലെയായാണ് മകനും സിനിമയിലേക്കെത്തിയത്. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും സജീവാണ് താരം. വേ ഫെയറര്‍ ഫിലിംസ് ബാനര്‍ തുടങ്ങിയത് അടുത്തിടെയായിരുന്നു. ഇടയ്ക്ക് ആലാപനത്തിലും താരം തന്റെ കഴിവ് തെളിയിച്ചിരുന്നു. മലയാളത്തിന് പുറമെ അന്യഭാഷയിലും സജീവമാണ് ദുല്‍ഖര്‍ സല്‍മാന്‍. താരപുത്രന്‍ എന്ന ഇമേജിലാണ് തുടക്കത്തില്‍ ദുല്‍ഖര്‍ അറിയപ്പെട്ടിരുന്നതെങ്കിലും അത് മാറുകയായിരുന്നു. സ്വന്തമായ ഇടം നേടിയെടുത്ത് മുന്നേറുകയാണ് അദ്ദേഹം ഇപ്പോള്‍.

    എല്ലാതരത്തിലുള്ള കഥാപാത്രങ്ങളേയും അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് ഇതിനകം തന്നെ അദ്ദേഹം തെളിയിച്ചിരുന്നു. ലോക് ഡൗണ്‍ സമയത്തായിരുന്നു ദുല്‍ഖര്‍ പാചക പരീക്ഷണങ്ങള്‍ ആരംഭിച്ചത്. നഗരത്തിലെ മികച്ച ബര്‍ഗര്‍ മേക്കറായാണ് ദുല്‍ഖറിനെ പൃഥ്വിരാജ് വിശേഷിപ്പിച്ചത്. ദുല്‍ഖറിന്റെ പിറന്നാള്‍ ദിനത്തില്‍ ബര്‍ഗര്‍ മോഡിലുള്ള കേക്കുമായും പൃഥ്വിയും സുപ്രിയയും എത്തിയിരുന്നു. സിനിമയ്ക്കപ്പുറത്ത് അടുത്ത സൗഹൃദം സൂക്ഷിക്കുന്നുണ്ട് ഇരുവരും.

    സോഷ്യല്‍ മീഡിയയില്‍ സജീവമായ ദുല്‍ഖര്‍ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. കൂളിങ് ഗ്ലാസില്‍ പുത്തന്‍ ലുക്കിലുള്ള താരപുത്രന്റെ ചിത്രം വൈറലായിക്കൊണ്ടിരിക്കുകയാണ്. കാറിലിരുന്നാണ് അദ്ദേഹം ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ലോക് ഡൗണ്‍ സമയത്ത് ഇടയ്ക്ക് താന്‍ പുറത്തേക്ക് പോയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. വാപ്പച്ചി മുഴുവന്‍ സമയവും വീട്ടിലായിരുന്നുവെന്നും എങ്ങോട്ടും പോയിട്ടില്ലെന്നുമായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്.

    Dulquer Salmaan

    ഇതാദ്യമായാണ് അദ്ദേഹം ഇത്രയും ദിവസം വാപ്പച്ചി വീട്ടിലിരിക്കുന്നതെന്ന് ദുല്‍ഖര്‍ പറഞ്ഞിരുന്നു. ഞാൻ പിന്നെയും വീട്ടിൽ കാണും. എന്നെക്കാളും നോൺസ്റ്റോപ് ഷൂട്ടിങ് ഉള്ളത് വാപ്പച്ചിക്കാണ്. പക്ഷേ, ഇപ്പോൾ ഒരു പേഴ്സണൽ റെക്കോർഡ് അടിക്കാൻ നോക്കിക്കൊണ്ടിരിക്കുകയാണ്. 'ഞാൻ 150 ദിവസം വീട്ടിൽ നിന്ന് ഇറങ്ങിയിട്ടില്ല. ഗേറ്റിനു പോലും പുറത്തു പോയിട്ടില്ല', എന്നാണ് വാപ്പച്ചി പറയുക. ഇങ്ങനെ പേഴ്സണലി എന്തെങ്കിലുമൊരു ചലഞ്ച് ചെയ്യാൻ ഒത്തിരി ഇഷ്ടമാണ്.

    പഴയ വണ്ടികളെടുത്ത് റീസ്റ്റോർ ചെയ്യാൻ വലിയ ഇഷ്ടമുണ്ടെന്നും ദുല്‍ഖര്‍ മുന്‍പ് പറഞ്ഞിരുന്നു. അതിന്റെ കഥകൾ അറിയാൻ വലിയ താൽപര്യമാണ്. പലപ്പോഴും അതൊക്കെ ഞാൻ തേടിപ്പിടിച്ചു പോകാറുണ്ട്. നമ്മുടെ നാട്ടിൽ അധികം കാണാത്ത വാഹനങ്ങളോടാണ് കൂടുതൽ ഇഷ്ടം. എന്റെയൊക്കെ ചെറുപ്പത്തിൽ റോഡിൽ കണ്ടിരുന്ന വണ്ടികൾ ഇപ്പോൾ നിരത്തുകളിൽ കാണാറില്ല. അത് ചിലപ്പോൾ ആരും ഉപയോഗിക്കാതെ എവിടെയെങ്കിലും പൊടിപിടിച്ച് കിടപ്പുണ്ടാകും. അത് എടുക്കുകയും അതിന് തിരിച്ച് ജീവൻ കൊടുക്കുകയും ചെയ്യാൻ എനിക്കിഷ്ടമാണെന്നുമായിരുന്നു താരപുത്രന്‍ പറഞ്ഞത്.

    English summary
    Dulquer Salmaan's latest look went trending, fans pouring love to him
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X