Just In
- 1 hr ago
ബിഗ് ബോസിലേക്ക് റായി ലക്ഷ്മിയും പൂനം ബജ്വയും? ആകാംക്ഷകളോടെ ആരാധകര്‍
- 1 hr ago
സായ് ദേഹത്ത് അടിച്ചെന്ന് സജ്ന, ഹൗസിൽ കയ്യാങ്കളി, അന്ത്യമ തീരുമാനം അറിയിച്ച് ബിഗ് ബോസ്
- 1 hr ago
ചിത്രീകരണത്തിനിടെ ഫഹദ് ഫാസിലിന് പരിക്ക്; സെറ്റിട്ട വീടിന് മുകളില്‍ നിന്നും നടന് താഴേക്ക് വീഴുകയായിരുന്നു
- 1 hr ago
കാവ്യ മാധവനും ദിലീപും മകള്‍ മഹാലക്ഷ്മിയ്ക്കൊപ്പം യാത്രയിലാണ്; എയര്‍പോര്‍ട്ടിൽ നിന്നുള്ള ചിത്രങ്ങള്‍ വൈറൽ
Don't Miss!
- News
എന്തുകൊണ്ട് കർഷക സമരത്തെക്കുറിച്ച് പ്രതികരിച്ചില്ല? അജയ് ദേവ്ഗണിന്റെ വാഹനം തടഞ്ഞ യുവാവ് അറസ്റ്റിൽ
- Lifestyle
കേരളത്തില്‍ കോവിഡ് വാക്സിന് ലഭ്യമാകുന്ന സെന്ററുകള്‍
- Sports
IND vs ENG: റൂട്ടിന് വരെ അഞ്ച് വിക്കറ്റ്, പിന്നെ അക്ഷറിനെ എന്തിന് പുകഴ്ത്തണം? പിച്ചിനെതിരേ ഇന്‍സിയും
- Automobiles
ഫെബ്രുവരിയിൽ 40.7 ശതമാനം വിൽപ്പന വർധനയുമായി മഹീന്ദ്ര
- Finance
നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കി സെന്‍സെക്സും നിഫ്റ്റിയും; 2 ശതമാനത്തിന് മുകളില്‍ കുതിപ്പ്
- Travel
നോക്കി വയ്ക്കാം വളന്തകാട്!! അടുത്തറിയാം ഗ്രാമീണജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഭാര്യയെയും മകളെയും ചേര്‍ത്ത് പിടിച്ച് ദുല്‍ഖര്‍ സല്മാന്; താരകുടുംബത്തിന്റെ ചിത്രം വൈറലാവുന്നു
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പിന്തുടര്ച്ചയായി സിനിമയിലേക്ക് എത്തിയ മകന് ദുല്‍ഖര്‍ സല്മാന് ഇന്ന് ഇന്ത്യയില്‍ അറിയപ്പെടുന്ന മികച്ച യുവതാരങ്ങളില്‍ ഒരാളാണ്. മലയാളക്കര കുഞ്ഞിക്ക എന്ന് സ്നേഹത്തോടെ വിളിക്കുന്ന ദുല്‍ഖര്‍ ബോളിവുഡില്‍ രണ്ട് സിനിമകളില്‍ ഇതിനകം നായകനായി. താരത്തിന് ലഭിക്കുന്ന അതേ മുന്‍ഗണന തന്നെയാണ് ഭാര്യയായ അമാല്‍ സൂഫിയയ്ക്കും മകള്‍ മറിയം അമീറ സല്‍മാനും കിട്ടാറുള്ളത്.
മുത്തച്ഛനെയും അച്ഛനെയും കടത്തി വെട്ടുന്ന തരത്തിലുള്ള ആരാധക പിന്‍ബലമാണ് ചെറിയ പ്രായത്തില്‍ തന്നെ മറിയത്തിനുള്ളത്. മകളെ കുറിച്ചുള്ള കാര്യം പറയാന്‍ ദുല്‍ഖറിനും ആയിരം നാവാണ്. ഇപ്പോഴിതാ ദുല്‍ഖര്‍ കുടുംബസമേതം നില്ക്കുന്നൊരു ഫോട്ടോയാണ് സോഷ്യല്‍ മീഡിയ പേജിലൂടെ വൈറലാവുന്നത്. ഭാര്യ അമാല്‍ മകളെ എടുത്ത് നില്ക്കുമ്പോള് ഇരുവരെയും ചേര്‍ത്ത് പിടിച്ച നില്‍ക്കുകയാണ് താരം.
ലോക്ഡൗണ്‍ നാളുകളില്‍ വീടിനുള്ളില്‍ തന്നെയായിരുന്ന മമ്മൂട്ടി അടുത്തിടെയാണ് പുറത്തേക്ക് ഇറങ്ങുന്നത്. ഈ കാലയളവില്‍ കൊച്ചുമകളെയും കളിപ്പിച്ച് ഇരിക്കുകയായിരുന്നു താരം. മറിയം വന്നതിന് ശേഷം തന്റെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് ദുല്‍ഖര്‍ ഒരുപാട് പറഞ്ഞിട്ടുണ്ട്. സിനിമ താരമായത് കൊണ്ട് തന്നെ കാണുമ്പോള്‍ ആരാധകര്‍ ഒത്തിരി സ്നേഹത്തോടെ അടുത്തേക്ക് വരും.
എല്ലാവരെയും സന്തോഷിപ്പിക്കുന്ന തരത്തിലാണ് താന്‍ പെരുമാറുക. എന്നാല്‍ മകള്‍ കൂടെ ഉണ്ടെങ്കില്‍ തനിക്ക് ആള്‍ക്കൂട്ടത്തെ പേടിയാണെന്ന് അടുത്തിടെ ദുല്‍ഖര്‍ പറഞ്ഞിരുന്നു. ആ സമയത്താണ് താന്‍ കൂടുതലും ടെന്‍ഷനാവുന്നത്. അത്തരത്തിലുള്ള പല സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. കുടുംബത്തിനൊപ്പം നില്ക്കുമ്പോള് അങ്ങനെയുള്ള നിമിഷങ്ങള്‍ തന്നെ ഭയപ്പെടുത്താറുണ്ടെന്ന് താരം പറഞ്ഞതും വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബത്തിന്റെ പുതിയ ചിത്രം കൂടി എത്തിയത്.