പാട്ടിലൂടെ സദസ്സിനെ കൈയ്യിലെടുത്ത് ദുല്‍ഖര്‍ സല്‍മാന്‍! വീഡിയോ വൈറലാവുന്നു! കാണൂ!

അഭിനയത്തില്‍ മാത്രമല്ല ആലാപനത്തിലൂടെയും പ്രേക്ഷകരെ കൈയ്യിലെടുക്കാറുണ്ട് ദുല്‍ഖര്‍ സല്‍മാന്‍. സ്വന്തം സിനിമയില്‍ മാത്രമല്ല വേദിയിലും പാടാറുണ്ട് അദ്ദേഹം. സെക്കന്റ് ഷോയിലൂടെ തുടക്കം കുറിച്ച് സിനിമാജീവിതം ഒരു യമണ്ടന്‍ പ്രേമകഥയിലെത്തി നില്‍ക്കുകയാണ്. മമ്മൂട്ടിയെപ്പോലെ തന്നെ ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ മുന്നേറാനും ഈ താരത്തിന് കഴിഞ്ഞിരുന്നു. സോളോയ്ക്ക് ശേഷമുള്ള ഇടവേള അവസാനിപ്പിച്ച് മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് താരപുത്രന്‍. ഏപ്രില്‍ 25 നാണ് ഈ സിനിമ തിയേറ്ററുകളിലേക്കെത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ദുല്‍ഖറിന്റെ പാട്ടാണ് ഇപ്പോഴത്തെ സംസാരവിഷയം. ഇതിനകം തന്നെ വീഡിയോ വൈറലായി മാറിയിരുന്നു.

സ്വകാര്യ ചാനലിന്റെ പരിപാടിക്കിടയില്‍ വെച്ചായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ പാട്ടിലൂടെ സദസ്സിനെ കൈയ്യിലെടുത്തത്. സ്റ്റീഫന്‍ ദേവസി, വിജയ് ,യേശുദാസ്, നരേഷ് അയ്യര്‍ തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു ദുല്‍ഖറിന്റെ പാട്ട്. ബാംഗ്ലൂര്‍ ഡേയ്‌സിലെ തുടക്കം മാംഗല്യം എന്ന ഗാനവും അദ്ദേഹം ആലപിച്ചിരുന്നു. ധക്കം മാംഗല്യം എന്നാണ് മോള്‍ ഈ പാട്ടിനെക്കുറിച്ച് പറയുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിജയ് യേശുദാസിനൊപ്പമായിരുന്നു ദുല്‍ഖര്‍ ഈ ഗാനം ആലപിച്ചത്. പാട്ട് മാത്രമല്ല നന്നായി ഡാന്‍സും ചെയ്തിരുന്നു അദ്ദേഹം.

Dulquer Salmaan

പാട്ടിനിടയിലാണ് കുറച്ച് കൂട്ടുകാര്‍ വേദിയിലേക്ക് എത്തിയത്. ഇവര്‍ക്കൊപ്പം ദുല്‍ഖര്‍ സല്‍മാന്‍ സെല്‍ഫി എടുത്തിരുന്നു. കുട്ടിക്കൂട്ടുകാര്‍ക്കൊപ്പമുള്ള നൃത്ത വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X