കുഞ്ഞ് മറിയം ദുല്‍ഖറിനെ പോലെ തന്നെ! ദുല്‍ഖറിന്റെ കുട്ടിക്കാല ചിത്രം വൈറലാവുന്നു! കാണാം
താരങ്ങളെ പോലെ തന്നെയാണ് അവരുടെ മക്കളും. മമ്മൂട്ടിയുടെ മകനായി ദുല്‍ഖര്‍ സിനിമയിലേക്കെത്തിയെങ്കില്‍ ഇപ്പോള്‍ ദുല്‍ഖറിന്റെ മകള്‍ മറിയം അമീറയാണ് സൂപ്പര്‍ സ്റ്റാര്‍. മെഗാസ്റ്റാര്‍ മമ്മൂട്ടിയെയും ദുല്‍ഖറിനെയും കടത്തിവെട്ടുന്ന തരത്തിലാണ് കുഞ്ഞ് മറിയത്തിന് ആരാധകരുള്ളത്. പൊതുപരിപാടികളില്‍ മറിയത്തിന് പിന്നാലെയാണ് ക്യമാറ കണ്ണുകള്‍. കഴിഞ്ഞ ദിവസവും അങ്ങനെ ഒരു സംഭവമുണ്ടായി.
കുടുബത്തില്‍ നടന്ന ഒരു ചടങ്ങില്‍ പങ്കെടുക്കാനാണ് മമ്മൂട്ടിയും ദുല്‍ഖറും കുടുംബസമേതം എത്തിയത്. ദുല്‍ഖറിന്റെ ഭാര്യ അമാലിന്റെ കൈയില്‍ പതുങ്ങിയിരുന്ന മറിയം ആയിരുന്നു ആ ചടങ്ങിലെ ശ്രദ്ധാകേന്ദ്രം. മറിയത്തിന്റെ ഫോട്ടോസും വീഡിയോയും വൈറലായതിനൊപ്പം ദുല്‍ഖറിന്റെ കുട്ടിക്കാലത്തെ ചിത്രങ്ങളും തരംഗമായി കൊണ്ടിരിക്കുകയാണ്.

ലൈക്ക് ഫാദര്‍- ലൈക്ക് ഡോട്ടര്‍ എന്ന ക്യാപ്ഷനോടെ ആരാധകരാണ് ദുല്‍ഖറിന്റെയും മറിയത്തിന്റെയും ഫോട്ടോസ് ഷെയര്‍ ചെയ്ത് കൊണ്ടിരിക്കുന്നത്. ചെറുപ്പത്തിലെ ദുല്‍ഖറിന്റെ അതേ മുഖഭാവമാണ് കുഞ്ഞു മറിയത്തിനുമെന്നാണ് ആരാധകരുടെ കണ്ടുപിടുത്തം. പുറത്ത് വന്ന ചിത്രങ്ങളില്‍ നിന്നും അത് വ്യക്തമാണ്.
2017 മേയ് 5 നായിരുന്നു ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമാല്‍ സൂഫിയയ്ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നത്. തനിക്കൊരു രാജകുമാരി പിറന്ന വാര്‍ത്ത ദുല്‍ഖര്‍ തന്നെയായിരുന്നു പുറത്ത് വിട്ടത്. മറിയം അമീറ സല്‍മാന്‍ എന്നായിരുന്നു കുഞ്ഞിന് പേരിട്ടത്. താരപുത്രിയുടെ ചിത്രങ്ങളെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലാവുന്നത്.


Click it and Unblock the Notifications











