ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ 100 കോടി ചിത്രം! മഹാനടി തിയറ്ററുകളെ വിസ്മയിപ്പിച്ചിട്ട് ഒരു വര്‍ഷം!

Recommended Video

DQവിന്റെ മഹാനടി എത്തിയിട്ട് ഒരു വര്‍ഷം

മലയാള സിനിമാലോകത്തിന് അഭിമാനമായി മാറി കൊണ്ടിരിക്കുകയാണ് താരപുത്രനായ ദുല്‍ഖര്‍ സല്‍മാന്‍. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനായി സിനിമയിലെത്തിയ ദുല്‍ഖര്‍ ഇന്ന് ഇന്ത്യയില്‍ അറിയപ്പെടുന്ന യുവതാരങ്ങളില്‍ ഒരാളാണ്. മലയാളത്തിലും തമിഴിലും അഭിനയിച്ച് കൊണ്ടിരുന്ന ദുല്‍ഖര്‍ കഴിഞ്ഞ വര്‍ഷമാണ് തെലുങ്കിലേക്കും ബോളിവുഡിലേക്കും നായകനായി അരങ്ങേറ്റം നടത്തിയത്. ബോളിവുഡിനെക്കാള്‍ തരംഗമായത് തെലുങ്ക് സിനിമയായിരുന്നു.

മുന്‍കാല നടി സാവിത്രിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രം റിലീസിനെത്തിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. 2018 മേയ് എട്ടിനായിരുന്നു മഹാനടി തിയറ്ററുകളിലേക്ക് എത്തുന്നത്. തെലുങ്കിലേക്കുള്ള അരങ്ങേറ്റ ചിത്രം തന്നെ സൂപ്പര്‍ ഹിറ്റാക്കിയ ദുല്‍ഖര്‍ അവിടെ വലിയൊരു നിര ആരാധകരെ സ്വന്തമാക്കിയിരിക്കുകയാണ്.

 തെന്നിന്ത്യയിലെ മഹാനടി

തെന്നിന്ത്യയിലെ മഹാനടി

1936 മുതല്‍ 1981 വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യന്‍ സിനിമാലോകത്ത് അറിയപ്പെടുന്ന നടിയായിരുന്നു സാവിത്രി. തെലുങ്ക്, തമിഴ്, കന്നട, മലയാളം, ഹിന്ദി എന്നീ ഭാഷാ ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുളള സാവിത്രി മഹാനടി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പ്രമുഖ നടന്‍ ജെമിനി ഗണേശന്റെ ഭാര്യയായിരുന്ന സാവിത്രിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കിയ സിനിമയായിരുന്നു മഹാനടി. നാഗ് അശ്വിന്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത സിനിമ വിജയന്തി മൂവിസിന്റെ ബാനറിലായിരുന്നു നിര്‍മ്മിച്ചത്. റിലീസിനെത്തി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്.

ദുല്‍ഖറും കീര്‍ത്തിയും

ദുല്‍ഖറും കീര്‍ത്തിയും

തെന്നിന്ത്യന്‍ നടി കീര്‍ത്തി സുരേഷ് ആയിരുന്നു ചിത്രത്തില്‍ സാവിത്രിയായി അഭിനയിച്ചത്. മലയാളത്തിന്റെ കുഞ്ഞിക്കയായ ദുല്‍ഖര്‍ ജെമിനി ഗണേശനെയായിരുന്നു അവതരിപ്പിച്ചത്. ഇരുവരുടെയും കരിയര്‍ ബെസ്റ്റ് കഥാപാത്രങ്ങള്‍ മഹാനടിയിലെ ആണെന്ന കാര്യം വ്യക്തമായിരുന്നു. രൂപം കൊണ്ട് വലിയ സാമ്യമില്ലെങ്കിലും ദുല്‍ഖറിന്റെ മിന്നുന്ന പ്രകടനമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. റോമാന്റിക് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്ന കീര്‍ത്തിയുടെ ഏറ്റവും ശക്തമായ വേഷമായിരുന്നിത്. മഹാനടിയിലൂടെയാണ് കീര്‍ത്തിയിലെ അഭിനേതാവിനെ ലോകം തിരിച്ചറിയുന്നത്. ഇതിന് ശേഷം കൈനിറയെ സിനിമകളുമായി തിരക്കോട് തിരക്കിലാണ് നടിയിപ്പോള്‍.

 വമ്പന്‍ താരങ്ങള്‍

വമ്പന്‍ താരങ്ങള്‍

ദുല്‍ഖറിും കീര്‍ത്തിയ്ക്കുമൊപ്പം മഹാനടിയില്‍ വമ്പന്‍ താരങ്ങളായിരുന്നു അണിനിരന്നത്. സാമന്ത അക്കിനേനി, വിജയ് ദേവരകൊണ്ട, രാജേന്ദ്ര പ്രസാദ്, ഭാനു പ്രിയ, പ്രകാശ് രാജ്, മാളവിക നായര്‍, ശാലിനി പാണ്ഡ എന്നിവരായിരുന്നു മറ്റ് താരങ്ങള്‍. ഇവര്‍ക്കൊപ്പം അക്കിനോനി നാഗ ചൈതന്യ, മോഹന്‍ബാബു, തുടങ്ങി തെലുങ്കിലെ സൂപ്പര്‍ താരങ്ങളെല്ലാം അതിഥി വേഷത്തിലും അഭിനയിച്ചിരുന്നു. ഇവരെല്ലാം ചേര്‍ന്ന് ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കാവുന്ന മികച്ചൊരു ബയോപിക് തന്നെയാണ് സമ്മാനിച്ചിരിക്കുന്നത്.

 കളക്ഷന്‍ മിന്നിച്ചു

കളക്ഷന്‍ മിന്നിച്ചു

2018 ല്‍ തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്നും ഏറ്റവുമധികം പണം വാരിക്കൂട്ടിയ സിനിമകളില്‍ മഹാനടിയും ഉണ്ടായിരുന്നു. ആറാം സ്ഥാനമായിരുന്നു ആ സമയത്ത് ചിത്രം സ്വന്തമാക്കിയിരുന്നത്. തെലുങ്കിലെ സൂപ്പര്‍താര സിനിമകള്‍ക്കൊപ്പമാണ് ദുല്‍ഖറിന്റെ മാസ് പ്രകടനം. അതിവേഗം നൂറ് കോടി സ്വന്തമാക്കാനും സിനിമയ്ക്ക് കഴിഞ്ഞിരുന്നു. ദുല്‍ഖറിന്റെ കരിയറിലെ ആദ്യ നൂറ് കോടി ചിത്രമായിരുന്നിത്. കേരളത്തിലും തകര്‍ത്തുവാരിയ പ്രകടനമായിരുന്നു സിനിമ കാഴ്ച വെച്ചത്. മേയ് 9 ന് തെലുങ്കില്‍ റിലീസ് ചെയ്തപ്പോള്‍ രണ്ട് ദിവസം കഴിഞ്ഞ് മേയ് പതിനൊന്നിനായിരുന്നു കേരളത്തിലേക്ക് എത്തിയത്. എങ്കിലും തിയറ്ററുകളില്‍ അതിശയിപ്പിക്കുന്ന സ്വീകരണമായിരുന്നു ലഭിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X