ബൈക്കില്‍ മാസ്സ് എന്‍ട്രിയുമായി ദുല്‍ഖര്‍ സല്‍മാന്‍! കൈയ്യടിയും ആര്‍പ്പുവിളിയുമായി ആരാധകര്‍! കാണൂ

യുവതാരനിരയില്‍ പ്രധാനികളിലൊരാളാണ് ദുല്‍ഖര്‍ സല്‍മാന്‍.ഏത് തരത്തിലുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനും തനിക്ക് കഴിയുമെന്ന് തെളിയിച്ച് മുന്നേറുകയാണ് അദ്ദേഹം. മമ്മൂട്ടിക്ക് പിന്നാലെ സിനിമയിലേക്കെത്തിയ ദുല്‍ഖറിന് തുടക്കം മുതല്‍ത്തന്നെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. മലയാളത്തിന് പുറമെ അന്യഭാഷകളിലും വരവറിയിച്ചിട്ടുണ്ട് ഈ താരപുത്രന്‍. തുടക്കത്തില്‍ സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങളെയായിരുന്നു അവതരിപ്പിച്ചിരുന്നതെങ്കിലും പിന്നീട് അതില്‍ നിന്നും മാറാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അന്യഭാഷകളിലേക്കെത്തിയപ്പോളും മികച്ച പിന്തുണയാണ് അദ്ദേഹത്തിന് ലഭിച്ചത്. മമ്മൂട്ടിയെപ്പോലെ തന്നെ അന്യഭാഷയിലും തിളങ്ങുകയാണ് അദ്ദേഹം. തെലുങ്ക് സിനിമയുടെ ഡബ്ബിംഗിനായി കുത്തിയിരുന്ന് പഠിച്ചതിന്റെ അനുഭവവും അദ്ദേഹം പങ്കുവെച്ചിരുന്നു.

കടുത്ത വാഹനപ്രേമികളാണ് മമ്മൂട്ടിയും ദുല്‍ഖറും. വിപണിയിലിറങ്ങുന്ന ലേറ്റസ്റ്റ് മോഡല്‍ വാഹനങ്ങളെക്കുറിച്ച് പഠിക്കുകയും അവ സ്വന്തമാക്കുകയും ചെയ്യാറുണ്ട് ഇരുവരും. ബൈക്ക് തനിക്കേറേ ഇഷ്ടമാണെന്നും എന്നാല്‍ വീട്ടില്‍ നിന്നും അതിന് വിലക്കാണെന്നും നേരത്തെ താരപുത്രന്‍ വ്യക്തമാക്കിയിരുന്നു. കാര്‍ വാങ്ങിച്ച് താരമെന്ന് വീട്ടില്‍ നിന്ന് പറഞ്ഞതായും ബൈക്കിലുള്ള യാത്രയോട് അത്ര നല്ല സമീപനമല്ലെന്നും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ ഒരു ചടങ്ങിലേക്ക് ബൈക്കിലെത്തുന്ന താരപുത്രന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

Dq

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന സിനിമയില്‍ അഭിനയിക്കുന്നതിനിടയില്‍ ബൈക്കിലെ യാത്ര പരമാവധി ആസ്വദിച്ചതായി ദുല്‍ഖര്‍ പറഞ്ഞിരുന്നു. ബൈക്കെടുത്ത് എവിടേക്കെങ്കിലും ഇറങ്ങുകയാണെങ്കില്‍ വീട്ടില്‍ നിലവിളി ഉയരുമെന്നും താരം പറഞ്ഞിരുന്നു. ദുല്‍ഖര്‍ ബൈക്കോടിക്കുന്നത് കാണാന്‍ തന്നെ പ്രത്യേക രസമാണെന്നാണ് ആരാധകര്‍ പറയാറുള്ളത്. റെഡ് കാര്‍പ്പറ്റിലൂടെ ബൈക്കോടിച്ചെത്തുന്ന താരപുത്രന്റെ വീഡിയോ ഇതിനോടകം തന്നെ തരംഗമായി മാറിയിട്ടുണ്ട്. വീഡിയോ കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X