ദുല്‍ഖര്‍ സല്‍മാന്റെ വീട്ടിലേക്ക് പുതിയൊരു അതിഥി കൂടി! വെെറലായി നടന്റെ ബിഎംഡബ്യൂ ചിത്രങ്ങള്‍

By Midhun Raj

അഭിനയത്തിന് പുറമെ കാറുകളോടും വലിയ താല്‍പര്യമുളള നടന്മാരില്‍ ഒരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. മുന്‍പ് ദുല്‍ഖറിന്റെയി പുറത്തിറങ്ങിയ മിക്ക അഭിമുഖങ്ങളിലും ഇതേക്കുറിച്ച് നടന്‍ സംസാരിച്ചിരുന്നു. മമ്മൂട്ടിയെ പോലെ തന്നെ മകനും കാറുകളോടും ബൈക്കുകളോടുമുളള കമ്പം എല്ലാവര്‍ക്കും സുപരിചിതമാണ്. ദുല്‍ഖറിന്റെതായി പുറത്തിറങ്ങിയ സിനിമകളിലെല്ലാം ഏതെങ്കിലും ഒരു ബൈക്കോ കാറോ പലപ്പോഴും എത്താറുണ്ട്.

നീലാകാശം പച്ചക്കടല്‍

നീലാകാശം പച്ചക്കടല്‍ എന്ന സിനിമയിലെ ദുല്‍ഖറിന്റെ ബൈക്ക് റൈഡ് കണ്ട് നോര്‍ത്ത് ഇന്ത്യയിലേക്കും മറ്റും ട്രിപ്പിന് ഇറങ്ങിയിരുന്നു ആരാധകര്‍. ദുല്‍ഖര്‍ സല്‍മാന്‍ വാങ്ങിയ പുതിയ കാറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. തന്റെ കാറുകളുടെയും ബൈക്കുകളുടെയും വലിയ ശേഖരത്തിലേക്ക് ബിഎംഡബ്യൂവിന്റെ ലക്ഷ്വറി കാറായ 740 ഐഎല്ല് കൂടി എത്തിയിരിക്കുകയാണ്.

1994 മുതല്‍ 2001വരെ

1994 മുതല്‍ 2001വരെ നിര്‍മ്മിച്ച ബിഎംഡബ്യൂ 7ഇ സീരിസിലെ കാറുകളിലൊന്നാണ് ഇത്. 2002ല്‍ ഇന്ത്യയിലേക്ക് ഇറക്കുമതി തുടങ്ങിയ കാര്‍ കൂടിയാണിത്. 4398 സിസി എന്‍ഞ്ചിനാണ് ഇതിലേക്ക് ഉപയോഗിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലാണ് ഇത് കൂടുതല്‍ പുറത്തിറങ്ങിയിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ പുതിയ കാറിന്റെ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

മുന്‍പ് ചെറുപ്പം മുതലുളള

മുന്‍പ് ചെറുപ്പം മുതലുളള തന്റെ കാര്‍ പ്രേമം വെളിപ്പെടുത്തിയിട്ടുളള താരമാണ് ദുല്‍ഖര്‍. വാപ്പച്ചിയുടെ കാറിന്റെ സ്റ്റിയറിംഗില്‍ പിടിച്ചു നില്‍ക്കുന്ന കുഞ്ഞ് ദുല്‍ഖറിന്റെ പഴയകാല ചിത്രമെല്ലാം നേരത്തെ തരംഗമായി മാറിയിരുന്നു. ഒപ്പം തന്നെ മകള്‍ മറിയത്തിന് കാറുകളോട് ഇഷ്ടമാണെന്നും നടന്‍ വെളിപ്പെടുത്തിയിരുന്നു. മുന്‍പ് വീട്ടില്‍ വെച്ച് കുഞ്ഞ് കാര്‍ ഓടിക്കുന്ന മറിയത്തിന്റെ ചിത്രങ്ങള്‍ ദുല്‍ഖര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.

മമ്മൂട്ടിക്കും ദുല്‍ഖറിനും കാറുകളോടുളള പ്രണയം

ഫോട്ടോ കടപ്പാട് -dq_cars_369 instagram

മമ്മൂട്ടിക്കും ദുല്‍ഖറിനും കാറുകളോടുളള പ്രണയം വളരെ പ്രശസ്തമാണ്. വിവിധയിനം കാറുകളുടെ ഒരു വലിയ ശേഖരം തന്നെയാണ് ഇരുവര്‍ക്കുമുളളത്. പുതിയ കാറുകളെക്കുറിച്ച് മനസിലാക്കുന്നതിനും ഡ്രൈവിംഗിലും ഇവര്‍ക്കുളള താല്‍പര്യം പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ദുല്‍ഖറിന്റെ മകള്‍ മറിയവും ഉപ്പയുടെയും ഉപ്പൂപ്പയുടെയും വഴിയെ തന്നെയാണ്.

അതേസമയം കുറുപ്പ് എന്ന പുതിയ ചിത്രത്തിന്റെ

അതേസമയം കുറുപ്പ് എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് ദുല്‍ഖര്‍ സല്‍മാനുളളത്. സെക്കന്‍ഡ് ഷോ എന്ന ആദ്യ ചിത്രം കഴിഞ്ഞ് നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനൊപ്പം ഒരു സിനിമ ദുല്‍ഖര്‍ ചെയ്യുന്നത്. കുറുപ്പ് ഷൂട്ടിംഗിനിടെയിലും ബോളിവുഡ് ചിത്രമായ ദി സോയ ഫാക്ടറിന്റെ പ്രൊമോഷന്‍ പരിപാടികള്‍ക്കായും ദുല്‍ഖര്‍ പോയിരുന്നു.

സെപ്റ്റംബര്‍ 20നാണ് സോയ ഫാക്ടര്‍

സെപ്റ്റംബര്‍ 20നാണ് സോയ ഫാക്ടര്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. കര്‍വാന്‍ എന്ന ചിത്രത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച രണ്ടാമത്തെ ബോളിവുഡ് ചിത്രം കൂടിയാണിത്. സോനം കപൂറും മുഖ്യ വേഷത്തിലെത്തുന്ന ചിത്രം സോയ ഫാക്ടര്‍ എന്ന അനൂജ ചൗഹാന്റെ നോവലിനെ ആസ്പദമാക്കികൊണ്ടാണ് എടുത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X