ഇതാണോ സുകുമാര കുറുപ്പ്? ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ ലുക്ക് കണ്ട് അമ്പരന്ന് ആരാധകര്‍
Recommended Video
സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാനെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത് ശ്രീനാഥ് രാജേന്ദ്രനായിരുന്നു. വീണ്ടും ദുല്‍ഖറിനെ നായകനാക്കി ശ്രീനാഥ് സംവിധാനം ചെയ്യുന്ന സിനിമയാണ് കുറുപ്പ്. ദുല്‍ഖര്‍ സല്‍മാന്‍ തന്നെ നിര്‍മ്മിക്കുന്ന കുറുപ്പിന്റെ ഷൂട്ടിംഗ് അടുത്തിടെയാണ് ആരംഭിച്ചത്. പിന്നാലെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും പുറത്ത് വന്നിരിക്കുകയാണ്.
കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതകഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത്. ഇന്‍ഷൂറന്‍സ് തുക നേടുന്നതിന് വേണ്ടി തന്നോട് സാമ്യമുള്ള ചാക്കോ എന്ന വ്യക്തിയെ കൊന്ന് മൃതദേഹം കത്തിച്ച് നാട് വിട്ട ആളാണ് സുകുമാര കുറുപ്പ്. സുകുമാര കുറുപ്പായി മാറിയ ദുല്‍ഖറിനെ കട്ടത്താടി വെച്ചൊരു ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്. അത്തരമൊരു ലുക്കിലുള്ള ഫോട്ടോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പാലക്കാട് നിന്നുമായിരുന്നു കുറുപ്പിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്.

വേ ഫെയര്‍- എം സ്റ്റാര്‍ ഫിലിംസ് എന്നിവയുടെ ബാനറിലാണ് ദുല്‍ഖര്‍ സല്‍മാന്‍ കുറുപ്പ് നിര്‍മ്മിക്കുന്നത്. ദുല്‍ഖറിനൊപ്പം ഇന്ദ്രജിത്ത് സുകുമാരും ഷൈന്‍ ടോം ചാക്കോ, ഷൈന്‍ ടോം ചാക്കോയുമാണ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിമിഷ് രവി ഛായാഗ്രഹണം ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് സുഷിന്‍ ശ്യാം ആണ്.
ദേശീയ പുരസ്‌കാര ജേതാവ് വിനേഷ് ബംഗ്ലനാണ് കലാസംവിധാനം. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലാണ് ചിത്രമൊരുങ്ങുന്നത്. സുകുമാര കുറുപ്പിനെ മഹത്വവല്‍ക്കരിക്കുന്ന തരത്തില്‍ ആയിരിക്കില്ല സിനിമ ഒരുക്കുന്നതെന്ന് നേരത്തെ ദുല്‍ഖര്‍ വ്യക്തമാക്കിയിരുന്നു. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്നാണ് കുറുപ്പിന്റെ കഥ ഒരുക്കിയിരിക്കുന്നത്. ഡാനിയേല്‍ സായൂജും കെ എസ് അരവിന്ദും ചേര്‍ന്ന് സ്‌ക്രീന്‍ പ്ലേയും സംഭാഷണങ്ങളും ഒരുക്കിയത്.


Click it and Unblock the Notifications