മമ്മൂട്ടിയുടെ ജാക്കറ്റ് അടിച്ചുമാറ്റിയ ദുല്‍ഖര്‍ സല്‍മാന്‍! പുതിയ ലുക്കിനെ ട്രോളി സോഷ്യല്‍ മീഡിയ!

മമ്മൂട്ടിക്ക് പിന്നാലെയായി സിനിമയിലേക്കെത്തിയതാണ് ദുല്‍ഖര്‍ സല്‍മാന്‍. സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു താരം അരങ്ങേറിയത്. ശ്രീനാഥ് രാജേന്ദ്രനെന്ന നവാഗത സംവിധായകനൊപ്പം പുതുമുഖ നായകനായി അരങ്ങേറിയ ദുല്‍ഖറിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. മമ്മൂട്ടിയുടെ മകന്‍ ഇമേജ് ഭേദിച്ച് സ്വന്തമായ ഇടം കണ്ടെത്തി മുന്നേറുകയായിരുന്നു അദ്ദേഹം. ഇടയ്ക്ക് സ്റ്റീരിയോടൈപ്പ് ചിത്രങ്ങളില്‍ കുരുങ്ങിയിരുന്നുവെങ്കിലും പിന്നീട് അതില്‍ നിന്നും മറികടന്നിരുന്നു ദുല്‍ഖര്‍. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം താരം ഒരുപോലെ തിളങ്ങുകയായിരുന്നു. ബോളിവുഡിലേക്ക് എത്തിയപ്പോഴും ശക്തമായ സ്വീകരണമായിരുന്നു താരത്തിന് ലഭിച്ചത്.

സിനിമയില്‍ എട്ട് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റെ ജീവിതകഥയുമായാണ് ഇനി താരമെത്തുന്നത്. കുറുപ്പിനായി വ്യത്യസ്ത ഗെറ്റപ്പുകളും ദുല്‍ഖര്‍ സ്വീകരിച്ചിരുന്നു. കുറുപ്പിന്റെ ചിത്രീകരണം വൈകാതെ തന്നെ തീരുമെന്ന് താരം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വരനെ ആവശ്യമുണ്ട് റിലീസിന് ശേഷമുള്ള പത്രസമ്മേളനത്തിനിടയിലായിരുന്നു കുറുപ്പിനെക്കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്. കുറുപ്പിലെ ലുക്കിനെക്കുറിച്ച ചോദിച്ചപ്പോള്‍ സിനിമ കണ്ടതിന് ശേഷം നിങ്ങള്‍ തന്നെ തീരുമാനിക്കൂയെന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി. രാവിലെ ഈ ലുക്കിലാണെങ്കില്‍ ഉച്ചയ്ക്ക വേറൊരു ലുക്കിലായിരിക്കും താന്‍. പലപ്പോഴും തനിക്ക് തന്നെ ലുക്കിന്റെ കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടാവാറുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Dulquer Salmaan

നീല ജീന്‍സും കറുത്ത ടീഷര്‍ട്ടും പുറമെ ജീന്‍സിന്റെ മറ്റൊരു ജാക്കറ്റും. നീട്ടി വളര്‍ത്തിയ മുടി പിന്നിലേക്കാക്കി മീശ പിരിച്ച് സ്റ്റൈലിഷ് ലുക്കിലായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്. കല്യാണി പ്രിയദര്‍ശന്‍, അനൂപ് സത്യന്‍, മേജര്‍ രവി, അല്‍ഫോണ്‍സ്, ജോണി ആന്റണി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. ദുല്‍ഖറിന്റെ സ്റ്റൈലിഷ് ലുക്കും പുതിയ വിശേഷങ്ങളെക്കുറിച്ചുമൊക്കെയുള്ള വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് മമ്മൂട്ടിയുമായി താരതമ്യം ചെയ്തുള്ള ട്രോളുകളും പുറത്തുവന്നത്. നേരത്തെ മറ്റൊരു പരിപാടിയില്‍ നീല ജാക്കറ്റില്‍ സ്റ്റൈലിഷായി മമ്മൂട്ടി എത്തിയിരുന്നു. ഉപ്പൂപ്പയുടേയും വാപ്പച്ചിയുടേയും ചിത്രം കണ്ട് അത്ഭുതപ്പെടുന്ന മറിയമാണ് ട്രോളുകളിലുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X