ദുല്‍ഖറിന്റെ മടങ്ങി വരവ് മിന്നിച്ചു! മരണമാസ് എന്‍ട്രിയോടെ യമണ്ടന്‍ പ്രേമകഥ! ഓഡിയൻസ് റിവ്യൂ പുറത്ത്..

ബോളിവുഡിലേക്കും തെലുങ്ക് സിനിമയിലേക്കും അരങ്ങേറ്റം നടത്തിയതോടെ നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ മലയാള സിനിമകളൊന്നും തിയറ്ററുകളിലേക്ക് എത്തിയിരുന്നില്ല. ഇതോടെ ആരാധകരും നിരാശയിലായിരുന്നു. ഒടുവില്‍ ഒന്നര വര്‍ഷത്തിനടുത്തുള്ള ഇടവേളയ്ക്ക് ശേഷം ദുല്‍ഖറിന്റേതായി ഒരു ചിത്രം കേരളത്തില്‍ റിലീസിനെത്തിയിരിക്കുകയാണ്.

മലയാളത്തിലെ മുന്‍നിര കോമഡി താരങ്ങളെ അണിനിരത്തി നവാഗതനായ ബിസി നൗഫലിന്റെ സംവിധാനത്തിലെത്തിയ ഒരു യമണ്ടന്‍ പ്രേമകഥയാണ് റിലീസിനെത്തിയത്. ഏറെ കാലത്തിന് ശേഷമുള്ള ദുല്‍ഖറിന്റെ വരവ് ചുമ്മാതല്ലെന്നുള്ള സൂചനയാണ് സിനിമയെ കുറിച്ച് ആദ്യം വരുന്ന പ്രതികരണങ്ങൡ നിന്നും വ്യക്തമാവുന്നത്. ഒരു യമണ്ടന്‍ പ്രേമകഥയുടെ ആദ്യ പ്രേക്ഷക പ്രതികരണം ഇങ്ങനെയാണ്..

ഫസ്റ്റ് ഹാഫ് പൊളി

ചിത്രത്തിന്റെ ഫസ്റ്റ് ഹാഫ് പൊളിയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ദുല്‍ഖറിന്റെയും പിള്ളേരുടെയും കോമഡി, ഡാന്‍സ്, തുടങ്ങിയവ എല്ലാം കിടുവാണ്. രണ്ടാം പകുതിയ്ക്ക് വേണ്ടിയുള്ള കട്ട കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

ഇന്റർവൽ വരെ

ആദ്യ പകുതിയിൽ ലല്ലുവിന്റെ സ്പാർക്ക് തുടങ്ങി.

നല്ല കോമഡി ചിത്രം

നല്ല കോമഡിയോടെയാണ് യമണ്ടന്‍ പ്രേമകഥയുടെ യാത്ര. അമര്‍ അക്ബര്‍ അന്തോണിയുടെയും കട്ടപ്പനയിലെ ഋത്വിക് റോഷന്റെയും അത്രയും എന്റര്‍ടെയിന്‍മെന്റ് ചെയ്യാന്‍ സിനിമയ്ക്ക് കഴിഞ്ഞിട്ടില്ലനെന്നാണ് ആദ്യ പകുതി കഴിഞ്ഞ് ചില പ്രേക്ഷകര്‍ പറയുന്നത്.

 വമ്പന്‍ വരവേല്‍പ്പ്

വമ്പന്‍ വരവേല്‍പ്പ്

വാപ്പച്ചിയുടെ സിനിമ തിയറ്ററുകളില്‍ നിറഞ്ഞ് നില്‍ക്കുന്നതിനൊപ്പമാണ് ദുല്‍ഖറിന്റെ ചിത്രവും എത്തിയത്. ഒന്നര വര്‍ഷത്തിനടുത്തുള്ള ഇടവേളയ്ക്ക് ശേഷമെത്തുന്ന ദുല്‍ഖറിന്റെ സിനിമയാണെന്നുള്ളതിനാല്‍ കേരളത്തില്‍ വമ്പന്‍ വരവേല്‍പ്പാണ് യമണ്ടന്‍ പ്രേമകഥയ്ക്ക് ഒരുക്കിയിരിക്കുന്നത്. ചിത്രമൊരു കോമഡി എന്റര്‍ടെയിനറാണ്. നായകന്‍ ഇടക്കിടെ പറയുന സ്പാര്‍ക് സിനിമ കാണുമ്പോള്‍ നമുക്കും ഫീല്‍ ആകുന്നില്ല' അതേ സമയം അവധികാലത്ത് ആഘോഷിക്കാവുന്ന എല്ലാ ചേരുവകളും ഒന്നാം പകുതിയില്‍ തന്നെ പുറത്തു വിട്ടിട്ട്, നൊസ്റ്റാള്‍ജിയ ആഘോഷിക്കുന്ന നായകന്‍ അയാളുടെ കാത്തിരിക്കുന്ന പ്രണയം പിറകെ നടക്കുന്ന മറ്റൊരു പ്രേമം ഇതൊക്കെയാണ് സിനിമയുടെ ഇതിവൃത്തമാകുന്നത്.

തുടക്കം ഇങ്ങനെ

തുടക്കം ഇങ്ങനെ

ഒരു പള്ളി പെരുന്നാളിനോടനുബന്ധിച്ച് ഒരു പാട്ടോടെയാണ് സിനിമയുടെ തുടക്കം. മനോഹരമായ ദൃശ്യ ഭംഗിയാണ് സിനിമയെ കുറിച്ച് ആദ്യം എടുത്ത് പറയാനുള്ളത്. മനുഷ്യ സ്‌നേഹിയും പാവങ്ങളുടെ കൂട്ടാളിയുമായിട്ടാണ് നായകനെ പരിചയപ്പെടുത്തുന്നത്.

 കളർഫുൾ ചിത്രം

കളർഫുൾ ചിത്രം

യമണ്ടന്‍ പ്രേമകഥ കളര്‍ഫുള്‍ ചിത്രമാണെന്നുള്ള സൂചന നേരത്തെ വന്നു. സിനിമയില ദുല്‍ഖറിന്റെ ഷര്‍ട്ടാണ് ഏറ്റവും ശ്രദ്ധേയം. ഇതുവരെ പരീക്ഷിക്കാത്ത തരം കളറിലുള്ളതും പ്രിന്റഡ് ഷര്‍ട്ടുകളുമാണ് ലല്ലു ധരിക്കുന്നത്. ലല്ലുവിനെ പോലെ തന്നെ സൗബിനും ബിബിന്‍ ജോര്‍ജുമെല്ലാം കളറായി തന്നെ എത്തുന്നു.

ആദ്യ ഷോ ആരംഭിച്ചു

പലയിടങ്ങളിലും യമണ്ടൻ പ്രേമകഥയുടെ ആദ്യ ഷോ ആരംഭിച്ചിരിക്കുകയാണ്. പാലക്കാട് നിന്നുമാണ് ആദ്യം റിപ്പോർട്ട് വന്നിരിക്കുന്നത്.

ലല്ലുവിന്റെ എന്‍ട്രി

ലല്ലുവിന്റെ എന്‍ട്രി

ഒന്നര വര്‍ഷത്തിന് ശേഷമുള്ള ദുല്‍ഖറിന്റെ മലയാളത്തിലേക്കുള്ള വരവ് ചുമ്മാതല്ല. പെയിന്റിംഗ് തൊഴിലാളിയായ പാഞ്ചികുട്ടന്‍ (സലിം കുമാറിന്റെ) സഹായികളായിട്ടാണ് ദുല്‍ഖറും സംഘവും ചിത്രത്തിലെത്തുന്നത്. ലല്ലു എന്ന കഥാപാത്രത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്. നര്‍മ്മത്തില്‍ പൊതിഞ്ഞൊരു കിടിലന്‍ എന്റര്‍ടെയിന്‍മെന്റാണ് ചിത്രമെന്ന സൂചനയാണ് ആദ്യം വരുന്നത്.

ദുൽഖർ പറയുന്നതിങ്ങനെ

ഒരു യമണ്ടന്‍ പ്രേമകഥ ഇന്ന് റിലീസിനെത്തുകയാണ്. ഇത് മികച്ച അണിയറ പ്രവര്‍ത്തകരാലും താരങ്ങളാലും സമ്പന്നമായ സിനിമയാണ്. എല്ലാവരും സിനിമ ആസ്വദിക്കുക.
സിനിമയുടെ റിലീസിനോടനുബന്ധിച്ച് ഫേസ്ബുക്കിലൂടെ ദുൽഖർ പറയുന്നതിങ്ങനെയാണ്.

രാജമാണിക്യം റഫറന്‍സ്

ദുല്‍ഖറിന്റെ സിനിമയില്‍ മമ്മൂട്ടിയുടെ ഹിറ്റ് സിനിമയായ രാജമാണിക്യം റഫറന്‍സ് ഉണ്ടാവുമെന്ന സൂചന തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ബിബിന്‍ ജോര്‍ജ് തന്നിരുന്നു. ഈ സീന്‍ എല്ലാവരും ഓര്‍ത്തുവെച്ചോ എന്നും പറഞ്ഞ് രാജമാണിക്യത്തിന്റെ ചിത്രവും ബിബിന്‍ പുറത്ത് വിട്ടിരുന്നു.

തിയറ്റര്‍ ലിസ്റ്റ്

കേരളത്തില്‍ 150 ഓളം തിയറ്ററുകളാണ് റിലീസ് ദിവസം ഒരു യമണ്ടന്‍ പ്രേമകഥയ്ക്ക് ലഭിച്ചിരിക്കുന്നത്. പിവിആര്‍ ഓബ്രോണ്‍ മാളില്‍ (സിനിമാക്‌സ്) വെള്ളിയാഴ്ചയാണ് സിനിമയുടെ പ്രദര്‍ശനം ആരംഭിക്കുന്നത്.

 ഒരു യമണ്ടന്‍ പ്രേമകഥ

ഒരു യമണ്ടന്‍ പ്രേമകഥ

കളര്‍ഫുള്‍ എന്റര്‍ടെയിനറാണിതെന്ന സൂചന നല്‍കി കൊണ്ടാണ് ബിസി നൗഫല്‍ തന്റെ ആദ്യ സംവിധാന സംരംഭം തിയറ്ററുകളിലേക്ക് എത്തിച്ചത്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ കോമഡി എന്റര്‍ടെയിനറുകള്‍ക്ക് തിരക്കഥ ഒരുക്കിയ വിഷ്ണു ഉണ്ണി കൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് കൂട്ടുകെട്ടിലാണ് ഒരു യമണ്ടന്‍ പ്രേമകഥയ്ക്ക് തിരക്കഥ ഒരുങ്ങിയത്. ആദ്യ രണ്ട് സിനിമകള്‍ പോലെ പ്രേക്ഷകരെ ചിരിപ്പിക്കാനുള്ള മരുന്നാണ് ചിത്രത്തിലുള്ളതും.

 ചിരിപ്പിക്കാനെത്തിയ താരങ്ങള്‍

ചിരിപ്പിക്കാനെത്തിയ താരങ്ങള്‍

ഒരു ലോക്കല്‍ പെയിന്ററുടെ വേഷത്തിലാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ദുല്‍ഖറിനൊപ്പം ചിത്രത്തില്‍ അണിനിരക്കുന്നതെല്ലാം കോമഡി താരങ്ങളാണെന്നുള്ളതാണ് അതില്‍ പ്രധാന കാര്യം. ദുല്‍ഖര്‍ നായകനാവുമ്പോള്‍ സലിം കുമാര്‍, സുരാജ് വെഞ്ഞാറമൂട്, രമേഷ് പിഷാരടി, സൗബിന്‍ ഷാഹിര്‍, ഹരീഷ് കണാരന്‍, അശോകന്‍, ഗ്രിഗറി, വിഷ്ണു ഉണ്ണികൃഷ്ണന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. കൗണ്ടര്‍ കോമഡികളുടെ കാര്യത്തിലും അല്ലാതെയും മലയാളത്തിലെ ഏറ്റവും മികച്ച കോമഡി താരങ്ങളാണ് ഇവരെല്ലാം. നിഖില വിമല്‍, സംയുക്ത മേനോന്‍ എന്നിവരാണ് നായികമാര്‍.

 ആദ്യ പകുതി കഴിഞ്ഞു

ആദ്യ പകുതി കഴിഞ്ഞു

ചിത്രത്തിന്റെ ആദ്യപകുതി ഒരു വമ്പന്‍ ട്വിസ്‌റ്റോടെ അവസാനിച്ചിരിക്കുകയാണ്.

 ചരിത്രം ആവര്‍ത്തിക്കുമോ

ചരിത്രം ആവര്‍ത്തിക്കുമോ

കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ദുല്‍ഖറിന്റെ സിനിമകള്‍ ഒന്ന് തെലുങ്കിലും ഒന്ന് ബോളിവുഡിലുമായിരുന്നു. രണ്ട് സിനിമകളും റെക്കോര്‍ഡ് ഇട്ടിരുന്നു. തെലുങ്ക് ചിത്രമായ മഹാനടിയിലൂടെ നൂറ് കോടി ക്ലബ്ബിലെത്തിയ ദുല്‍ഖര്‍ മലയാളത്തിലും ഈ വര്‍ഷവും ആ ചരിത്രം ആവര്‍ത്തിക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്. ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ആദ്യ പകുതി മികച്ചത്

യമണ്ടന്‍ പ്രേമകഥയുടെ ആദ്യ പകുതി മികച്ചതാണെന്നാണ് ഇതുവരെ വന്ന പ്രതികരണങ്ങളില്‍ നിന്നും മനസിലാവുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X