For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വാപ്പച്ചിയെ വെല്ലുന്ന കഥാപാത്രമോ? ദുല്‍ഖറിന്റെ പോലീസ് വേഷം ഉടന്‍? അണിയറയില്‍ വമ്പന്‍ സിനിമ വരുന്നു

  |

  ദുല്‍ഖര്‍ സല്‍മാനെ ഇന്ത്യന്‍ സിനിമാലോകം വാഴ്ത്തി പാടുകയാണ്. സിനിമയിലെത്തി കുറഞ്ഞ കാലത്തിനുള്ളില്‍ ബോളിവുഡിലടക്കം താരം സാന്നിധ്യമറിയിച്ചു; പല റെക്കോർഡുകളും തിരുത്താൻ തുടങ്ങി. കഴിഞ്ഞ ആഴ്ച റിലീസിനെത്തിയ സോയ ഫാക്ടറാണ് ദുൽഖറിന്റെ ഏറ്റവും പുതിയ സിനിമ. തിയറ്ററുകളില്‍ ചിത്രം ഗംഭീര പ്രദര്‍ശനം തുടരുകയാണ്.

  ഹിന്ദി മാത്രമല്ല, തെലുങ്കിലും തമിഴിലുമടക്കം കൈനിറയെ സിനിമകൾ ദുൽഖറിനുണ്ട്. ഇതേസമയം, മറ്റ് ഭാഷാചിത്രങ്ങളില്‍ അഭിനയിക്കാന്‍ പോയതോടെ മലയാളത്തില്‍ ദുല്‍ഖറിന്റെ സിനിമകള്‍ കുറഞ്ഞു. ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ വർഷം ഒരു സിനിമ എത്തിയത്. എന്തായാലും ഇനി അങ്ങനെയല്ലെന്ന് സൂചിപ്പിച്ച് പുതിയ ദുൽഖർ സിനിമകളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരികയാണ്.

  നിലവില്‍ മലയാളത്തില്‍ കുറുപ്പ് എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കുകളിലാണ് താരം. ദുല്‍ഖറിന്റെ അരങ്ങേറ്റ ചിത്രം സെക്കന്‍ഡ് ഷോ ഒരുക്കിയ ശീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതകഥയാണ് സിനിമയ്ക്ക് ആസ്പദം. വേ ഫെയര്‍-എം സ്റ്റാര്‍ ഫിലിംസ് ബാനറില്‍ ദുല്‍ഖര്‍ തന്നെ ചിത്രത്തിന്റെ നിർമ്മാണം വഹിക്കുന്നു. ഇന്ദ്രജിത്ത് സുകുമാരന്‍, ഷൈന്‍ ടോം ചാക്കോ, എന്നിവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

  കുറുപ്പില്‍ കള്ളന്റെ വേഷത്തിലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നതെങ്കില്‍ തൊട്ടടുത്ത ചിത്രത്തിൽ താരം പോലീസ് വേഷമിടുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ദുല്‍ഖറിന്റെ കരിയറിലെ മറ്റൊരു വമ്പന്‍ ചിത്രത്തിന്റെ പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന. ബോബി-സഞ്ജയ് കൂട്ടുകെട്ടില്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിലായിരിക്കും ദുല്‍ഖർ പോലീസ് കുപ്പായമിടുക. ചിത്രം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യും.

  അടുത്ത വര്‍ഷം മാര്‍ച്ചോടുകൂടിയാകും ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക. ഇതേസമയം, ഔദ്യോഗികമായ പ്രഖ്യാപനം ഇനിയും വന്നിട്ടില്ല. എന്നാൽ വൈകാതെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം. റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തിലെത്തിയ ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ടീമിലെ പലരും ഈ ചിത്രത്തിലും പ്രവർത്തിക്കും. സിനിമയുടെ കഥയോ ഇതിവൃത്തമോ എന്താണെന്നുള്ളതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല. എങ്കിലും ദുല്‍ഖറിന്റെ കരിയറിലെ വലിയൊരു സിനിമയായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

  വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ പോലീസ് കഥാപാത്രങ്ങളായിട്ടെത്തി മമ്മൂട്ടി മിന്നിച്ചിട്ടുണ്ട്. ഇക്കൊല്ലം ഉണ്ട എന്ന സിനിമയില്‍ സബ് ഇന്‍സ്‌പെക്ടറുടെ വേഷത്തിലെത്തി. കഴിഞ്ഞ വര്‍ഷം അബ്രഹാമിന്റെ സന്തതികളും അതിന് മുന്‍പ് കസബ എന്ന ചിത്രത്തിലും മെഗാസ്റ്റാറിനെ പോലീസ് യൂണിഫോമില്‍ കണ്ടു. എന്നാല്‍ ഈ കഥാപാത്രങ്ങളെ മറികടക്കുന്നൊരു വേഷത്തിലാണോ ദുല്‍ഖര്‍ എത്തുന്നതെന്ന് അറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

  നിലവില്‍ പ്രതി പൂവന്‍ക്കോഴി എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് റോഷന്‍ ആന്‍ഡ്രൂസ്. മഞ്ജു വാര്യര്‍ നായികയായിട്ടഭിനയിക്കുന്ന ചിത്രം ഉണ്ണി ആറിന്റെ പ്രതി പൂവന്‍ക്കോഴി എന്ന നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. ഉണ്ണി ആര്‍ തന്നെയാണ് തിരക്കഥ ഒരുക്കുന്നതും. മഞ്ജു വാര്യര്‍ക്കൊപ്പം അനുശ്രീയാണ് മറ്റൊരു നായിക. അലന്‍സിയര്‍, സൈജു കുറുപ്പ് എന്നിവരും ചിത്രത്തിലുണ്ട്. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മാണം.

  English summary
  Dulquer Salmaan's Police Role Coming
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X