For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവളാണ് ശക്തി! അമാലിനെക്കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍! വെഡ്ഡിങ് ആനിവേഴ്സറി ദിനത്തില്‍ കുറിച്ചത്? കാണൂ

  |

  യുവതാരനിരയില്‍ പ്രധാനികളിലൊരാളായ ദുല്‍ഖര്‍ സല്‍മാന്റെ വിവാഹ വാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം. സിനിമയിലെത്തുന്നതിന് മുന്‍പ് തന്നെ താരപുത്രന്റെ ജീവിതത്തിലേക്ക് അമാല്‍ സൂഫിയ എത്തിയിരുന്നു. ആര്‍ക്കിടെക്ടായ അമാലിന്റെ പിന്തുണയെക്കുറിച്ച് വാചാലനായും ദുല്‍ഖര്‍ എത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്‍രെ പോസ്റ്റുകള്‍ വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ദുല്‍ഖറും അമാലും എട്ടാമത് വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ഇത്തവണത്തെ ആഘോഷം എങ്ങനെയായിരിക്കുമെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. ആരാധകരും സുഹൃത്തുക്കളുമുള്‍പ്പടെ നിരവധി പേരാണ് ഇവര്‍ക്ക് ആശംസ നേര്‍ന്ന് എത്തിയത്.

  വ്യക്തി ജീവിതത്തിലേയും സിനിമാജീവിതത്തിലേയും വിശേഷങ്ങളെക്കുറിച്ച് വാചാലനായെത്തുന്ന ദുല്‍ഖര്‍ സല്‍മാന്‍ വെഡ്ഡിങ് ആനിവേഴ്‌സറി മറന്നോയെന്ന ചോദ്യവുമായാണ് ആദ്യം ആരാധകരെത്തിയത്. താരത്തിന്റെ പോസ്റ്റ് എത്താന്‍ വേകിയതോടെയായിരുന്നു ഇത്തരത്തിലുള്ള ചര്‍ച്ച. എന്നാല്‍ മണിക്കൂറുകള്‍ പിന്നിടുന്നതിനിടയിലായിരുന്നു ഭാര്യയ്‌ക്കൊപ്പമുള്ളള ചിത്രവുമായി താരമെത്തിയത്. സന്തോഷത്തോടെ ചേര്‍ന്നുനില്‍ക്കുന്ന ചിത്രവുമായാണ് ദുല്‍ഖര്‍ എത്തിയത്. അമാലിനെക്കുറിച്ച് അദ്ദേഹം പോസ്റ്റ് ചെയ്ത കുറിപ്പും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്.

  ദുല്‍ഖര്‍ സല്‍മാന്‍രെ പോസ്റ്റ്

  ദുല്‍ഖര്‍ സല്‍മാന്‍രെ പോസ്റ്റ്

  അമാലിനൊപ്പമുള്ള ജീവിതം ആരംഭിച്ചിട്ട് 8 വര്‍ഷമായെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് ദുല്‍ഖര്‍ പറയുന്നു. തന്നെ നന്നായി പിന്തുണയ്ക്കുന്നതിനും ഇന്നത്തെ നിലയിലേക്ക് എത്തിച്ചതിനും നന്ദി പറയുന്നുവെന്നും ദുല്‍ഖര്‍ കുറിച്ചിട്ടുണ്ട്. മമ്മായായും അമുവായിം തനിക്കൊപ്പമുള്ളതിനും താരം നന്ദി പറയുന്നുണ്ട്. മറിയത്തിന്റെ എല്ലാമെല്ലാമാണ് അമു, ലോകത്തിലെ തന്നെ മികച്ച അമ്മയാണ്. ഏറ്റവും മികച്ച മനുഷ്യനാവാന്‍ തന്നെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്ന ഘടകങ്ങളിലൊന്നാണ് അമുവെന്നും ദുല്‍ഖര്‍ പറയുന്നു.

  ആശംസകളോടെ

  ആശംസകളോടെ

  നിവിന്‍ പോളി, ഇന്ദ്രജിത്ത്, അനുപമ പരമേശ്വരന്‍, വിക്രം പ്രഭു, നസ്രിയ നസീം, സഞ്ജയ് കപൂര്‍ തുടങ്ങി നിരവധി പേരാണ് ദുല്‍ഖറിന്റെ പോസ്റ്റിന് കീഴില്‍ ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്. പ്രിയപ്പെട്ട അമ്മുവിനും ഡിക്യുവിനും ആശംസ ന്നെ കുറിപ്പുമായാണ് നിവിന്‍ പോളി എത്തിയത്. ദുല്‍ഖറിന്റെ പോസ്റ്റിന് കീഴില്‍ ലവ് യൂ പറഞ്ഞ് അമാലും എത്തിയിരുന്നു. ഇവരുടെ സംസാരത്തെ ഏറ്റെടുത്തും ആരാധകരെത്തിയിരുന്നു. കമന്റുകളുമായെത്തിയവരോടെല്ലാം ദുല്‍ഖര്‍ നന്ദി പറഞ്ഞിരുന്നു.

  അഭിനയത്തിലേക്ക് എത്തിയത്

  അഭിനയത്തിലേക്ക് എത്തിയത്

  മലയാളത്തിന്‍രെ അഭിമാന താരങ്ങളിലൊന്നായ മമ്മൂട്ടിയുടെ പാത പിന്തുടര്‍ന്നാണ് ദുല്‍ഖറും അഭിനയരംഗത്തേക്ക് എത്തിയത്. കുട്ടിക്കാലത്ത് അഭിനയത്തെക്കുറിച്ചോ നടനാവുന്നതിനെക്കുറിച്ചോയൊന്നും ചിന്തിച്ചിരുന്നില്ലെന്ന് മുന്‍പ് താരം പറഞ്ഞിരുന്നു. ആള്‍ക്കൂട്ടത്തേയും സദസ്സിനെയുമൊക്കെ അഭിമുഖീകരിക്കാന്‍ വിമുഖതയുള്ള പ്രകൃതമായിരുന്നു തന്റേത്. അഭിനയം പഠിക്കാനായി പോയപ്പോഴായിരുന്നു ഈ സ്വഭാവം മാറിയത്. തുടക്കത്തിലെ പാകപ്പിഴവുകള്‍ പരിഹരിച്ചായിരുന്നു ദുല്‍ഖര്‍ മുന്നേറിയത്.

  മാതൃകാകുടുംബം

  മാതൃകാകുടുംബം

  മലയാള സിനിമയിലെ മാതൃകാതാരകുടുംബങ്ങളിലൊന്നായി വിശേഷിപ്പിക്കുന്ന കുടുംബമാണ് മമ്മൂട്ടിയുടേത്. സിനിമാതിരക്കുകള്‍ക്കിടയിലും കുടുംബത്തെ ചേര്‍ത്തുനിര്‍ത്തി മുന്നേറുന്നതിനെക്കുറിച്ച് മമ്മൂട്ടി തുറന്നുപറയാറുണ്ട്. സമാനമായ നിലപാട് തന്നെയാണ് ദുല്‍ഖറിന്റേത്. ഒരുമിച്ച് പോവാന്‍ പറ്റാവുന്നയിടങ്ങളിലെല്ലാം മറിയവും അമാലും താരത്തിനൊപ്പമുണ്ടാവാറുണ്ട്. ഭര്‍ത്താവിന്റെ സിനിമാജീവിതത്തിന് ശക്തമായ പിന്തുണയാണ് അമാല്‍ നല്‍കിക്കൊണ്ടിരിക്കുന്നത്.

  English summary
  Dulquer Salmaan's latest Instagram post viral, see the post.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X