ആദിയുടെ വെബ് സീരീസിനായി ദുല്‍ഖറിന്‍റെ പാട്ട്! നീ തകര്‍ത്തുവെന്ന് ജയസൂര്യ! വീഡിയോ വൈറലാവുന്നു!
ജയസൂര്യയുടെ മകനായ അദ്വൈത് തനിക്കും സിനിമയില്‍ താല്‍പര്യമുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ബാലതാരമായി അഭിനയിക്കാനല്ല സംവിധായകനായാണ് താരപുത്രന്‍ എത്തിയത്. അദ്വൈത് ഒരുക്കിയ ഷോര്‍ട്ട് ഫിലിമിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ വെബ് സീരീസുമായാണ് ആദി എത്തിയിട്ടുള്ളത്. ആദിയുടെ വെബ് സീരിസിനായി ഗാനം ആലപിച്ച് എത്തിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖര്‍ തനിക്കേറെ പ്രിയപ്പെട്ട അഭിനേതാവാണെന്ന് ആദി നേരത്തെ പറഞ്ഞിരുന്നു. അദ്ദേഹത്തിനൊപ്പം അഭിനയിക്കാനും പ്രവര്‍ത്തിക്കാനും താല്‍പര്യമുണ്ടെന്നും അദ്വൈത് പറഞ്ഞിരുന്നു.
ഒരു സര്‍ബത്ത് കഥ എന്ന പേരാണ് വെബ് സീരീസിന് നല്‍കിയത്. ജയസൂര്യയും സരിതയും ചേര്‍ന്നാണ് ഈ വെബ് സീരീസ് നിര്‍മ്മിക്കുന്നത്. ദുല്‍ഖര്‍ ആലപിച്ച ആന്തം സോംഗിന്റെ ലറിക്കല്‍ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഫേസ്ബുക്കിലൂടെ ഇതിനകം തന്നെ ഇത് വൈറലായി മാറിയിട്ടുമുണ്ട്. കാര്യമില്ലാ നേരത്ത് ഇത്തിരി നേരം ഒത്തിരി കാര്യം എന്ന പാട്ടാണ് ദുല്‍ഖര്‍ പാടിയത്.

ആദിയുടെ പുതിയ തുടക്കത്തിന് ആശംസ അറിയിച്ച് ജയസൂര്യയും എത്തിയിരുന്നു. ആദിയും ദുല്‍ഖറും ഒരുമിച്ച് നില്‍ക്കുന്ന ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. മകന് ആശംസ അറിയിക്കുന്നതിനൊപ്പം തന്നെ ദുല്‍ഖറിനോട് നന്ദിയും അറിയിച്ചിട്ടുണ്ട് താരം. നീ തകര്‍ത്തു പാടിയെന്നായിരുന്നു പാട്ടിനെക്കുറിച്ച് ജയസൂര്യ പറഞ്ഞത്. പാട്ടിന്റെ ലറിക്കല്‍ വീഡിയോ ദുല്‍ഖര്‍ സല്‍മാനും ഷെയര്‍ ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications