കുഞ്ഞിക്ക് പിറന്നാളാശംസയുമായി ദുല്‍ഖര്‍, പതിവ് തെറ്റിച്ചില്ല, ഇത്തവണയും സന്തോഷിപ്പിച്ചതിന് നന്ദിയെന്ന് നസ്രിയ

മലയാളികള്‍ക്ക് പ്രത്യേകമായൊരിഷ്ടമുണ്ട് നസ്രിയ നസീമിനോട്. പളുങ്ക് എന്ന ചിത്രത്തിലൂടെയായിരുന്നു നസ്രിയ സിനിമയില്‍ അരങ്ങേറിയത്. ബാലതാരത്തില്‍ നിന്നും മാറി നായികയായെത്തിയപ്പോഴും ഗംഭീര സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചത്. ബാംഗ്ലൂര്‍ ഡേയ്‌സില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഫഹദുമായി നസ്രിയ പ്രണയത്തിലായത്. പ്രണയത്തെക്കുറിച്ചും വിവാഹ ശേഷമുള്ള വിശേഷങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞ് താരമെത്താറുണ്ട്. നസ്രിയയും സഹോദരനായ നവീനും പിറന്നാളാഘോഷിക്കുകയാണ് ഞായറാഴ്ച. പൃഥ്വിരാജ്, സൗബിന്‍ ഷാഹിര്‍, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി നിരവധി പേരാണ് നസ്രിയയ്ക്ക് ആശംസ അറിയിച്ചെത്തിയത്.

പ്രിയപ്പെട്ട കുഞ്ഞിക്ക് പിറന്നാളാശംസ അറിയിച്ചായിരുന്നു ദുല്‍ഖര്‍ സല്‍മാനെത്തിയത്. നമ്മളിരുവരും ഒരുമിച്ച് അധികം ചിത്രങ്ങളെടുത്തിട്ടില്ല എന്ന കാര്യം ഇപ്പോഴാണ് മനസ്സിലായത്. എല്ലാതവണയേയും പോലെ തന്നെ ഇത്തവണയും വ്യത്യസ്തമായ ആശംസയുമായി ദുല്‍ഖര്‍ എത്തിയതില്‍ സന്തോഷമായെന്നായിരുന്നു നസ്രിയ പറഞ്ഞത്. മുമുവിനേയും മറിയത്തേയും ഏറെയിഷ്ടമാണ് നസ്രിയയ്ക്ക്. ഇടയ്ക്ക് ഇവരെല്ലാം യാത്രകളും ഷോപ്പിംഗുമെല്ലാം നടത്താറുമുണ്ട്.

മറ്റൊരു മിസ്റ്ററില്‍ നിന്നുള്ള ഞങ്ങളുടെ സഹോദരി. ഞങ്ങളുടെ കുടുംബവുമായി ഏതെങ്കിലും തരത്തില്‍ നിനക്ക് ബന്ധമില്ലാത്തത് ഞങ്ങളില്‍ പലര്‍ക്കും ഒരു അത്ഭുതമാണ്. നിന്നോട് അടുപ്പമുള്ള ആര്‍ക്കും അത്തരത്തിലൊരു തോന്നലുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു. വിസ്മയകരമായ ഒരു പിറന്നാള്‍ ആശംസിക്കുന്നുവെന്നായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചത്. ഇതിനകം തന്നെ കുറിപ്പും ചിത്രവും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

Dulquer Salmaan

നസ്രിയ മിക്കപ്പോഴും വീട്ടിലേക്ക് വരാറുണ്ടെന്നും അവിടെ തന്നെ ചുറ്റിപ്പറ്റി നില്‍ക്കുന്നത് കാണാറുണ്ടെന്നുമായിരുന്നു മമ്മൂട്ടി പറഞ്ഞത്. തങ്ങളുടെ മുന്നില്‍ വളര്‍ന്ന കുട്ടിയാണ്. ഞങ്ങളുടെ കുടുംബത്തിലെ അംഗങ്ങളാണ് ഫഹദും നസ്രിയയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ മകളായാണ് നസ്രിയയുടെ സിനിമാജീവിതം തുടങ്ങിയത്. പില്‍ക്കാലത്ത് മമ്മൂട്ടിയുടെ മകനായ ദുല്‍ഖറിനൊപ്പവും അഭിനയിക്കാനുള്ള അവസരവും നസ്രിയയ്ക്ക് ലഭിച്ചിരുന്നു.

യുവതാരനിരയെ അണിനിരത്തി അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡേയ്സിന് ഗംഭീര സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഫഹദ് ഫാസില്‍, നിവിന്‍ പോളി, പാര്‍വതി, ദുല്‍ഖര്‍ സല്‍മാന്‍ ഇവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഈ സിനിമയുടെ ചിത്രീകരണത്തിനിടയിലായിരുന്നു നസ്രിയയും ഫഹദും പ്രണയത്തിലായത്. ഇരുവരും പ്രണയത്തിലാണെന്നും വൈകാതെ തന്നെ ആ ബന്ധം വിവാഹത്തിലേക്കെത്തുമെന്നും അറിയാമായിരുന്നുവെന്നായിരുന്നു സഹതാരങ്ങള്‍ പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X