മറിയത്തിന്റെ ക്ലിപ്പ് അടിച്ച് മാറ്റി? ദുല്‍ഖറിന്റെ വെറൈറ്റി ലുക്ക് കണ്ട് ആരാധകര്‍ ചോദിക്കുന്നതിങ്ങനെ

Recommended Video

Dulquer salman's new look goes viral in social media | FilmiBeat Malayalam

മലയാള സിനിമയുടെ താരപുത്രന്‍ ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡിലടക്കം തിളങ്ങി നില്‍ക്കുകയാണ്. അഭിനയത്തിനൊപ്പം നിര്‍മാണത്തിലേക്ക് കൂടി ചുവടുമാറിയിരിക്കുകയാണ് ദുല്‍ഖര്‍. മൂന്നോളം സിനിമകളാണ് ദുല്‍ഖറിന്റെ നിര്‍മാണത്തില്‍ അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്ുകന്നത്. സിനിമാ തിരക്കുകള്‍ക്കിടയില്‍ രസകരമായ ഒരു ചിത്രവുമായി എത്തിയിരിക്കുകയാണ് ദുല്‍ഖറിപ്പോള്‍.

നീണ്ട മുടി പകുത്ത് ക്ലിപ്പിട്ട് പുതിയതും വ്യത്യസ്തവുമായ ലുക്കിലുള്ള ചിത്രമായിരുന്നു ദുല്‍ഖര്‍ ഫേസ്ബുക്കിലുടെ പുറത്ത് വിട്ടത്. താടിയിലും മുടിയിലുമൊക്കെ മേക്കോവര്‍ നടത്തിയിരിക്കുന്ന താരം എനിക്ക് കൂടൂതുല്‍ ഭംഗിയുണ്ടെന്ന് തോന്നുന്നതായി പറഞ്ഞ് കൊണ്ടാണ് ചിത്രം പങ്കുവെച്ചത്. ഈ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

dulquer-salmaan

ഫോട്ടോയ്ക്ക് താഴെ കമന്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ളതാണെന്ന സൂചന ദുല്‍ഖര്‍ നല്‍കിയിട്ടുണ്ടെങ്കിലും തലയിലുള്ള ക്ലിപ്പ് ആരുടെ ആണെന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. കൂടുതല്‍ ആളുകളും പറയുന്നത് ദുല്‍ഖറിന്റെ മകള്‍ മറിയം അമീറയുടേത് എടുത്തതാണെന്നാണ്. സമാനമായ രീതിയില്‍ ക്ലിപ്പ് കുത്തിയിട്ടുള്ള കുഞ്ഞു മറിയത്തിന്റെ ഒത്തിരി ചിത്രങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു.

നിലവില്‍ കുറുപ്പ് എന്ന സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. പിടികിട്ടാപുള്ളി സുകുമാര കുറുപ്പിന്റെ ജീവിതകഥ പറയുന്ന ചിത്രമാണിത്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്. ഇതല്ലാതെ മറ്റ് രണ്ട് സിനിമകള്‍ കൂടി ദുല്‍ഖറിന്റേതായി മലായളത്തില്‍ ഒരുങ്ങുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X