താരപുത്രന്റെ ഭാഗ്യം ഇതാണ്! വാപ്പച്ചിയെ പകര്‍ത്താന്‍ നില്‍ക്കില്ലെന്ന് ദുല്‍ഖര്‍!അതിനൊരു കാരണമുണ്ട്..

മൂന്ന് സംസ്ഥാനങ്ങളിലായി ദുല്‍ഖര്‍ സല്‍മാന്റെ സിനിമ നിറഞ്ഞോടുകയാണ്. തെലുങ്കിലേക്ക് ആദ്യമായി ചുവടുവെച്ച ദുല്‍ഖര്‍ അഭിനയം കൊണ്ട് പ്രേക്ഷകരെ കൈയിലെടുത്തിരിക്കുകയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍, താരപുത്രന്‍ എന്നീ ലേബലുകളെ അതിവേഗം മറികടക്കാന്‍ കഴിഞ്ഞതോടെ നല്ലൊരു നടന്‍ എന്ന സ്ഥാനത്തെത്താന്‍ ദുല്‍ഖറിന് കഴിഞ്ഞിരുന്നു.

മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ എന്നതിന് പകരം ദുല്‍ഖര്‍ സല്‍മാന്‍ എന്ന് മാത്രം വിശേഷിപ്പിക്കുന്നതിന് പിന്നിലെ കാര്യവും അതാണ്. ഇന്ത്യന്‍ സിനിമയില്‍ കഴിവുള്ള നായകനായി വളര്‍ന്ന് കൊണ്ടിരിക്കുന്ന ദുല്‍ഖര്‍ മഹാനടിയുടെ വിജയത്തിന് ശേഷം നല്‍കിയ അഭിമുഖത്തിലെ വാക്കുകള്‍ ശ്രദ്ധേയമായി കൊണ്ടിരിക്കുകയാണ്.

mammootty-dulquer

ഓരോ സിനിമ ചെയ്യുമ്പോഴും വാപ്പച്ചിയില്‍ നിന്നും വ്യത്യസ്തമായിരിക്കണം എന്നാണ് ആഗ്രഹിക്കാറുണ്ട്. അദ്ദേഹത്തെ പകര്‍ത്താന്‍ ശ്രമിച്ചാല്‍ അതുകൊണ്ട് വലിയ കാര്യമില്ലെന്നും അതിന് ആര്‍ക്കും കഴിയുകയുമില്ലെന്നുമാണ് ദുല്‍ഖര്‍ പറയുന്നത്. മെഗാസ്റ്റാറിന്റെ മകന്‍ ആയതിനാല്‍ സിനിമയിലേക്കുള്ള തന്റെ വരവ് സുഖമായിരുന്നു.

തെലുങ്കില്‍ മാത്രമല്ല ബോളിവുഡിലും തരംഗമാവാനുള്ള തയ്യാറെടുപ്പിലാണ് ദുല്‍ഖര്‍. ആദ്യമായി ബോളിവുഡില്‍ നായകനാവുന്ന കര്‍വാന്‍ ജൂണ്‍ ഒന്നിന് തിയറ്ററുകളിലേക്ക് എത്തും. അതിനൊപ്പം തമിഴിലും ബോളിവുഡില്‍ സോയ ഫാക്ടര്‍ എന്ന സിനിമയും ചിത്രീകരണം പൂര്‍ത്തിയാക്കി കൊണ്ടിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X