കല്യാണം കഴിഞ്ഞ് മൂന്ന് വയസുളള മകളുണ്ട് എനിക്ക്! ഈ പ്രായത്തില്‍ ഇനി എന്ത് റിബലാകാനാണ്
വരനെ ആവശ്യമുണ്ട് സിനിമയുടെ വിജയത്തിലൂടെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. നടന്റെ ആദ്യ നിര്‍മ്മാണ സംരംഭം കൂടിയായ ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടിയാണ് മുന്നേറികൊണ്ടിരിക്കുന്നത്. വരനെ ആവശ്യമുണ്ടിന് പിന്നാലെ തമിഴില്‍ കണ്ണും കണ്ണും കൊളളയടിത്താല്‍ എന്ന ചിത്രവും നടന്റെതായി വിജയമായി മാറിയിരുന്നു.
തമിഴ് ചിത്രവും തിയ്യേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. സിനിമാത്തിരക്കുകള്‍ക്കിടെയിലും കുടുംബ ജീവിതവും നല്ല രീതിയിലാണ് ദുല്‍ഖര്‍ മുന്നോട്ടുകൊണ്ടുപോവാറുളളത്. ഭാര്യ അമാലിനും മകള്‍ മറിയത്തിനുമൊപ്പമുളള ചിത്രങ്ങളെല്ലാം നടന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ മകളെക്കുറിച്ച് ദുല്‍ഖര്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു.

ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മകളുടെ വിശേഷങ്ങള്‍ നടന്‍ പങ്കുവെച്ചത്. തിരക്കുകള്‍ക്കിടെയിലും മകള്‍ക്കൊപ്പം ചെലവഴിക്കാന്‍ ദുല്‍ഖര്‍ സമയം കണ്ടെത്താറുണ്ട്. ഇന്ന് ജീവിതത്തില്‍ എറ്റവും സന്തോഷിപ്പിക്കുന്നത് മകള്‍ മറിയം തന്നെയാണെന്ന് ദുല്‍ഖര്‍ പറയുന്നു. അവളുടെ കൂടെ ചെലവഴിക്കുന്ന സമയത്തേക്കാള്‍ ആനന്ദം നിറഞ്ഞൊരു കാര്യം എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞിട്ടില്ല.

മകള്‍ വന്ന ശേഷം ജീവിതത്തിന്റെ ഷെഡ്യൂള്‍ തന്നെ മാറിയെന്നാണ് ദുല്‍ഖര്‍ പറയുന്നത്. മറിയത്തിനപ്പോള്‍ മൂന്ന് വയസായി. അവളുടെ ഇഷ്ടങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കുമാണ് ഞാന്‍ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. സിനിമാത്തിരക്കുകള്‍ക്കിടെയിലും അവള്‍ക്കായി സമയം മാറ്റിവെക്കാന്‍ ശ്രദ്ധിക്കാറുണ്ട്. ഇപ്പോള്‍ യാത്ര പോവുമ്പോള്‍ മറിയത്തിന്റെ ഇഷ്ടങ്ങള്‍ക്കും അവളുടെ പരിചരണത്തിനുമാണ് മൂന്‍തൂക്കം കൊടുക്കുന്നത്.
Recommended Video

താന്‍ എത്ര ശ്രമിച്ചിട്ടും കാറുകളോട് അവള്‍ക്ക് വലിയ പ്രിയമൊന്നും തോന്നിതുടങ്ങിയിട്ടില്ല. അവളിപ്പോഴും അറോറയും ഏല്‍സയും പോലുളള ഫെയ്‌റിടെല്‍ കഥാപാത്രങ്ങളുടെ ലോകത്താണ്. അവരാണ് അവളുടെ ഇപ്പോഴത്തെ ഹീറോസ്. അവള്‍ക്കൊപ്പമിരുന്ന് കാര്‍ട്ടൂണ്‍ സിനിമകള്‍ കാണുകയാണ് ഇപ്പോള്‍ എന്റെയും പ്രധാന പരിപാടി. അഭിമുഖത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.

ദുല്‍ഖറില്‍ ഒരു റിബലുണ്ടോ എന്ന ചോദ്യത്തിന് നടന്‍ നല്‍കിയ മറുപടിയും ശ്രദ്ധേയമായിരുന്നു. അങ്ങനെയൊരു റിബല്‍ ഇപ്പോള്‍ എന്നിലില്ല. ചെറുപ്പക്കാര്‍ക്ക് ആയിരിക്കും ആ ഒരു റിബലിനെ കൂടുതല്‍ സ്‌നേഹിക്കാനും ഉള്‍ക്കൊളളാനും സാധിക്കുക. കല്യാണം കഴിഞ്ഞ് മൂന്ന് വയസുളള മോളുണ്ട് ഇന്നെനിക്ക്. ഈ പ്രായത്തില്‍ എന്ത് റിബലുണ്ടാകാനാണ്. അഭിമുഖത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കുറുപ്പാണ് ദുല്‍ഖറിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. സെക്കന്റ് ഷോയ്ക്ക് ശേഷം ഈ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ദുല്‍ഖര്‍ വേറിട്ട ഗെറ്റപ്പുകളില്‍ എത്തുന്ന ചിത്രം കുപ്രസിദ്ധ പിടികിട്ടാപ്പുളള സുകുമാര കുറുപ്പിന്റെ ജീവിതം ആസ്പദമാക്കിയാണ് ഒരുക്കുന്നത്.


Click it and Unblock the Notifications