നയന്‍താരയെ ഭാര്യയായി കിട്ടാന്‍ ആരും ആഗ്രഹിച്ചുപോകും! ദുല്‍ഖര്‍ സല്‍മാന്റെ മറുപടി വൈറല്‍
ഒരിടവേളയ്ക്ക് ശേഷം തമിഴിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. നടന്റെ എറ്റവും പുതിയ ചിത്രമായ കണ്ണും കണ്ണും കൊളളയടിത്താല്‍ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. റൊമാന്റിക്ക് ത്രില്ലര്‍ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും സിനിമ പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു.
മലയാളത്തില്‍ വരനെ ആവശ്യമുണ്ട് വിജയമായതിന് ശേഷമാണ് തമിഴിലും ദുല്‍ഖര്‍ എത്തിയത്. ഒകെ കണ്‍മണി എന്ന ഹിറ്റ് ചിത്രത്തിന് പിന്നാലെയാണ് ദുല്‍ഖറിന്റെ കണ്ണും കണ്ണും കൊളളയടിത്താലും വിജയമായിരിക്കുന്നത്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ നയന്‍താരയെക്കുറിച്ച് ദുല്‍ഖര്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

സണ്‍ ടിവിയിലെ വണക്കം തമിഴാ എന്ന പരിപാടിയില്‍ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പരിപാടിയില്‍ ചില തമിഴ് നടിമാരുടെ ചിത്രങ്ങള്‍ മുഖം കാണാന്‍ കഴിയാത്ത രീതിയില്‍ ദുല്‍ഖറിന് മുന്നില്‍ അവതാരകര്‍ വെച്ചിരുന്നു. തുടര്‍ന്ന് ഇപ്പോള്‍ വിവാഹിതനല്ലായിരുന്നെങ്കില്‍ എത് സിനിമാ നടിയെ ആവും ഭാര്യയായിി സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് മുഖം കാണാതെ നയന്‍താരയുടെ ചിത്രമാണ് ദുല്‍ഖര്‍ തിരഞ്ഞെടുത്തത്. ഒരു ഫണ്‍ ഗെയിം ആയിരുന്നു ഇത്.

തുടര്‍ന്നാണ് നയന്‍സിനെക്കുറിച്ച് നടന്‍ മനസുതുറന്നത്. നയന്‍താരയുടെ ആരാധകനാണ് താനെന്ന് ദുല്‍ഖര്‍ പറയുന്നു.പിതാവ് മമ്മൂട്ടിക്കൊപ്പം ജോലി ചെയ്യുന്ന സമയത്ത് മുതല്‍ തന്നെ അവരെ ആരാധനയോടെ കണ്ടിരുന്നു. പിന്നെ നയന്‍താരയെ പോലെ സൗന്ദര്യവും കഴിവും ഉളള യുവതിയെ ഏത് യുവാവാണ് ഭാര്യയാകാന്‍ ആഗ്രഹിക്കാത്തത് എന്നും വളരെ രസകരമായി ദുല്‍ഖര്‍ പറഞ്ഞു.

അവതാരകനായി ഇരുന്ന യുവാവിന് പോലും ആ ആഗ്രഹവും ആരാധനയും കാണുമെന്നും ദുല്‍ഖര്‍ പറഞ്ഞു. ഇപ്പോഴും തന്റെ സൗന്ദര്യം കാത്തു സൂക്ഷിക്കുന്നതാണ് നയന്‍താരയുടെ എറ്റവും വലിയ പ്ലസ് പോയിന്റെന്നും ദുല്‍ഖര്‍ പറഞ്ഞു. പരിപാടിയില്‍ തമിഴ് സൂപ്പര്‍ താരങ്ങളെക്കുറിച്ചും ദുല്‍ഖര്‍ മനസുതുറന്നിരുന്നു. ദളപതി വിജയ്, തല അജിത്ത് എന്നിവര്‍ രാഷ്ട്രീയത്തില്‍ വന്നാല്‍ സൂപ്പര്‍ ആയിരിക്കുമെന്നും തന്റെ എറ്റവും ഫേവറിറ്റ് തമിഴ് നടന്‍ വിജയ് സേതുപതിയാണെന്നും ദുല്‍ഖര്‍ പറഞ്ഞു.

കൂടാതെ വിക്രം സൂര്യ എന്നിവരുടെ അഭിനയത്തെയും അവരുടെ കരിയറിലെ വളര്‍ച്ചയെയും കുറിച്ചും ദുല്‍ഖര്‍ പറഞ്ഞു. 2014ല്‍ പുറത്തിറങ്ങിയ വായെ മൂടി പേസവും ആണ് ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ തമിഴ് ചിത്രം. സിനിമ മലയാളത്തില്‍ പരാജയമായിരുന്നെങ്കിലും തമിഴില്‍ ഹിറ്റായിരുന്നു. പിന്നാലെ 2015ല്‍ മണിരത്‌നത്തിന്റെ സംവിധാനത്തില്‍ ഒകെ കണ്‍മണി പുറത്തിറങ്ങി. ഒകെ കണ്‍മണി ദുല്‍ഖറിന്റെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നു. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും ചിത്രം ഹിറ്റായി മാറി. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നടന്‍ വീണ്ടും തമിഴിലേക്ക് തിരിച്ചെത്തിയത്.


Click it and Unblock the Notifications