ആ ഡാന്‍സ് സ്റ്റെപ് വേണമെന്ന് പറഞ്ഞപ്പോള്‍ സുരേഷ് ഗോപിയുടെ പ്രതികരണം! വെളിപ്പെടുത്തി ദുല്‍ഖര്‍
ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ വീണ്ടും സജീവമാകുന്ന താരമാണ് സുരേഷ് ഗോപി. രാഷ്ട്രീയത്തില്‍ നിന്നുമാണ് നടന്‍ സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തിയിരിക്കുന്നത്. അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ ഗംഭീര തിരിച്ചുവരവാണ് സുരേഷ് ഗോപി നടത്തിയിരിക്കുന്നത്.
ഫീല്‍ഗുഡ് എന്റര്‍ടെയ്‌നറായ ചിത്രത്തിന് ആദ്യ ദിനം മുതല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സുരേഷ് ഗോപിയുടെ പ്രകടനം തന്നെയാണ് ചിത്രത്തില്‍ മുഖ്യ ആകര്‍ഷണമായിരിക്കുന്നതെന്ന് സിനിമ കണ്ടവര്‍ അഭിപ്രായപ്പെട്ടിരുന്നു. മേജര്‍ ഉണ്ണികൃഷ്ണനായി മികച്ച പ്രകടനം തന്നെയാണ് നടന്‍ കാഴ്ചവെച്ചിരിക്കുന്നത്.

സുരേഷ് ഗോപിയുടെ പഴയ സിനിമകളിലെ റെഫറന്‍സുകളും വളരെ രസകരമായി ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്. മുന്‍പ് തന്റെതായി തരംഗമായ ഒരു ഡാന്‍സ് സ്റ്റെപ് വീണ്ടും ചിത്രത്തില്‍ കളിച്ചിട്ടുണ്ട് താരം. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ആ ഡാന്‍സ് സ്റ്റെപ്പ് വേണമെന്ന് പറഞ്ഞപ്പോള്‍ സുരേഷ് ഗോപിയുടെ പ്രതികരണം എങ്ങനെ ആയിരുന്നുവെന്ന് ദുല്‍ഖര്‍ സല്‍മാന്‍ വെളിപ്പെടുത്തിയിരുന്നു.

സുരേഷ് ഗോപിക്കൊപ്പം ദുല്‍ഖറും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ശോഭന, കല്യണി പ്രിയദര്‍ശന്‍ തുടങ്ങിയവരും ഇവര്‍ക്കൊപ്പം സിനിമയില്‍ തിളങ്ങിനില്‍ക്കുന്നു. സുരേഷ് ഗോപിക്കൊപ്പം തന്നെ നടി ശോഭനയുടെയും തിരിച്ചുവരവ് ചിത്രമാണ് വരനെ ആവശ്യമുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും വീണ്ടും ജോഡികളായി എത്തിയിരിക്കുന്നത്.

ചുക്കാന്‍ എന്ന് സിനിമയ്ക്ക് വേണ്ടിയാണ് സുരേഷ് ഗോപി ആദ്യമായി തന്റെ ട്രേഡ്മാര്‍ക്ക് സ്‌റ്റെപ്പ് കളിച്ചത്. സിനിമയിലെ മലരമ്പന്‍ തഴുകുന്ന കിളി മകളെ എന്ന ഗാനത്തിലാണ് വളരെ രസകരമായ ഈ നൃത്തചുവട് നടന്‍ അവതരിപ്പിച്ചത്, അത് പിന്നീട് മിമിക്രിക്കാരും ട്രോളന്മാരും ഏറെ പോപ്പുലറാക്കകയും ചെയ്തിരുന്നു. പിന്നീട് ഡ്രീംസ് എന്ന ചിത്രത്തിന് വേണ്ടിയും ഈ ഡാന്‍സ് സ്റ്റെപ് സുരേഷ് ഗോപി കളിച്ചു.

സുരേഷ് ഗോപിയുടെ ട്രേഡ്മാര്‍ക്ക് സ്‌റ്റെപ്പ് വീണ്ടും തിയ്യേറ്ററുകളില്‍ ഓളമുണ്ടാക്കിയിരുന്നു. ഈ ഡാന്‍സ് സ്റ്റെപ് വേണമെന്ന് പറഞ്ഞപ്പോള്‍ സുരേഷ് ഗോപിയൂടെ പ്രതികരണം എങ്ങനെ ആയിരുന്നുവെന്നാണ് ദുല്‍ഖര്‍ വെളിപ്പെടുത്തിയത്. ഈ ഐഡിയ ആദ്യം അനൂപ് പറഞ്ഞപ്പോള്‍ അദ്ദേഹം ഇത് ചെയ്യുമോ എന്ന സംശയം തനിക്ക് ഉണ്ടായിരുന്നു എന്ന് ദുല്‍ഖര്‍ പറഞ്ഞു. എന്നാല്‍ ഇതേക്കുറിച്ച് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ യാതൊരു എതിര്‍പ്പും കൂടാതെ അത് ചെയ്യുകയായിരുന്നു. അദ്ദേഹവും അത് ഏറെ ആസ്വദിച്ചതായാണ് തനിക്ക് തോന്നിയതെന്നും ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു. തമാശയും ഹീറോയിസവും വൈകാരിതയുമെല്ലാം നിറഞ്ഞ ഒരു കഥാപാത്രമാണ് സുരേഷ് ഗോപി ചിത്രത്തില്‍ അവതരിപ്പിച്ചത്.


Click it and Unblock the Notifications











