'അവർ എന്തിനാണ് ഫോട്ടോ എടുക്കാൻ വന്നത് എന്നൊക്കെ ചോദിക്കും, മറിയം ഉള്ളതുകൊണ്ട് അവനെ റിലേറ്റ് ചെയ്യാൻ പറ്റി'
2017 മെയ് 5നായിരുന്നു ദുൽഖറിനും അമാൽ സൂഫിയയ്ക്കും മറിയം അമീറ സൽമാൻ ജനിച്ചത്. ഡിക്യുവിന്റെ കുഞ്ഞ് മറിയത്തിന് ഇപ്പോൾ ഏഴ് വയസ് പ്രായമുണ്ട്. സ്കൂളിൽ പോയി തുടങ്ങി. മകളുടെ ഫോട്ടോകൾ തന്റെ ആരാധകർക്കായി ദുൽഖർ സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്. ദുൽഖറിന്റെ ആനന്ദവും അനുഗ്രഹവുമെല്ലാം മറിയമാണ്. മകള്‍ ജനിച്ചതോടെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിരുന്നുവെന്ന് ദുല്‍ഖര്‍ പറഞ്ഞിരുന്നു.
മകളാണ് പിറന്നതെന്ന് അറിഞ്ഞപ്പോൾ ആശുപത്രി കോർഡോറിൽ ആർത്ത് വിളിച്ച് സന്തോഷിച്ചതിനെ കുറിച്ചും നടൻ തുറന്ന് പറഞ്ഞിട്ടുണ്ട്. ദുൽഖർ പങ്കെടുക്കുന്ന അഭിമുഖങ്ങളിലെല്ലാം മകളെ കുറിച്ചുള്ള ചോദ്യങ്ങളുണ്ടാകാറുണ്ട്. മകളുടെ വിശേഷങ്ങൾ പറയാൻ ദുൽഖറും മടി കാണിക്കാറില്ല. സെലിബ്രിറ്റി കിഡ്സിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളതും മറിയത്തിന് തന്നെയാണ്.

സ്കൂളിൽ പോയി തുടങ്ങിയതുകൊണ്ടാകണം മറിയത്തേയും കൊണ്ട് സിനിമാക്കാരുടെ ആഘോഷങ്ങളിൽ വളരെ വിരളമായി മാത്രം മെഗാ ഫാമിലി പ്രത്യക്ഷപ്പെടുന്നത്. അടുത്തിടെ നടൻ കുഞ്ചന്റെ മകളുടെ വിവാഹത്തിന് ചുവന്ന ലഹങ്കയണിഞ്ഞ് മമ്മൂട്ടിയുടെ കയ്യിൽ പിടിച്ച് വന്ന മറിയത്തിന്റെ വീഡിയോ വൈറലായിരുന്നു. സിനിമയിൽ അധികം അച്ഛൻ കഥാപാത്രങ്ങൾ ചെയ്യേണ്ട സാഹചര്യം ദുൽഖറിന് വന്നിട്ടില്ല.
എന്നാൽ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമയായ ലക്കി ഭാസ്കറിൽ ആറ് വയസുകാരന്റെ അച്ഛൻ കൂടിയാണ് ദുൽഖർ. ജയിലർ സിനിമയിൽ രജിനികാന്തിന്റെ കൊച്ചു മകന്റെ കഥാപാത്രം ചെയ്ത മാസ്റ്റർ റിത്വിക്കാണ് ലക്കി ഭാസ്കറിൽ ദുൽഖറിന്റെ മകനായി അഭിനയിച്ചിരിക്കുന്നത്. ജീവിതത്തിലും ഒരു കുഞ്ഞിന്റെ പിതാവായതുകൊണ്ട് റിത്വിക്കിന് ബുദ്ധിമുട്ടുകൾ വരുമ്പോൾ തനിക്കും വിഷമം തോന്നുമായിരുന്നുവെന്ന് ദുൽഖർ പറയുന്നു.
ലക്കി ഭാസ്കർ സിനിമയുടെ പ്രമോഷന്റെ ഭാഗമായി രേഖ മേനോന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ദുൽഖർ. കുഞ്ഞ് മറിയത്തെ കുറിച്ചും ഭാര്യ അമാലിന്റെ വിശേഷങ്ങളുമെല്ലാം അഭിമുഖത്തിൽ നടൻ പങ്കുവെച്ചു. റിത്വിക്ക് വളരെ പ്രിപ്പേർഡാണ്. സെക്കന്റ് ടേക്ക് എടുക്കേണ്ട അവസ്ഥ അവൻ കാരണം വരാറില്ല.
അവൻ വളരെ ബ്രില്യന്റാണ്. എന്താണ് ചെയ്യേണ്ടതെന്ന് അവന് അറിയാം. എന്റെ ശ്രദ്ധ അവനിലെപ്പോഴും ഉണ്ടാകാറുണ്ട്. സെറ്റിൽ എപ്പോഴും ആളും ബഹളവുമെല്ലാമാണല്ലോ... അവന്റെ മാതാപിതാക്കൾ എപ്പോഴും സെറ്റിൽ ഉണ്ടാകാറുണ്ട്. അവരും വളരെ ക്വയറ്റാണ്.
ഒന്നിലേക്കും ഇടപെടാതെ ഒതുങ്ങി നിൽക്കുന്ന കൂട്ടത്തിലാണ്. അതുകൊണ്ട് തന്നെ റിത്വിക്കിന്റെ കാര്യത്തിൽ ഞാൻ എക്സ്ട്രാ പ്രൊട്ടക്ടീവായിരുന്നു. അവന്റെ ഷൂട്ട് വേഗം തീർക്കാനൊക്കെ ഞാൻ ശ്രദ്ധിച്ചിരുന്നു. ഷൂട്ടിങ്ങിനിടെ ഒരിക്കൽ അവന് വയ്യാതെയായി.

മറിയം ഉള്ളതുകൊണ്ടാകും അവന് വയ്യാതെയായപ്പോൾ എനിക്ക് വിഷമം തോന്നി. അവന്റെ കാര്യങ്ങൾ എനിക്ക് കുറച്ച് കൂടി റിലേറ്റ് ചെയ്യാനും പറ്റാറുണ്ട്. നൈറ്റ് ഷൂട്ട്സിലൊക്കെ അവനേയും ഭാഗമാക്കേണ്ടി വരുമ്പോഴും വിഷമം തോന്നുമായിരുന്നു. നമ്മൾ മുതിർന്നവരെപ്പോെലയല്ലല്ലോ കുട്ടികൾ എന്ന് പറഞ്ഞാണ് ദുൽഖർ അവസാനിപ്പിച്ചത്.
പിന്നീട് മകളെ കുറിച്ചാണ് നടൻ സംസാരിച്ചത്. മറിയത്തിന് മുമ്പിൽ ചെല്ലുമ്പോൾ ഞങ്ങൾ എല്ലാവരും ഡിഫറന്റ് പേഴ്സണാകും. അവർ എന്തിനാണ് ഒപ്പം നിന്ന് ഫോട്ടോ എടുക്കാൻ വന്നത് എന്നൊക്കെയുള്ള ചോദ്യങ്ങൾ മറിയം ചോദിക്കാറുണ്ട്. ഇപ്പോൾ പോപ്പുലാരിറ്റിയെ കുറിച്ചൊക്കെ അവൾക്ക് ചെറുതായി മനസിലായി തുടങ്ങി. സ്കൂളിൽ പോകാൻ തുടങ്ങി മറിയം. ഇടയ്ക്ക് സ്കൂളിൽ കൊണ്ടുവിടാനും കൂട്ടിക്കൊണ്ട് വരാനുമെല്ലാം ഞാൻ പോകാറുണ്ട്.
എന്നെപ്പോലെ മറിയത്തിനും കഥകൾ ഇഷ്ടമാണ്. വായിക്കാൻ ഇഷ്ടമാണ് ദുൽഖർ പറഞ്ഞു. തന്റെ ലക്കി ചാം ഭാര്യയാണെന്നും പറഞ്ഞാണ് താരം അവസാനിപ്പിച്ചത്. മീനാക്ഷി ചൗധരിയാണ് ലക്കി ഭാസ്കറിൽ ദുൽഖറിന്റെ നായിക.


Click it and Unblock the Notifications