മകൾക്ക് വനിതാദിനാശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍! മറിയം ഇപ്പോഴെ വഴികാട്ടിയാണെന്ന് ദുല്‍ഖര്‍!

മാര്‍ച്ച് എട്ട് വനിതാ ദിനത്തില്‍ ആശംസകളുമായി സിനിമാ താരങ്ങളും എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു പലരും ആശംസകള്‍ അറിയിച്ചത്. അക്കൂട്ടത്തില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാനുമുണ്ട്. തന്റെ രണ്ട് വയസുകാരിയായ മകള്‍ മറിയം അമീറ സല്‍മാന് ആശംസ നേര്‍ന്ന് കൊണ്ടായിരുന്നു ദുല്‍ഖര്‍ എത്തിയത്. രണ്ട് വയസേ ആയുള്ളു. എങ്കിലും എന്റെ വഴിക്കാട്ടിയാവുകയാണ് പലപ്പോഴും അവള്‍. എന്നും പറഞ്ഞ് മകള്‍ക്കൊപ്പമുള്ള ചിത്രവും ദുല്‍ഖര്‍ പങ്കുവെച്ചിരുന്നു.

മലയാളത്തിലെ താരപുത്രിമാരില്‍ ഏറ്റവുമധികം ആരാധകരുള്ളത് ദുല്‍ഖറിന്റെ മകള്‍ക്കാണ്. കുഞ്ഞു മറിയത്തിനെ കുറിച്ചുള്ള ഓരോ വാര്‍ത്തകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. പൊതുപരിപാടികളിലെത്തുന്ന മറിയത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി തരംഗമായി മാറുന്നത് പതിവാണ്. അവര്‍ക്കിടയിലേക്കാണ് ഏറ്റവും പുതിയ ചിത്രവുമായി ദുല്‍ഖര്‍ എത്തിയിരിക്കുന്നത്.

dulquer-salmaan

2017 മേയ് അഞ്ചിനായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍-അമാല്‍ സൂഫിയ ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറക്കുന്നത്. മകളുടെ ജനനത്തോടെ തന്റെ ജീവിതം തന്നെ മാറിയെന്ന് ദുല്‍ഖര്‍ പറഞ്ഞിരുന്നു. മകള്‍ക്കൊപ്പമുള്ള രസകരമായ നിമിഷങ്ങളെല്ലാം സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകര്‍ക്കായി പങ്കുവെക്കാനും ദുല്‍ഖര്‍ മടിക്കാറില്ല.

അടുത്തിടെ കുടുംബത്തിലെ വിവാഹ ചടങ്ങിലെത്തിയ മമ്മൂട്ടിയും കുടുംബവും വാര്‍ത്തകളില്‍ നിറഞ്ഞത് മറിയം അമീറ സല്‍മാനിലൂടെയായിരുന്നു. മമ്മൂട്ടിയെക്കാളും ദുല്‍ഖറിനെക്കാളും പ്രധാന്യത്തോടെ ഫോട്ടോ എടുത്തത് മറിയത്തിന്റെതായിരുന്നു. അച്ഛനെയും മുത്തച്ഛനെയും പോലെ വാഹനങ്ങളോട് കുഞ്ഞുമറിയത്തിന് വലിയ താല്‍പര്യമാണ്. മറിയം ഓടിക്കുന്ന വാഹനത്തിന്റെ ചിത്രമടക്കം ദുല്‍ഖര്‍ നേരത്തെ പങ്കുവെച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X