'എനിക്കുമുണ്ട് ഒരു പെങ്ങൾ... നേരെ നിന്നാൽ പോലും ഫോട്ടോയെടുക്കാൻ അറിയില്ല'; സുറുമി പകർത്തിയ ഫോട്ടോയുമായി ദുൽഖർ!

തെന്നിന്ത്യയിൽ നിന്നും ബോളിവുഡിൽ പോയി ആരാധകരെ സൃഷ്ടിക്കുക എന്നത് ചുരുക്കം ചിലർക്ക് മാത്രം സാധ്യമായൊരു കാരണമാണ്. അത്തരത്തിൽ ഇന്ത്യയൊട്ടാകെ ആരാധകരെ സൃഷ്ടിച്ച് താരമൂല്യം ഉയർത്തി മുന്നേറുന്ന നടനാണ് ദുൽഖർ സൽമാൻ. മലയാളത്തിന്റെ കുഞ്ഞിക്കയെ അറിയാത്ത നോർത്ത് ഇന്ത്യക്കാർ കുറവായിരിക്കും. സീതാരാമം, ചുപ് തുടങ്ങിയ സിനിമകൾ ഇറങ്ങിയശേഷമാണ് ​ ദുൽഖറിന് നോർത്ത് ഇന്ത്യയിലും ആരാധകർ വർധിച്ചത്.

മമ്മൂട്ടിയുടെ രണ്ട് മക്കളിൽ പിതാവിന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയത് ദുൽഖർ സൽമാൻ മാത്രമാണ്. താരത്തിന്റെ മൂത്ത മകൾ സുറുമിക്ക് ചിത്രരചനയോടും വായനയോടുമെല്ലാമാണ് താൽപര്യം. സഹോദരങ്ങൾ എന്നതിലുപരി സുഹൃത്തുക്കളെപ്പോലെയാണ് ദുൽഖറും സുറുമിയും പെരുമാറാറുള്ളത്. ഇത്തയെ കുറിച്ച് പറയാനും എഴുതാനും എപ്പോഴും സമയം കണ്ടെത്താറുണ്ട് ദുൽഖർ.

 Dulquer Salmaan

സുറുമിയുടെ പിറന്നാൾ ദിനത്തിൽ ആരാധകർ ഏറ്റവും കൂടുതൽ‌ കാത്തിരിക്കുന്നത് ദുൽഖറിന്റെ പിറന്നാൾ ആശംസക്കായാണ്. ഇപ്പോഴിവതാ പിതാവിനെപോലെ ഫോട്ടോ​ഗ്രഫിയിൽ സുറുമിക്കുള്ള കമ്പം വ്യക്തമാക്കുന്ന ചിത്രവുമായി എത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. ഇത്ത പകർത്തിയ തന്റെ കാൻഡിഡ് ചിത്രമാണ് ദുൽഖർ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തിൽ ദുൽഖറിനൊപ്പമുള്ള വ്യക്തി സുറുമിയുടെ ഭർത്താവ് ഡോ. റെയ്ഹാനാണെന്നാണ് ആരാധകരുടെ കണ്ടെത്തൽ‌. കാൻഡിഡ് ക്യാപ്ചർ എന്നാണ് സുറുമി പകർത്തിയ ചിത്രത്തിന് ദുൽഖർ‌ നൽ‌കിയ തലക്കെട്ട്. മൈ വൺ ആന്റ് ഓൺലി, സിബ്ലിങ് ക്ലിക്ക്, ബെസ്റ്റ്, കാൻഡിഡ് ഫോട്ടോസ്, സ്പെഷ്യൽ സമ്മിറ്റ്, ഇൻവെസ്റ്റർമീറ്റ്, ക്ലിനീങ് അപ്പ്, ബിസിനസ്മാൻ എന്നീ ടാ​ഗുകൾക്കൊപ്പമാണ് ദുൽഖർ ചിത്രം പങ്കുവെച്ചത്.

പെങ്ങൾ പകർത്തിയ സഹോദരന്റെ ഫോട്ടോ അതിവേ​​ഗത്തിൽ ആരാധകർക്കിടയിൽ ശ്രദ്ധനേടി. അളിയന്റെ മുഖം കൂടി ക്ലിയറാകുന്ന തരത്തിലുള്ള ഫോട്ടോ പങ്കിടാമായിരുന്നുവെന്നാണ് ചിലർ കുറിച്ചത്. അടുത്ത മലയാളം സിനിമ എതാണ് എന്നാണ് ചിലർ ദുൽഖറിനോട് കമന്റിലൂടെ ചോ​ദിച്ചത്. അളിയനൊപ്പം ഫോർമൽ ഡ്രസ്സിൽ ക്ലാസിലുക്കിൽ സ്റ്റൈലിഷ് ചിരിയുമായാണ് ഫോട്ടോയിൽ ദുൽഖർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

എനിക്കുമുണ്ട് ഒരു പെങ്ങൾ... നേരെ നിന്നാൽ പോലും ഒരു ഫോട്ടോയെടുത്ത് തരാൻ അവൾക്ക് അറിയില്ലെന്നാണ് സുറുമി പകർത്തിയ ദുൽഖറിന്റെ കാൻഡിഡ് ചിത്രത്തെ പുകഴ്ത്തി ഒരു ആരാധകൻ കുറിച്ചത്. പിതാവിന്റെയും പെങ്ങളുടെയും മോഡലായി ദുൽഖർ ഇടയ്ക്കിടെ പോസ് ചെയ്യാറുണ്ട്.

 Dulquer Salmaan

കുറച്ച് നാളുകൾക്ക് മുമ്പ് മമ്മൂട്ടി പകർത്തിയ ദുൽഖറിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. സുറുമി മാത്രം എന്താണ് സിനിമയിലേക്ക് വരാത്തതെന്ന സംശയത്തിന് അടുത്തിടെ സുറുമി തന്നെ മറുപടി നൽകിയിരുന്നു. സിനിമ ഇഷ്ടമാണെന്നും എന്നാൽ എന്നാല്‍ വാപ്പയെ പോലെയോ സഹോദരനെ പോലെയോ ക്യാമറയ്ക്ക് മുന്നില്‍ വരാൻ താത്‌പര്യം ഇല്ലെന്നാണ് സുറുമി പറഞ്ഞത്.

'താത്പര്യമുണ്ട് പക്ഷെ ഭയമാണ്. ചെറുപ്പം മുതലെ വരയ്ക്കാൻ ഇഷ്ടമാണ്. വരയ്ക്കുകയും ചെയ്യും. എന്തെങ്കിലും ആകണമെന്നോ ചെയ്യണമെന്നോ ആരും തന്നെ നിര്‍ബന്ധിച്ചിട്ടില്ല. എന്ത് ചെയ്യാനും എന്ത്‌ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും വാപ്പ തന്നിരുന്നുവെന്നുമാണ്', സുറുമി പറഞ്ഞത്. അടുത്തിടെ സുറുമി ഡൽഹിയിൽ നടത്തിയ ചിത്രചന പ്രദർശനം വാർത്തകളിൽ ഇടം നേടിയിരുന്നു.

ഒമ്പതാം ക്ലാസ് മുതൽ ചിത്രരചന പാഠ്യ വിഷയമായി തിരഞ്ഞെടുത്ത സുറുമി ഇപ്പോൾ മുഴുവൻ സമയവും ചിത്രരചനയ്ക്കായി മാറ്റിവെച്ചിരിക്കുകയാണ്. ഭർത്താവ് മുഹമ്മദ് റെയ്ഹാൻ ഷാഹിദിനും മക്കളായ അധ്യാനും എഫ്സിനുമൊപ്പം ബംഗ്ലൂരുവിൽ താമസിക്കുന്ന സുറുമി ബം​ഗളൂരു ലൈറ്റ് ഹൗസ് ഇന്റർനാഷണലിൽ ചിത്ര രചന പഠിപ്പിക്കുന്നുമുണ്ട്. അതേസമയം കൊത്തയാണ് ദുൽഖർ സൽമാന്റേതായി ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ സിനിമ.

Read more about: dulquer salmaan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X