എല്ലാവരും ചാടല്ലേയെന്ന് പറഞ്ഞെന്ന് ദുല്‍ഖര്‍! അടിപൊളിയെന്ന് കല്യാണി! ഇന്‍സ്റ്റഗ്രാം വീഡിയോ വൈറല്‍!

സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. വിദേശത്ത് ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു താരപുത്രന്‍ സിനിമയിലേക്ക് എത്തിയത്. നവാഗത സംവിധായകനൊപ്പമുള്ള വരവിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. തുടക്കത്തില്‍ സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങളെയായിരുന്നു ലഭിച്ചിരുന്നതെങ്കില്‍ പിന്നീട് അത് മാറ്റി സെലക്ടീവാകാന്‍ ദുല്‍ഖറിന് കഴിഞ്ഞിരുന്നു. തെന്നിന്ത്യന്‍ ഭാഷകളിലും ബോളിവുഡിലുമൊക്കെയായി തിളങ്ങി നില്‍ക്കുകയാണ് അദ്ദേഹം. ശ്രീനാഥ് രാജേന്ദ്രന്‍ ചിത്രമായ കുറുപ്പ്, അനൂപ് സത്യന്റെ പുതിയ ചിത്രം തുടങ്ങിയവായാണ് ഇപ്പോള്‍ താരത്തിന്റേതായി ഒരുങ്ങുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ദുല്‍ഖര്‍ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് ശ്രദ്ധേയമായി മാറുന്നത്. ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ ഏറെ മുന്നിലാണ് താരം. പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോയുമൊക്കെ നിമിഷനേരം കൊണ്ടാണ് തരംഗമായി മാറുന്നത്. വെക്കേഷന്‍ ആഘോഷത്തിനിടയിലെ വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ദുല്‍ഖര്‍ ഇപ്പോള്‍. എല്ലാവരും തന്നോട് ചാടല്ലേയെന്ന് പറഞ്ഞിരുന്നുവെന്നും അത് കേട്ടപ്പോള്‍ എടുത്ത് ചാടുകയായിരുന്നുവെന്നും ദുല്‍ഖര്‍ കുറിച്ചിട്ടുണ്ട്.

Dulquer Salmaan

സൗബിന്‍ ഷാഹിര്‍, കല്യാണി പ്രിയദര്‍ശന്‍, തുടങ്ങിയവരും വീഡിയോയ്ക്ക് കീഴില്‍ കമന്റുകളുമായും എത്തിയിട്ടുണ്ട്. അടിപൊളി, അടിപൊളി എന്നായിരുന്നു കല്യാണി പ്രിയദര്‍ശന്റെ കമന്റ് . അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കല്യാണിയും ദുല്‍ഖറും ഒരുമിച്ച് അഭിനയിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X