Just In
- 26 min ago
ആ സൂപ്പര്‍താരത്തിന്റെ ആരാധികയായിരുന്നു ഞാന്‍, ഫാന്‍സ് യുദ്ധം നടത്തിയിട്ടുണ്ട്, സുധ കൊങ്കാര
- 56 min ago
പാടാത്ത പൈങ്കിളിയിലെ ദേവ പവർഫുളാണ്, സ്ട്രോങ്ങാണ്, സൂരജിനെ അഭിനന്ദിച്ച് ആരാധകന്, കുറിപ്പ് വൈറല്‍
- 14 hrs ago
എലീനയുടെ വിവാഹത്തെക്കുറിച്ച് മാതാപിതാക്കള്‍, രോഹിത്തിനെ നേരത്തെ അറിയാം, പ്രണയം അറിഞ്ഞില്ല
- 14 hrs ago
സൗന്ദര്യത്തിന്റെ രഹസ്യമെന്താണ്, നടൻ പ്രേം നസീറിന്റെ പഴയ അഭിമുഖം വൈറലാകുന്നു
Don't Miss!
- News
നടി ആക്രമിക്കപ്പെട്ട കേസില്‍ ഗണേഷ് കുമാറിനെ ജയിലിലടക്കും; ദിലീപിന് മുമ്പേ... യുഡിഎഫ് വന്നാല്‍
- Sports
IND vs AUS: ഇന്ത്യക്ക് ആ കഴിവ് നഷ്ടമായിരിക്കുന്നു! ഹാര്‍ദിക് ടെസ്റ്റിലും വേണമെന്നു ചാപ്പല്‍
- Automobiles
ആൾട്രോസ് ഐടർബോയെ വ്യത്യസ്തമാക്കുന്ന ബെസ്റ്റ് ഇൻ സെഗമെന്റ് ഫീച്ചറുകൾ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Finance
ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നിയമങ്ങള്‍ കൊണ്ടുവരാന്‍ ആര്‍ബിഐ!!
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പപ്പയും മറിയവും തിരക്കിലാണ്! കുഞ്ഞുമറിയത്തിന്റെ പുതിയ വിശേഷം പങ്കുവെച്ച് ദുല്‍ഖര്‍ സല്മാന്!
മമ്മൂട്ടിയുടെ കുടുംബത്തിലെ കുഞ്ഞുമാലാഖയായ മറിയം അമീറ സല്‍മാന്റെ വിശേഷങ്ങള്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. മകള്‍ വന്നതോടെ വാപ്പച്ചിക്ക് പുറത്തേക്ക് പോവാന്‍ മടിയാണെന്ന് ദുല്‍ഖര്‍ പറഞ്ഞിരുന്നു. ദൂരെയുള്ള സ്ഥലങ്ങളിലേക്ക് പോവുമ്പോള്‍ എപ്പോഴാണ് തിരിച്ചുവരാന്‍ കഴിയുകയെന്ന കാര്യത്തെക്കുറിച്ചാണ് താന്‍ ചിന്തിക്കാറുള്ളതെന്നും മകളെ മിസ്സ് ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. മകളുമായി ബന്ധപ്പെട്ട പുതിയ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ദുല്‍ഖര്‍ സല്മാന് ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം ഇതിനകം തന്നെ വൈറലായി മാറിയിരുന്നു.
പപ്പയും മറിയവും തിരക്കിലാണെന്നും ഒളിച്ചേ കണ്ടേയിലാണ് തങ്ങളെന്നുമാണ് ദുല്‍ഖര്‍ കുറിച്ചിട്ടുള്ളത്. താനാണ് ഈ കളിയെക്കുറിച്ച് മകള്‍ക്ക് പറഞ്ഞുകൊടുത്തത്. വ്യത്യസ്ത നിറത്തിലുള്ള ബോളുകള്‍ക്കിടയില്‍ ഇരിക്കുന്ന മറിയം കൈയ്യിലും ബോള്‍ പിടിച്ച് മുഖം കാണാത്ത തരത്തിലാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ആരാധകര്‍ മാത്രമല്ല സിനിമാലോകത്തുള്ളവരും കുഞ്ഞുമറിയത്തിന്റെ ചിത്രത്തിന് ലൈക്കും കമന്റുമായി എത്തിയിട്ടുണ്ട്. പേളി മാണി, ചാന്ദിനി തുടങ്ങിയവരും ഫോട്ടോയ്ക്ക് കീഴില്‍ കമന്റ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
മറിയം വന്നതോടെ പല കാര്യങ്ങളിലും മാറ്റം വന്നുവെന്ന് ദുല്‍ഖര്‍ നേരത്തെ പറഞ്ഞിരുന്നു. മുന്‍പ് വൈകുന്നേരമായിരുന്നു ജിമ്മിലേക്ക് പോയിരുന്നത്. അത് രാവിലെയാക്കി. മകള്‍ക്കൊപ്പം സമയം ചെലവഴിക്കുന്നതിന് വേണ്ടിയായിരുന്നു ഈ മാറ്റം. എല്ലാവരുമായും മകള്‍ പെട്ടെന്ന് കൂട്ടാവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇടയ്ക്ക് ചില പരിപാടികളില്‍ പങ്കെടുക്കാനായി പോവുമ്പോള്‍ അമാലും ദുല്‍ഖറും കുഞ്ഞുമറിയത്തേയും കൊണ്ടുപോവാറുണ്ട്. അത്തരത്തിലുള്ള പരിപാടികളുടെ ചിത്രവും വീഡിയോയുമൊക്കെ വൈറലായി മാറാറുമുണ്ട്.