ദുല്‍ഖര്‍ സല്‍മാന്‍റെ ജീവിതം മാറിമറിഞ്ഞത് മുംബൈയില്‍ വെച്ച്! താരപുത്രന്‍റെ വെളിപ്പെടുത്തല്‍ ഇങ്ങനെ!

സോയ ഫാക്ടറിലൂടെ ആരാധകരുടെ നിറഞ്ഞ കൈയ്യടി സ്വന്തമാക്കി മുന്നേറുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. തങ്ങളെ തൃപ്തിപ്പെടുത്തുന്ന തരത്തിലാണ് അദ്ദേഹത്തിന്‍രെ പ്രകടനമെന്ന് ആരാധകരും സാക്ഷ്യപ്പെടുത്തിയിരുന്നു. വ്യത്യസ്തമായ ഭാഷകളിലേക്ക് എത്തിയപ്പോളും തന്റെ സ്വീകാര്യത നിലനിര്‍ത്തുകയാണ് അദ്ദേഹം. മലയാളത്തിലൂടെയാണ് അരങ്ങേറിയതെങ്കിലും ഭാഷാഭേദമന്യേ അഭിനയിക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു. തമിഴിലും തെലുങ്കിലുമൊക്കെ വിജയക്കൊടി പാറിച്ചതിന് പിന്നാലെയായാണ് താരം ബോളിവുഡിലേക്ക് എത്തിയത്. കാര്‍വാനിലൂടെയായിരുന്നു ദുല്‍ഖര്‍ ബോളിവുഡില്‍ അരങ്ങേറിയത്.

സോയ ഫാക്ടറിന്റെ റിലീസുമായി ബന്ധപ്പെട്ട് മുംബൈയിലാണ് ദുല്‍ഖര്‍.കുറുപ്പിന്റെ ചിത്രീകരണത്തിനിടയില്‍ നിന്നും ഇടവേളയെടുത്തായിരുന്നു താരം പറന്നത്. താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെ ദുല്‍ഖറിനെ അഭിനന്ദിച്ച് എത്തിയിരുന്നു. എല്ലാ ഭാഷകളിലും ഒരുപോലെ തിളങ്ങി നില്‍ക്കുകയാണ് താരം. മമ്മൂട്ടിയുടെ മകന്‍ എന്നതിനും അപ്പുറത്ത് സ്വന്തമായ ഇടം നേടിയെടുത്താണ് ദുല്‍ഖര്‍ മുന്നേറുന്നത്. സിനിമയില്‍ വരുന്നതിന് മുന്‍പ് നാണംകുണുങ്ങിയായിരുന്നു താനെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍. ഇന്ത്യാടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് ദുല്‍ഖര്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.

അന്യഭാഷയിലും തിളങ്ങുന്നു

സെക്കന്‍ഡ് ഷോ എന്ന സിനിമയിലൂടെയായിരുന്നു ദുല്‍ഖര്‍ തുടക്കം കുറിച്ചത്. മമ്മൂട്ടിയുടെ മകന്‍ എന്നതിനും അപ്പുറത്ത് സ്വന്തമായ ഇടം നേടിയെടുക്കണമെന്ന ആഗ്രഹം തുടക്കത്തിലേ താരപുത്രനുണ്ടായിരുന്നു. ഭാഷയുടെ അതിര്‍വരമ്പുകളില്‍ കുരുങ്ങാതെ അന്യഭാഷയില്‍ നിന്നും ശക്തമായ പിന്തുണയാണ് അദ്ദേഹം സ്വന്തമാക്കിയത്. തെലുങ്ക് ചിത്രമായ മഹാനടിയുടെ ഡബ്ബിംഗിനായി കഠിന പ്രയത്‌നമായിരുന്നു താരം നടത്തിയത്. പരീക്ഷയ്ക്ക് പോലും ഇത്രയും കഷ്ടപ്പെട്ടിട്ടില്ലെന്നായിരുന്നു താരത്തിന്റെ കമന്റ്. മികച്ച പ്രതികരണമായിരുന്നു ഈ സിനിമ സ്വന്തമാക്കിയത്.

മുംബൈയിലെത്തിയപ്പോള്‍

സിനിമയില്‍ അരങ്ങേറുന്നതിന് മുന്‍പ് നാണം കുണുങ്ങിയ പ്രകൃതക്കാരനായിരുന്നു താനെന്നാണ് ദുല്‍ഖര്‍ പറയുന്നത്. അരങ്ങേറ്റ സമയത്ത് ഭീകരമായ അരക്ഷിതത്വ ബോധം തന്നെ അലട്ടിയതായും അദ്ദേഹം ഓര്‍ത്തെടുക്കുന്നു. പൊതുവെ ഉള്‍വലിയുന്ന തരത്തിലുള്ള പ്രകതമായിരുന്നു. സ്റ്റേജില്‍ കയറാനൊക്കെ വസിയ പേടിയായിരുന്നു മുന്‍പ്. കയറിക്കഴിഞ്ഞ് ആള്‍ക്കാരെ മുന്നില്‍ കാണുമ്പോള്‍ ശബ്ദം പുറത്തേക്ക് വരില്ലെന്ന അവസ്ഥയായിരുന്നു. അഭിനയം പഠിക്കാനായി മുംബൈയിലേക്ക് എത്തിയപ്പോഴാണ് അറിയാത്തവരോട് സംസാരിക്കാന്‍ തുടങ്ങിയത്. വലിയൊരു മാറ്റമായിരുന്നു അത് തന്നിലുണ്ടാക്കിയതെന്നും ദുല്‍ഖര്‍ പറയുന്നു.

അരങ്ങേറ്റ സമയം

മലയാള സിനിമയില്‍ നിരവധി മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു താന്‍ അരങ്ങേറിയത്. പുതിയ ട്രെന്‍ഡ് ഉണ്ടായി വരുന്ന സമയത്തായിരുന്നു അരങ്ങേറ്റം. റിയലിസ്റ്റിക്കായി സിനിമയെടുക്കുന്ന നിരവധി പേര്‍ ആ സമയത്ത് സിനിമയിലുണ്ടായിരുന്നു. ഭാഷാഭേദമന്യേയുള്ള സ്വീകാര്യതയായിരുന്നു ഇത്തരം സിനിമകള്‍ക്ക് ലഭിച്ചത്. മറ്റ് ഭാഷയിലെ ആളുകള്‍ തന്റെ സിനിമയേയും സ്വീകരിക്കുകയായിരുന്നു.

 ഭാഷ പ്രശ്‌നമല്ല

ഭാഷ എന്നത് തനിക്കൊരു തടസ്സമല്ല. മികച്ച കഥയും കഥാപാത്രവുമാണെങ്കില്‍ അഭിനയിക്കാന്‍ റെഡിയാണെന്നാണ് ദുല്‍ഖര്‍ പറയുന്നത്. എല്ലാ വര്‍ഷവും ഹിന്ദി സിനിമ ചെയ്യുന്നുവെന്നത് മനപ്പൂര്‍വ്വമെടുത്ത തീരുമാനമല്ല, മലയാളത്തില്‍ ചെയ്ത പല കഥാപാത്രങ്ങളും തമിഴില്‍ ചെയ്യാനാവില്ല. അത് പോലെ തനന്നെ തിരിച്ചും. തമിഴില്‍ പ്രണയ സിനിമ ചെയ്യുന്ന പോലെ നിസ്സാരമായി തനിക്ക് മലയാളത്തില്‍ ചെയ്യാന്‍ പറ്റിയെന്ന് വരില്ല. തിരക്കഥ നല്ലതാണെങ്കില്‍ ഭാഷ വിഷയമല്ല.

കഥ കേള്‍ക്കാന്‍ സമയമില്ല?

താന്‍ 5 സിനിമ ചെയ്യുമ്പോള്‍ വാപ്പച്ചി ചെയ്യുന്നത് 7 സിനിമകളാണ്. മലയാളത്തില്‍ തിരക്കുണ്ടെന്ന് കരുതി അന്യഭാഷയിലെ തിരക്കഥ കേള്‍ക്കാന്‍ സമയമില്ലെന്ന തരത്തിലുള്ള തെറ്റിദ്ധാരണയിലാണ് പലരും. എന്നാല്‍ അത് ശരിയല്ല. ദുല്‍ഖറിന്റെ പ്രകടനത്തിന് പിന്തുണയുമായി ആരാധകര്‍ മാച്രമല്ല താരങ്ങളും എത്തിയിരുന്നു. അമാലിനൊപ്പമായാണ് ദുല്‍ഖര്‍ സോയ ഫാക്ടറിന്റെ പ്രമോഷനെത്തിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X