For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയെപ്പോലെ ദുല്‍ഖറും, പൃഥ്വിരാജിനൊപ്പം ചെലവഴിക്കാന്‍ ഒരുപാട് സമയം കിട്ടി, കുറിപ്പ് വൈറല്‍

  |

  സിനിമാകുടുംബത്തില്‍ നിന്നുമെത്തിയ ഇളംതലമുറക്കാരനായ പൃഥ്വിരാജിന്റെ പിറന്നാളാണ് വെള്ളിയാഴ്ച. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് അദ്ദേഹത്തിന് ആശംസ അറിയിച്ചെത്തിയിട്ടുള്ളത്. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഈ താരം. 18 വര്‍ഷം മുന്‍പായിരുന്നു പൃഥ്വിരാജ് സിനിമയില്‍ അരങ്ങേറിയത്. ക്യാമറയ്ക്ക് മുന്നിലെ കാര്യങ്ങള്‍ മാത്രമല്ല പിന്നില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും താരം ശ്രദ്ധാലുവായിരുന്നു. അഭിനയം മാത്രമല്ല സംവിധായകനായും നിര്‍മ്മാതാവായും താനെത്തുമെന്നും താരം പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം ഇക്കാര്യങ്ങളെല്ലാം താരം യാഥാര്‍ത്ഥ്യമാക്കിയിരുന്നു.

  മഞ്ജു വാര്യര്‍, നസ്രിയ നസീം, ദുല്‍ഖര്‍ സല്‍മാന്‍, മുരളി ഗോപി, ചന്ദ്ര ലക്ഷ്മണ്‍, വിശാഖ് സുബ്രഹ്മണ്യം, ശിവദ, അജു വര്‍ഗീസ്, ഫഹദ് ഫാസില്‍ തുടങ്ങി നിരവധി പേരാണ് ആശംസ അറിയിച്ചെത്തിയിട്ടുള്ളത്. താരങ്ങളുടെ പോസ്റ്റുകളെല്ലാം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. പൃഥ്വിരാജിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു എല്ലാവരും എത്തിയത്. ഇത്തവണത്തെ ആഘോഷത്തിലെ ചിത്രങ്ങളുമായി സുപ്രിയയും എത്തിയിരുന്നു.

  ഹാപ്പി ബര്‍ത്ത് ഡേ പൃഥ്വിരാജ്, നമുക്കെല്ലാവര്‍ക്കും ഒരുപാട് സമയം ഒരുമിച്ച് ചെലവഴിക്കാന്‍ കഴിഞ്ഞു, ഈ വര്‍ഷം സംഭവിച്ച മികച്ച കാര്യങ്ങളിലൊന്നാണിത്. മനോഹരമായ പിറന്നാളായിരിക്കുമെന്ന് കരുതുന്നു, എന്നും ഞങ്ങള്‍ക്കൊപ്പം ഇങ്ങനെ തന്നെയുണ്ടാവണമെന്നും ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചിട്ടുണ്ട്. ദുല്‍ഖറിന്റെ പിറന്നാള്‍ ദിനത്തില്‍ ബര്‍ഗര്‍ കേക്കുമായെത്തി അമ്പരപ്പെടുത്തിയിരുന്നു താരം. കുടുംബസമേതമായുള്ള ഇവരുടെ ചിത്രങ്ങള്‍ നേരത്തെ വൈറലായി മാറിയിരുന്നു. മോഹന്‍ലാലിനൊപ്പമുള്ള പൃഥ്വിരാജിന്റെയും ദുല്‍ഖറിന്റേയും ചിത്രങ്ങളും വൈറലായി മാറിയിരുന്നു.

  Prithviraj

  ഹാപ്പി ബര്‍ത്ത് ഡേ ബ്രദറെന്ന് പറഞ്ഞായിരുന്നു പൂര്‍ണിമ എത്തിയത്. കുടുംബസമേതമുള്ള ചിത്രവും പൂര്‍ണിമ പോസ്റ്റ് ചെയ്തിരുന്നു. ഹാപ്പി ബര്‍ത്ത് ഡേ രാജുവെന്ന് പറഞ്ഞായിരുന്നു ഇന്ദ്രജിത്ത് എത്തിയിരുന്നു. ചേട്ടനാണെങ്കിലും അടുത്ത കൂട്ടുകാരെപ്പോലെയാണ് തങ്ങളെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. അമ്മയെപ്പോലെയാണ് ചേട്ടന്‍. അച്ഛന്റെ രീതികളും പ്രകൃതവുമെല്ലാം കിട്ടിയത് തനിക്കാണെന്നും താരം പറഞ്ഞിരുന്നു. സമയം കിട്ടുമ്പോഴെല്ലാം ചേട്ടനും അനിയനും കുടുംബത്തിനരികിലേക്ക് ഓടിയെത്താറുണ്ട്.

  പൃഥ്വിരാജിന് വേണ്ടി മകള്‍ ഒരുക്കി വെച്ച കിടിലൻ സമ്മാനം | FilmiBeat Malayalam

  പൃഥ്വിരാജുമായുള്ള ആത്മബന്ധത്തെക്കുറിച്ച് പറഞ്ഞായിരുന്നു മുരളി ഗോപിയെത്തിയത്. ടിയാനെന്ന സിനിമയുടെ സെറ്റില്‍ വെച്ചായിരുന്നു ഇരുവരും അടുപ്പത്തിലായത്. ഇത്രയധികം ക്രിയേറ്റീവ് വൈബ് തോന്നിയ വേറൊരാളില്ല. ലൂസിഫറിലേക്ക് പൃഥ്വി എത്തിയതിനെക്കുറിച്ചൊക്കെ നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു. ഇവരുടെ കെമിസ്ട്രിയുടെ വിജയം കൂടിയായിരുന്നു ലൂസിഫറില്‍ കണ്ടത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. പൃഥ്വിയും മുരളിയും ഒരുമിക്കുന്നുവെന്ന് പറയുമ്പോഴേ ആരാധകരുടെ പ്രതീക്ഷ വര്‍ധിക്കും.

  English summary
  Dulquer Salmaan shares his happiness on sharing a lot of time with Prithviraj and Supriya Menon
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X